പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും

ദില്ലി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം നടക്കുക. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം.വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വയനാട് ലോക്സഭ മണ്ഡലത്തില്‍ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ പ്രിയങ്ക…

Read More

ഉദ്യോഗസ്ഥര്‍ക്ക് അവധി

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടി നിര്‍വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് നാളെ (നവംബര്‍ 14) ഡ്യൂട്ടി ഓഫ് അവധിയാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.  

Read More

പ്രിയങ്ക ഗാന്ധി സെൻ്റ് ജോസഫ് സ്കൂളിലെ ബൂത്ത് സന്ദർശിച്ചു

കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി രാവിലെ 9 മണിക്ക് കൽപറ്റ സെൻ്റ് ജോസഫ് കോൺവെൻ്റ് സ്കൂളിലെ ബൂത്ത് സന്ദർശിച്ചു. ലക്കിടിയിൽ ഒരു ബൂത്തിലും പ്രിയങ്ക സന്ദർശിക്കും. തുടർന്നു കോഴിക്കോട്ടേക്കു തിരിക്കും. ഉച്ചയോടെ ഡൽഹിക്കു പോകും.

Read More

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് 11 ബൂത്തുകളില്‍ മാറ്റം

കൽപ്പറ്റ : വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുമ്പ് നിശ്ചയിച്ച 11 പോളിങ്ങ് ബൂത്തുകളില്‍ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ബൂത്ത് നമ്പര്‍, പഴയ ബൂത്തുകള്‍, പുതുക്കി നിശ്ചയിച്ച ബൂത്തുകള്‍ എന്നിവ യഥാക്രമം. 44, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടിക്കുളം ( പടിഞ്ഞാറ് ഭാഗം), ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാട്ടിക്കുളം (പുതിയ കെട്ടിടം). 214, ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചീരാല്‍ (ഇടത് ഭാഗം), ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചീരാല്‍ (…

Read More

ബിജെപിയുടേത് ഭിന്നിപ്പിക്കലിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി

ബത്തേരി: ബിജെപിയുടേത് ഭിന്നിപ്പിക്കലിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണെന്ന് വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. നായ്ക്കട്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. അതിസമ്പന്നരുടെ താത്പര്യ സംരക്ഷണത്തിനുള്ളതാണ് ബിജെപിയുടെ എല്ലാ നയങ്ങളും. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വനാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും തൊഴിലുറപ്പ് നിയമവും ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ബിജെപി നേതൃത്വം ജനങ്ങളില്‍ നിന്നു അകന്നുനില്‍ക്കുന്നവരാണെന്നും പ്രിയങ്ക പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍,…

Read More

യു.ഡി.എഫ് കുടുംബ സംഗമം നടത്തി

പനമരം പഞ്ചായത്ത് യു.ഡി.എഫ് 161-)0 ബൂത്ത് സമ്മേളനം പരിയാരം അബുബക്കർ ഹാജിയുടെ ഭവനത്തിൽ വച്ച് നടത്തി. പ്രിയങ്ക ഗാന്ധിയെ വൻപിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ബൂത്തിൽ പൂർത്തികരിച്ചു. പനമരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സക്രട്ടറി എം .ജി.പ്രകാശ് അദ്ധ്വക്ഷത വഹിച്ചു. കെ ടി നൗഫൽ സ്വാഗതം പറഞ്ഞു. ഡി.സി.സി. ജനറൽ സക്രട്ടറി സിൽവി ടീച്ചർ ഉത്ഘാടനം ചെയതു. യൂത്ത് ലീഗ് ദേശീയ സക്രട്ടറി അഡ്വ: ജാക്കീർ ‘ജയന്തി രാജൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി നിരിഷകൻ മോഹനൻ….

Read More

ലേക്സഭാ ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് നാളെ സമാപനം. പ്രചാരണസമാപനം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. നാളെ രാത്രിയും ചൊവ്വാഴ്ചയും നിശബ്ദ പ്രചാരണം നടക്കും. 13നാണ് വോട്ടെടുപ്പ്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്ന യുഡിഎഫ് റോഡ് ഷോ തിങ്കള്‍ രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. ചുങ്കം ജംഗ്ഷനില്‍നിന്നു അസംപ്ഷന്‍ ജംഗ്ഷനിലേക്കാണ് റോഡ് ഷോ. വൈകുന്നേരം നിയോജകമണ്ഡലം ആസ്ഥാനങ്ങളില്‍ പരസ്യപ്രചാരണ സമാപന പരിപാടികള്‍ ഉണ്ടാകും. നാളെ രാവിലെ എട്ട് മുതല്‍ 11 വരെ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലും…

Read More

കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനു ഊര്‍ജിതമായി ഇടപെടും: സത്യന്‍ മൊകേരി

പുല്‍പ്പള്ളി: വയനാട് മണ്ഡലത്തിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ശ്രമം നടത്തിയില്ലെന്ന് വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി. തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രൂക്ഷമായ വന്യമൃഗശല്യം കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഇത് അറിഞ്ഞ ഭാവം പോലും രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരുന്നില്ല. പ്രിയങ്ക ഗാന്ധി എംപിയായാലും ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകാന്‍ പോകുന്നില്ല. പാര്‍ലമെന്റില്‍ വയനാടിനെ പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനു ഊര്‍ജിതമായി ഇടപെടുമെന്നും സത്യന്‍ പറഞ്ഞു….

Read More

ആന്ധ്രപ്രദേശിൽ നിന്നും സൈക്കിളിലെത്തി പ്രിയങ്കക്കായി പ്രചരണം നടത്തി ശ്രീനിവാസലു

കൽപ്പറ്റ: ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ കാവലിയിൽ നിന്നും സൈക്കിളിൽ വയനാട്ടിലെത്തി പ്രിയങ്കാഗാന്ധിക്കായി പ്രചരണം നടത്തി ശീനി കുന്തുരു എന്ന കെ ശ്രീനിവാസലു. ഇക്കഴിഞ്ഞ ഒക്‌ടോബർ 26നാണ് ശ്രിനി കാവലിയിൽ നിന്നും സൈക്കിളിൽ യാത്ര തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ പ്രചരണരംഗത്ത് സജീവമാണ് ശ്രീനി. സുൽത്താൻബത്തേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തന്റെ സൈക്കിളുമായെത്തി പ്രിയങ്കാഗാന്ധിക്കായി ഇതിനകം തന്നെ വോട്ടഭ്യർഥിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന ശ്രീനി ഗുരുവായ കരീം പാഷയുടെ പാത പിന്തുടർന്നാണ് കോൺഗ്രസ് അനുഭാവിയാകുന്നത്. പിന്നീട് പലപ്പോഴും കൊടികൾ കെട്ടിയ പതാകയുമായി…

Read More

വിഭാഗീയ ചിന്തകളും പ്രസ്താവനകളുമിറക്കി തെരഞ്ഞെടുപ്പുകളിൽ ജയിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം: പി കെ കുഞ്ഞാലിക്കുട്ടി.

പടിഞ്ഞാറത്തറ: വിഭാഗീയ ചിന്തകളും പ്രസ്താവനകളുമിറക്കി തെരഞ്ഞെടു പ്പുകളിൽ ജയിക്കാമെന്നത് സിപിഎമ്മി ന്റെ വ്യാമോഹം മാത്രമാണെന്ന് അഖിലേ ന്ത്യ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പടിഞ്ഞാറത്തറ ടൗണി ൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം കാഫിർ പ്രയോഗമുണ്ടാക്കി പരാജ യപ്പെട്ടപ്പോൾ, ഇപ്പോൾ നീലപെട്ടിയുടെ പേരിലാണ് വ്യാജപ്രചരണങ്ങൾ നടക്കു ന്നത്. വ്യാജനിറക്കി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നവർ തെരഞ്ഞെ ടുപ്പ് ഫലം വരുമ്പോൾ പെട്ടിയുംതൂക്കി പുറത്തുപോകേണ്ട സ്ഥിതിയാണ് ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. മോദിസർക്കാരിൽ നിന്നും…

Read More