ഐക്യ ജനാധിപത്യ മുന്നണി വിജയിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം: സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ

ഐക്യ ജനാധിപത്യ മുന്നണി വിജയിക്കേണ്ടത് ഈ കാല ഘട്ടത്തിന്റെ ആവശ്യമെന്നു പാണക്കാട് സയ്യിദ് റഷീദലി തങ്ങൾ പറഞ്ഞു.മതേതരത്വം കാത്തു സൂക്ഷിച്ചു കൊണ്ട്,സാദാരണക്കാർക്ക് അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും ജനോപകാര പ്രദമായ പദ്ധതികൾ നടപ്പിലാക്കുന്നതിനും യു.ഡി.എഫ് ന്റെ ഭരണം വരേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു.കേരളഭരണം കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണെന്നും,നമ്മുടെ നില നിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രവർത്തനങ്ങളാണ് പിണറായി സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തരുവണയിൽ കുടുംബ സംഘമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തരുവണയിൽ നടന്ന കുടുംബ സംഘമത്തിൽഎം.ഇബ്രാഹിം അദ്ധ്യക്ഷംവഹിച്ചു.പി.കെ.മുഹമ്മദ്…

Read More

മാനന്തവാടി നഗരസഭ: യുഡിഎഫ് ഭരണത്തില്‍ അഴിമതി നടന്നതായി കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസ് ചാലിൽ 

കല്‍പ്പറ്റ: മാനന്തവാടി നഗരസഭയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ വലിയ തോതില്‍ അഴിമതി നടന്നതായി കോണ്‍ഗ്രസ് നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ് പയ്യമ്പള്ളി മണ്ഡലം മുന്‍ പ്രസിഡന്റും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പയ്യമ്പള്ളി ഡിവിഷന്‍ മുന്‍ അംഗവുമായ സണ്ണി ജോസ് ചാലിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് പൂമുഖത്ത് എത്തിനില്‍ക്കേ സ്വന്തം മുന്നണിക്കെതിരേ രംഗത്തുവന്നത്. മുനിസിപ്പല്‍ ഓഫീസ് കെട്ടിടനിര്‍മാണം, തെരുവുവിളക്ക് സ്ഥാപിക്കല്‍, ശൗചാലയ നിര്‍മാണം, ലാപ്‌ടോപ്പ്, കട്ടില്‍, തയ്യല്‍ മെഷീന്‍ വിതരണം എന്നിവയില്‍ ക്രമക്കേട് നടന്നു. ഇത് തെളിയിക്കുന്നതിനു…

Read More

കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം എൽ എ നാളെ (ഡിസംബർ 6) വയനാട്ടിൽ

കൽപ്പറ്റ: കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം എൽ എ നാളെ (ഡിസംബർ 6) വയനാട്ടിൽ വിവിധ തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളിൽ പങ്കെടുക്കും. ഉച്ചക്ക് മൂന്ന് മണിക്ക് നടവയലിൽ നടക്കുന്ന പൂതാടി മണ്ഡലം യു ഡി എഫ്കുടുംബ സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് 4.30 ന് പയ്യമ്പള്ളിയിൽ നടക്കുന്ന ‘കുടുംബ സംഗമത്തിലും തുടർന്ന് ആറ് മണിക്ക് തലപ്പുഴയിൽ നടക്കുന്ന പൊതുയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

Read More

‘സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായിക്കെതിരെ മിണ്ടിയാൽ എന്തായിരിക്കും ഗതി’; തരൂരിന്റെ പരാമർശങ്ങളിൽ കെ സി വേണുഗോപാൽ

ന്യൂഡൽഹി: ശശി തരൂര്‍ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ടി പി ചന്ദ്രശേഖരന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. സിപിഎമ്മിലാണ് ഇങ്ങനെയൊരു നേതാവെങ്കിൽ ആ പാർട്ടിയിൽ നിൽക്കാൻ പറ്റുമോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു. തരൂരിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.   കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്. പാർട്ടിക്ക്‌ ആശയവും നയപരിപാടികളുണ്ട്. ഏതെങ്കിലും നേതാവ് പറയുന്നതുകൊണ്ട് അത് മാറ്റാറില്ല. ഏത് നേതാവ് പറഞ്ഞാലും പ്രവർത്തകസമിതി…

Read More

ഭക്ഷ്യക്കിറ്റ് വിവാദം; യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ്

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന് എൽ.ഡി.എഫ്.   ബുധനാഴ്ച രാത്രിയാണ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷയിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് കിറ്റുകൾ പിടിച്ചെടുത്തത്. തോൽവി ഭയന്ന് വോട്ടർമാരെ സ്വാധീനിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷീബ വിജയൻ ആരോപിച്ചു. പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനും കർശന നടപടി സ്വീകരിക്കണമെന്നാണ് എൽ.ഡി.എഫിന്റെ ആവശ്യം.

Read More

യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടികൂടി; വോട്ടർമാരെ സ്വാധീനിക്കാനെന്ന് എൽ.ഡി.എഫ്

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ചേർന്ന് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ സൂക്ഷിച്ച പതിനഞ്ചോളം കിറ്റുകളാണ് കണ്ടെടുത്തത്.   വോട്ടർമാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാൻ എത്തിച്ചതാണ് കിറ്റുകളെന്ന് എൽ.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. എന്നാൽ വീട്ടിലെ ആവശ്യത്തിനും, തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രവർത്തകർക്ക് ഭക്ഷണം പാകം ചെയ്യാനുമാണ് സാധനങ്ങൾ കൊണ്ടുവന്നതെന്ന് സ്ഥാനാർത്ഥിയുടെ ഭർത്താവ് വിശദീകരിച്ചു.

Read More

പ്രകടനപത്രിക പ്രകാശനം ചെയ്തു

എടവക പഞ്ചായത്ത് 2025- 2030,വർഷത്തേക്കു നടപ്പിൽ വരുത്തുന്നതിനുള്ള പ്രകടനപത്രിക തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ മുൻ കെപിസിസി പ്രസിഡന്റ് ശ്രീ എം എം ഹസ്സൻ പ്രകാശനം ചെയ്തു. ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വെട്ടന്‍ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടിജെ ഐസക്ക്,അഡ്വക്കേറ്റ് എൻ. കെ വർഗീസ് അഡ്വക്കേറ്റ് എം വേണുഗോപാൽ, പി പി ആലി, എച്ച് ബി പ്രദീപൻ മാസ്റ്റർ, ബ്രാൻഅഹമ്മദ് കുട്ടി, കമ്മനമോഹനൻ വെട്ടന്‍ അബ്ദുള്ള ഹാജി, അന്ത്രു കല്ലായി,…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് : ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധിയും 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം എല്ലാ സർക്കാർ/അർദ്ധ സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധിയും നൽകും. വോട്ടെടുപ്പ് നടക്കുന്ന തദ്ദേശ മണ്ഡലത്തിലെ വോട്ടർമാരായ മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കും. അവധിക്ക് അപേക്ഷിക്കുന്ന ജീവനക്കാർ മതിയായ രേഖകൾ…

Read More

വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകൾ

തിരുവനന്തപുരം ഡിസംബര്‍ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി. (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് – എപിക്) കാര്‍ഡാണ് പ്രധാന തിരിച്ചറിയല്‍ രേഖ. എന്നാല്‍, ഇത് കൈവശമില്ലാത്തവര്‍ക്കും വോട്ട് ചെയ്യുന്നതിനായി മറ്റ് 12 അംഗീകൃത രേഖകള്‍ കൂടി ഉപയോഗിക്കാവുന്നതാണ്.   വോട്ട് ചെയ്യുന്നതിനായി അംഗീകരിച്ചിട്ടുള്ള രേഖകള്‍   ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സ് പാസ്പോര്‍ട്ട്…

Read More

വയനാട് ജില്ലയിൽ യു.ഡി.എഫ് വൻ വിജയം നേടും

കെല്ലൂർ….വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് ജില്ലാ യു.ഡി.എഫ്.ചെയർമനും,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ കെ.കെ.അഹമ്മദ് ഹാജി പറഞ്ഞു.നാടിന്റെ വികസനത്തിനും,ജനങ്ങളുടെ ക്ഷേമത്തിനും യു.ഡി.എഫ് അധികാരത്തിൽ വരേണ്ടതുണ്ടന്ന് കെല്ലൂരിൽ പഞ്ചായത്ത് യു.ഡി.എഫ്.സ്ഥാനാർഥികളുടെ പര്യടന പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.കെ.കെ.ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ചു.പാലാടൻ കണ്ടി മമ്മൂട്ടി സ്വാഗതം പറഞ്ഞു.വി.ആസ്സയ്നർ ഹാജി,ദയരോത് അബ്ദുള്ള, കെ.സി.അസീസ്,കൊച്ചിഹമീദ്,വി.അബ്ദുള്ള ഹാജി, പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,ഉസ്മാൻ പള്ളിയാൽ,ഷാജി ജേകബ്,ടി.കെ.മമ്മൂട്ടി,സി.പി.മൊയ്‌ദു ഹാജി,കെ.കെ.സി.റഫീഖ്‌,ഈ.വി.സിദീഖ്‌,കെ.കെ.സി.മൈമൂന,ശറഫു മാഡംബള്ളി,സി.സി.അബ്ദുള്ള,പി.കെ.ഉസ്മാൻ,എ.കെ.നാസർ,കെ.സി.സലീം,തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു

Read More