പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലുള്ള മുഴുവൻ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം: മുസ്ലിം ലീഗ്
മാനന്തവാടി : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലുള്ള മുഴുവൻ വോട്ടർമാരെയും പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. 2020 പഞ്ചായത്ത് തിരഞെടുപ്പിനു ശേഷം നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകൾ നടക്കുകയും പട്ടികകൾ പുതുക്കുകയും ചെയ്തതാണ്. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് 2020 ലെ പട്ടിക അടിസ്ഥാനമാക്കിയത് രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണ്. മാത്രമല്ല ഇപ്പോൾ സർക്കാർ പ്രസിദ്ധീകരച്ച വോട്ടർ പട്ടികയിൽ അബദ്ധങളുടെ ഘോഷയാത്രയാണ്. യാതൊരു ഗൃഹപാഠവുമ്മില്ലാതെ കമ്മട്ടത്തിൽ…
