എൽ ഡി എഫ് ആരോപണങ്ങൾ ബ്രഹ്‌മഗിരി പേടിയിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ജനദ്രോഹ സർക്കാരിനെതിരായ വിധിയെഴുത്താവും: യു ഡി എഫ് ചരിത്രവിജയം നേടും.

കൽപ്പറ്റ: യു ഡി എഫിനെതിരെ പച്ചക്കള്ളങ്ങൾ നിരത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള എൽ ഡി എഫ് നീക്കത്തിന് പിന്നിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക് , മുസ്ലിംലീഗ് ജില്ലാ പ്രസിഡൻ്റ് കെ കെ അഹമ്മദ് ഹാജി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. യു ഡി എഫിന് മദ്യവും പണവുമൊഴുക്കി വോട്ടുപിടിക്കേണ്ട ആവശ്യമില്ല. എൽ ഡി എഫിന്റെ ഇത്തരത്തിലുള്ള പ്രസ്താവന വയനാട്ടിലെ ജനങ്ങളെ അപഹസിക്കുന്നതിന് തുല്യമാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ എൽ…

Read More

നസീർ ആലക്കൽ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു.

മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ നസീർ ആലക്കൽ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു. മുണ്ടക്കൈ ,ചൂരൽമല സ്വദേശികളാണ് ഏരിയ കമ്മിറ്റി ഓഫീസിൽ എത്തി സിപിഐഎമ്മിൽ ചേർന്നത്. ദുരന്തബാധിതരോടുള്ള കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി മാറ്റമെന്ന് നസീർ പറഞ്ഞു. ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ആക്ഷൻ കൗൺസിൽ ചെയർമാൻ കൂടിയാണ് നസീർ ആലക്കൽ. എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ സഹദിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഇവർ പറഞ്ഞു.

Read More

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പോളിങ് സാമഗ്രികള്‍ ഇന്ന് വിതരണം ചെയ്യും.

കൽപ്പറ്റ: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. വോട്ടിങ് മെഷീനുകള്‍, പോളിങ് സാമഗ്രികള്‍ ഇന്ന് (ഡിസംബര്‍ 10) രാവിലെ എട്ട് മുതല്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഗ്രാമപഞ്ചായത്ത് ബൂത്തുകളിലേക്ക് മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണ് വിതരണം ചെയ്യുക. നഗരസഭകളിലെ ബൂത്തുകളില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണുണ്ടാവുക.   മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികള്‍ മാനന്തവാടി…

Read More

മദ്യവിതരണത്തെ ചൊല്ലി തർക്കം; തോൽപ്പെട്ടിയിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സംഘർഷം

തോൽപ്പെട്ടി: നെടുന്തന ഉന്നതിയിൽ അർധരാത്രി മദ്യവിതരണത്തെ ചൊല്ലി എൽ.ഡി.എഫ് – യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. മാനന്തവാടി ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.   എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ മദ്യം വിതരണം ചെയ്തുവെന്നും, പോലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ സി.പി.എം സംഘം ബലമായി മോചിപ്പിച്ചെന്നുമാണ് യു.ഡി.എഫിന്റെ ആരോപണം. സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ പോലീസിനെ തടഞ്ഞുവെച്ചു.   എന്നാൽ, യു.ഡി.എഫ് മദ്യവിതരണം നടത്തുന്നത് തടയാനാണ് തങ്ങൾ എത്തിയതെന്നും, ഇതിൽ വിറളിപൂണ്ടാണ് യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്നതെന്നും…

Read More

കർഷക സമൂഹം സർക്കാറിനെതിരെ വിധി എഴുതും: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: കഴിഞ്ഞ ഒൻപതര വർഷം കാർഷിക മേഖല അവഗണിക്കുകയും കർഷകരെ നിരാശപ്പെടുത്തുകയും ചെയ്ത ഇടത് സർക്കാരിനെതിരെ വിധിയെഴുതാൻ കർഷക സമൂഹം തയ്യാറാവണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്ത് കർഷകർക്ക് ലഭിച്ചിരുന്ന പലിശ സബ്സിഡി ഉൾപ്പെടെയുള്ള പല ആനുകൂല്യങ്ങളും ഈ ഭരണത്തിൽ കർഷകർക്ക് നഷ്ടമായിട്ടുണ്ട്. വന്യജീവികളിൽ നിന്ന് കൃഷിയേയും കൃഷിഭൂമിയേയും കർഷകതപ്പെട്ട ജനവിഭാഗത്തെയും സംരക്ഷിക്കാൻ സർക്കാറിന് കഴിയുന്നില്ല. വന്യജീവിഅക്രമണത്തിൽ കൃഷിനാശം മാത്രമല്ല മരണങ്ങൾ സംഭവിച്ചിട്ടും കർഷകരെ വെല്ലുവിളിക്കുന്ന…

Read More

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഹരിതമയമാക്കാൻ ഹരിതസേനയും കുട്ടി പോലീസും.

പനമരം: ഡിസംബർ 11-ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് മാലിന്യമുക്തമാക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായി. പനമരം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയും സ്കൂളിലെ കുട്ടി പോലീസ് അംഗങ്ങളും സംയുക്തമായാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ജൈവ മാലിന്യം, അജൈവ മാലിന്യം എന്നിവ കൃത്യമായി ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഈ മഹത്തായ സംരംഭത്തിന് SPC അധ്യാപകരായ നവാസ്…

Read More

ജില്ലയില്‍ 189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഒരുക്കും

കൽപ്പറ്റ :തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിലെ 189 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. കല്‍പറ്റ ബ്ലോക്കില്‍ 69 ബൂത്തുകളും പനമരം ബ്ലോക്കില്‍ 32 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ 25 ബൂത്തുകളും മാനന്തവാടി ബ്ലോക്കില്‍ 63 ബൂത്തുകളുമാണ് വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കുന്നത്. കെല്‍ട്രോണും അക്ഷയയും സംയുക്തമായാണ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സജ്ജീകരണം ഒരുക്കുന്നത്. 4-ജി സിസിടിവി ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ കലക്ടറേറ്റ് എ.പി.ജെ…

Read More

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സജ്ജം

കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സജ്ജമായി. 828 ബൂത്തുകളിലേക്ക് 3663 ബാലറ്റ് യൂണിറ്റുുകളും 1379 കണ്‍ട്രോള്‍ യൂണിറ്റുുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. റിസര്‍വായി സൂക്ഷിക്കുന്ന മെഷീനുകളുടെ എണ്ണം ഉള്‍പ്പെടെയാണിത്. കല്‍പറ്റ ബ്ലോക്കിലേക്ക് 280 കണ്‍ട്രോള്‍ യൂണിറ്റും 840 ബാലറ്റ് യൂണിറ്റുകളുമാണ് സജ്ജമാക്കുന്നത്. മാനന്തവാടി ബ്ലോക്കിലേക്ക് 210 കണ്‍ട്രോള്‍ യൂണിറ്റും 630 ബാലറ്റ് യൂണിറ്റും പനമരം ബ്ലോക്കിലേക്ക് 240 കണ്‍ട്രോള്‍ യൂണിറ്റും 720 ബാലറ്റ് യൂണിറ്റും ബത്തേരി ബ്ലോക്കിലേക്ക് 200 കണ്‍ട്രോള്‍ യൂണിറ്റും 600 ബാലറ്റ് യൂണിറ്റും…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 6,47,378 വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്

lകൽപറ്റ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 11 നു നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ജില്ലയില്‍ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ആകെ 6,47,378 വോട്ടര്‍മാരാണുള്ളത്. 3,13,049 പുരുഷ വോട്ടര്‍മാരും 3,34,321 സ്ത്രീ വോട്ടര്‍മാരും 8 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 20 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. ജില്ലയിലെ മൂന്ന് നഗരസഭകളിലും 23 ഗ്രാമ പഞ്ചായത്തുകളിലുമായി ആകെ 828 പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. നഗരസഭകളില്‍ 104 ബൂത്തുകളും ഗ്രാമ പഞ്ചായത്തുകളില്‍ 724 ബൂത്തുകളുമുണ്ട്. 23 ഗ്രാമ പഞ്ചായത്തുകളിലെ 450…

Read More

സമകാലിക രാഷ്ട്രീയം മനസ്സിലാക്കുന്ന ഏവരും യൂ ഡി എഫ് ന് വോട്ട് ചെയ്യുമെന്നും: മുനവ്വറലി ശിഹാബ് തങ്ങൾ

സമകാലിക രാഷ്ട്രീയം മനസ്സിലാക്കുന്ന ഏവരും യൂ ഡി എഫ് ന് വോട്ട് ചെയ്യുമെന്നും. യൂ ഡി എഫ് തൊണ്ടർനാട്ടിലും കേരളത്തിലും ചരിത്ര വിജയം നേടുമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾപറഞ്ഞു യൂ ഡി എഫ്. ഒന്ന് രണ്ടു പതിനേഴു വർഡ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം പഞ്ചായത്ത്‌ യൂ ഡി. എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ടി. മൊയ്തു. അധ്യക്ഷത വഹിച്ചു സംസ്ഥാന…

Read More