തദ്ദേശ തെരഞ്ഞെടുപ്പ്: മുണ്ടക്കൈ – ചുരൽമല ദുരന്തബാധിതർക്ക് വോട്ടെടുപ്പ് ദിവസം വാഹന സൗകര്യം ഒരുക്കും

കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിന് മുണ്ടക്കൈ – ചുരൽമല ദുരന്ത ബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വോട്ട് ചെയ്യാൻ വാഹന സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ദുരന്ത ബാധിത പ്രദേശത്തെ 430 കുടുംബങ്ങളാണ് നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നത്. കൽപ്പറ്റ, മീനങ്ങാടി, മുട്ടിൽ, കണിയാമ്പറ്റ, മൂപ്പൈനാട്, അമ്പലവയൽ എന്നിവിടങ്ങളിൽ താമസിക്കുന്ന 300 കുടുംബങ്ങളിലെ 1200 ൽ അധികം പേർക്ക് വാഹന സൗകര്യം ഒരുക്കും. വോട്ടെടുപ്പ് ദിവസം പോളിങ്…

Read More

ഇടതുഭരണത്തില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി: വി ഡി സതീശന്‍

കമ്പളക്കാട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആശുപത്രികളില്‍ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാതെ ആരോഗ്യ കേരളം വെന്റിലേറ്ററിലായി. വൈദ്യുതി ബോര്‍ഡും സപ്ലൈകോയും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും വലിയ കടക്കെണിയിലാണ്. ഏഴ് ക്ഷേമനിധി ബോര്‍ഡുകളും തകര്‍ന്ന് തരിപ്പണമായി. എന്നിട്ടാണ് ഭരണനേട്ടമുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. യു ഡി എഫ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ആദ്യ സര്‍ക്കാര്‍ നല്‍കിയ 600…

Read More

വികസനത്തിന് തുരങ്കം വെക്കുന്ന കോൺഗ്രസിന്റെ നിലപാട് അപഹാസ്യം: പി സി ചാക്കോ

 പൊഴുതന: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയായി കേരളം വികസന കുതിപ്പിൽ മുന്നേറിക്കൊണ്ടിരിക്കുബോൾ കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായങ്ങൾ നേടിയെടുക്കുവാൻ വേണ്ടി കേരള ഗവർമെന്റിനോടൊപ്പം നിൽക്കേണ്ട കേരളത്തിലെ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷം അത് ലഭിക്കാതിരിക്കുവാൻ വേണ്ടി തുരങ്കം വെക്കുന്ന സമീപനമാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും വയനാട് തുരങ്കപാതയ്ക്ക് പോലും കോൺഗ്രസ് തുരങ്കം വെച്ച കാഴ്ചയാണ് വയനാടൻ ജനത അനുഭവിച്ചറിഞ്ഞതെന്നും എൻസിപി (എസ്) അഖിലേന്ത്യാ വർക്കിംഗ് പ്രസിഡണ്ട് പിസി ചാക്കോ പ്രസ്താവിച്ചു.  ത്രിതല…

Read More

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു സെമി ഫൈനൽ; പി.കെ കുഞ്ഞാലിക്കുട്ടി

കെല്ലൂർ…..ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു സെമി ഫൈനലാണെന്നും അതിൽ യു.ഡി.എഫ് വൻ മുന്നേറ്റ മുണ്ടാക്കി ആറു മാസം കഴിഞ്ഞാൽ ഉണ്ടാകുന്ന നിയമസഭ തിരഞ്ഞെടുപ്പെന്ന ഫൈനലിലും യു.ഡി.എഫ്.കപ്പടിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഒരു ഭരണ മാറ്റത്തിന് കേരളത്തിലെ ജനങ്ങൾ ഒരുങ്ങികഴിഞ്ഞു.ജനങ്ങളെയുംമതവിഭാഗങ്ങളെയുംതമ്മിലടിപ്പിക്കുന്നപ്രവർത്തനങ്ങളാണ് പിണറായിയും,മോദിയും ചെയ്യുന്നത്.വന്യ മൃഗ ശല്യമടക്കം മലയോര മേഖലയുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനും,കഴിഞ്ഞ പത്തു വർഷമായി കേരളത്തെ പിന്നോട്ടു നയിച്ച എൽ.ഡി.എഫ്.നേ താഴെയിറക്കാൻ ജനം ഒരുങ്ങി കഴിഞ്ഞു എന്നാണ് എല്ലാ സ്ഥലത്തുമുള്ളഈ വലിയ ജനക്കൂട്ടം തെളിയിക്കുന്നതെന്നും…

Read More

ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ച; സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല: സണ്ണി ജോസഫ് എം എല്‍ എ

നടവയല്‍ (വയനാട്): ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. വയനാട് നടവയലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയപാതയുടെ കാര്യത്തില്‍ അവകാശവാദം ഉന്നയിക്കുന്നത് സംസ്ഥാനസര്‍ക്കാര്‍ കൂടിയാണെങ്കില്‍ ഇതില്‍ അവര്‍ക്ക് കൂടി ഉത്തരവാദിത്വമുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി എത്ര സ്ഥലത്താണ് റീല്‍ എടുത്തതെന്നും, തകര്‍ന്നുവീഴുമ്പോള്‍ തള്ളിപ്പറഞ്ഞാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും…

Read More

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാളെ ജില്ലയിൽ

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാളെ ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11.30 ന് പുൽപ്പള്ളി മാരപ്പൻ മൂലയിൽ നടക്കുന്ന കുടുംബ സംഗമമാണ് പ്രതിപക്ഷനേതാവിൻ്റെ ജില്ലയിലെ ആദ്യപരിപാടി. തുടർന്ന് മൂന്ന് മണിക്ക് മാനന്തവാടി കുഴിനിലത്ത് നടക്കുന്ന കുടുംബസംഗത്തിൽ പങ്കെടുക്കുന്ന പ്രതിപക്ഷനേതാവ് ൈവകിട്ട് 5.30 ന് കമ്പളക്കാടും 6.30ന് ചുള്ളിയോടും നടക്കുന്ന പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യും.

Read More

പടിഞ്ഞാറത്തറയിൽ സ്ഥാനാർത്ഥികളുടെ പര്യടനപരിപാടി പുരോഗമിക്കുന്നു

പടിഞ്ഞാറത്തറ: ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പര്യടനപരിപാടി പടിഞ്ഞാറത്തറയിൽ പുരോഗമിക്കുന്നു. ഇന്നത്തെ പ്രചാരണപര്യടന യാത്ര കുറ്റിയാം വയലിൽ രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എൽ ഡിഎഫ് പഞ്ചായത്ത്‌ കൺവീനർ കെ രവീന്ദ്രൻ, റഷീദ് ഞെർലേരി, സി രാജീവൻ, കെ. സി ജോസഫ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥി ശാരദ മണിയൻ, ബ്ലോക്ക്‌ സ്ഥാനാർഥി സതി വിനോദ്, ബീന…

Read More

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതമായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.   സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന റീലുകളും, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും, ചര്‍ച്ചകളും കര്‍ശന നിരീക്ഷണത്തിലാണ്.   തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയ്സ് ക്ലിപ്പുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍, കാര്‍ഡുകള്‍ എന്നിവ പ്രത്യേകം നിരീക്ഷിക്കും.   ജാതി, മതം തുടങ്ങിയവ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍…

Read More

ഹരിത തെരഞ്ഞെടുപ്പ് പ്രചരണ ജാഥ സംഘടിപ്പിച്ചു

കൽപ്പറ്റ: ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത തെരഞ്ഞെടുപ്പ് പ്രചരണ ജാഥ സംഘടിപ്പിച്ചു. കളക്ടറേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രചരണ ജാഥ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഹരിത ചട്ടങ്ങൾ പാലിച്ച് മാലിന്യമുക്തവും പരിസ്ഥിതി സൗഹാർദ്ദവുമായ രീതിയിൽ നടത്തുകയാണ് ജാഥയുടെ മുഖ്യലക്ഷ്യം. പ്രചാരണ പ്രവർത്തനങ്ങളിൽ നിരോധിത വസ്തുക്കൾ, ഡിസ്പോസിബിൾ സാധനങ്ങൾ, ഭക്ഷണപ്പൊതികൾ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ എന്നിവയുടെ വ്യാപക ഉപയോഗം മൂലം ഉണ്ടാകുന്ന മാലിന്യത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ്…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിങ്‌ മെഷീനുകളുടെ കമ്മീഷനിങ്‌ ജില്ലാ കളക്ടർ വിലയിരുത്തി 

കൽപ്പറ്റ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഇലക്ട്രോണിക് വോട്ടിങ്‌ മെഷീനുകളുടെ കമ്മീഷനിങ്‌ പ്രവർത്തനങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ വിലയിരുത്തി. കൽപറ്റ എസ്.കെ.എം.ജെ സ്കൂളിലും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലും മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലുമുള്ള വിതരണ കേന്ദ്രങ്ങൾ കളക്ടർ സന്ദർശിച്ചു. നാളെ (ഡിസംബർ 7) വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ്‌ പൂർത്തികരിക്കും.   മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ മാനന്തവാടി സെന്റ് പാട്രിക്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി…

Read More