ടി.സിദ്ധിക്ക് എംഎല്‍എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി
കൽപ്പറ്റ: ടി.സിദ്ധിക്ക് എംഎല്‍എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം. കോഴിക്കോടും വയനാടും വോട്ട് ചെയ്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലും കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിലും വോട്ടുചെയ്തെന്നാണ് ആരോപണം. 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്ബർ 480 ല്‍ കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലില്‍ ക്രമനമ്ബർ 799 ല്‍ വോട്ടർ പട്ടികയിലും ഉണ്ട്. ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്. നിയമവിരുദ്ധമായി കള്ളവോട്ട് ചേർത്ത് ജനാധിപത്യ സംവിധാനങ്ങള്‍ ദുർബലപ്പെടുത്തുകയാണ് ടി…
