ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക: വിനേഷ് ഫോഗട്ട്.

കൽപ്പറ്റ: വനിതാ ഗുസ്തി താരങ്ങൾക്കെതിരെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക ഗാന്ധി ആയിരുന്നുവെന്ന് ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട് പറഞ്ഞു. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കാക്കവയലിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ ബി.ജെ.പി സംരക്ഷിച്ചപ്പോൾ അതിനെതിരെ നീതിക്കുവേണ്ടി ഞങ്ങൾക്ക് നടത്തേണ്ടി വന്നത് വലിയ പോരാട്ടമാണ്. ആ പോരാട്ടം ഞങ്ങൾക്ക് വേണ്ടി…

Read More

പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട പ്രചരണത്തിന് 10,11 തീയതികളിൽ വയനാട്ടിൽ

കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പ് പ്രചാരത്തിൻ്റെ അന്തിമ ഘട്ടത്തിൽ ആവേശം വാനോളമുയർത്താൻ കൊട്ടിക്കലാശത്തിന് പ്രിയങ്കയ്ക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും വയനാട്ടിലെത്തും. തിങ്കളാഴ്ച രാവിലെ 10ന് ബത്തേരിയിലാണ് ഇരുവരും നയിക്കുന്ന റോഡ് ഷോ നടക്കുക. ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും ബസ്റ്റാൻഡിലേക്കും ഇരുവരും റോഡ് ഷോ നടത്തും. അതേ സമയം, പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട പ്രചരണത്തിന് നാളെ വയനാട്ടിൽ തുടക്കമാവും. മൂന്ന് നിയോജകമണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണം നടത്തും. ഉച്ചയ്ക്ക് 12.20ന് മാനന്തവാടി നിയോജക…

Read More

തോല്‍പ്പെട്ടിയിൽ ഭക്ഷ്യ കിറ്റ് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് എടുത്തു

മാനന്തവാടി: തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഫ്ലൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ തിരുനെല്ലി പൊലീസ് കേസെടുത്തു. തോല്‍പ്പെട്ടിയിലെ പ്രാദേശിക കോൺഗ്രസ് നേതാവിനെതിരെ ആണ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച 38 കിറ്റുകള്‍ പിടിച്ചെടുത്തതിന് പോലിസ് കേസെടുത്തത്. ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിതരണത്തിന് എത്തിച്ച കിറ്റുകളാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വിശദീകരിച്ചിരുന്നു.

Read More

മലിന ജലം റോഡിലേക്ക് ഒഴുകുന്ന സംഭവം; അധികൃതർ അനാസ്ഥ വെടിയണം: എസ്ഡിപിഐ

മാനന്തവാടി : നഗരത്തിലെ ജോസ് ടാക്കീസ് ജംഗ്ഷനിലുള്ള ഓടയിൽ നിന്നും മലിന ജലം റോഡിലേക്ക് ഒഴുകുന്ന സംഭവത്തിൽ അധികൃതർ തുടരുന്ന അനാസ്ഥ വെടിയണമെന്നും ഉടൻ തന്നെ പരിഹാരം കാണണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. ഒരു മാസത്തിലേറെയായി മലിന ജലം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട്. ഇത് പല വട്ടം നഗരസഭാ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നങ്കിലും അവർ അനങ്ങാപാറ നയം തുടരുകയാണ്.ഈ അനാസ്ഥ വെച്ച് പൊറുപ്പിക്കാനാവില്ല. അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു….

Read More

ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പാകും: രമേശ് ചെന്നിത്തല

പടിഞ്ഞാറത്തറ: മതേതരത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനാല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന്റെ വിജയം അനിവാര്യമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. സാധാരണക്കാരെയും കര്‍ഷകരുടെയുമടക്കം എല്ലാമേഖലയും ദുരിതം വിതച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം മൂലവും, കാര്‍ഷികമേഖലയിലെ ദുരിതം മൂലവും ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ അത് മറക്കാനാണ് കേന്ദ്രവും സംസ്ഥാന ഭരണകൂടങ്ങള്‍ പുതിയ വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭ്യസ്തവിദ്യരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും, പി എസ്…

Read More

ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

കൽപറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് മുന്നേടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പ്രണബ്‌ജ്യോതി നാഥ് ജില്ലയിലെത്തി. പോളിങ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങളായ കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍, ബത്തേരി ഇ.വി.എം വെയര്‍ഹൗസ്, സെന്റ് മേരീസ് കോളജിലെ താൽക്കാലിക സ്‌ട്രോങ് റൂം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സന്ദര്‍ശിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, പോളിങ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ മുന്നൊരുക്കങ്ങള്‍ മുഖ്യ…

Read More

വയനാട് തിരഞ്ഞെടുപ്പ് ആശംസകള്‍ നേര്‍ന്ന് പ്രിയങ്കയും മൊകേരിയും

കല്‍പ്പറ്റ:തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടുമുട്ടിയപ്പോള്‍ ആശംസകള്‍ നേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും. ഇത് പാലക്കാട് കല്യാണവീട്ടില്‍ മുഖാമുഖം നിന്നിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടിട്ടും ഹസ്തദാനത്തിനു വിസമ്മതിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പാഠമായി. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മൊകേരി പ്രസംഗിക്കവേയാണ് പ്രിയങ്ക അടുത്ത് എത്തിയത്. അകമ്പാടത്തെ കോര്‍ണര്‍ യോഗത്തിനുശേഷം പോത്തുകല്ലിലേക്ക് പോകുകയായിരുന്നു അവര്‍. മൊകേരിയെ കണ്ട പ്രിയങ്ക വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും വേദിയിലെത്തി സൗഹൃദം പങ്കിടുകയുമായിരുന്നു.

Read More

ലോക് സഭാ ഉപതിരഞ്ഞെടുപ്പിന് പോലീസ് സജ്ജം; ജില്ലയിലെ വിവിധയിടങ്ങളില്‍ പരിശോധനകള്‍ കർശനമാക്കി

കൽപ്പറ്റ: ലോകസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ മേൽനോട്ടത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ പരിശോധനകളും മറ്റും കർശനമാക്കി. ഇതിനായി പോലീസിനൊപ്പം പ്രവർത്തിക്കുന്നതിനായി കേന്ദ്ര സേനയും മറ്റു വകുപ്പുകളും സജീവമാണ്. കൂടാതെ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളെ കൂടുതൽ കേന്ദ്രീകരിച്ച് പട്രോളിങ്, റൂട്ട് മാർച്ച്‌,സംസ്ഥാന അതിർത്തികളിൽ പിക്കറ്റ് പോസ്റ്റ്‌ എന്നിങ്ങനെ വിവിധ ടീമുകളായാണ് പരിശോധന. ജില്ലയിൽ വിവിധയിടങ്ങളിലായി 29 സ്റ്റാറ്റിക് സർവൈല്ലൻസ് ടീമും, 15 ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡുകളും പ്രവർത്തിച്ചു വരുന്നുണ്ട്. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ…

Read More

തോല്‍പ്പെട്ടിയില്‍ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്

തോല്‍പ്പെട്ടി: തോല്‍പ്പെട്ടിയില്‍ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകളാണ് പിടികൂടിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനാണ് ഈ വസ്തുക്കള്‍ എന്ന് കിറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസിന്റെ തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശികുമാറിന്റെ വീടിനോട് ചേര്‍ന്നാണ് കിറ്റുകള്‍ സൂക്ഷിച്ചിരുന്നത്. വയനാടിനെ ബാധിച്ച ദുരന്തത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് ഒപ്പം നില്‍ക്കുന്നു എന്ന് കൂടി കിറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്….

Read More

പാലക്കാട് റെയ്ഡ്: തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍കണ്ട്: മുസ്ലിം ലീഗ്

കല്‍പ്പറ്റ: കൊടകര കുഴല്‍പ്പണ വിവാദത്തില്‍ സി.പി.എം-ബി.ജെ.പി രഹസ്യധാരണ പൊതുസമൂഹത്തിന് ബോധ്യമായതിന്റെ ജാള്യത മറികടക്കാനും കേരളത്തിലെ മൂന്നിടങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം മുന്നില്‍ കണ്ടുമാണ് പാലക്കാട്ടെ അര്‍ധരാത്രിയിലെ റെയ്ഡ് നാടകമെന്ന് മുസ്ലിം ലീഗ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച ബി.ജെ.പി സര്‍ക്കാര്‍ നടപടിക്ക് സമാനമാണ് പാലക്കാട്ടെ റെയ്‌ഡെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സംസ്ഥാന സെക്രട്ട റിയും നിമയസഭ പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവുമായ ഡോ.എം.കെ മുനീര്‍, സെക്രട്ടറി യു.സി രാമന്‍…

Read More