പാവപ്പെട്ടവർക്കൊപ്പമാണ് എൽ ഡി എഫ്: മുഖ്യമന്ത്രി

കൽപ്പറ്റ: മുനമ്പത്ത് ദീർഘകാലമായി താമസിക്കുന്നവരുടെ താൽപര്യം ഹനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപ്പറ്റയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതത് പ്രദേശത്തെ ജനങ്ങൾക്കും പാവപ്പെട്ടവർക്കുമൊപ്പമാണ് എൽഡിഎഫ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നും ഇല്ലാതെ വന്നപ്പോഴാണ് മുനമ്പത്തെ പ്രശ്‌നം വലിയ രീതിയിൽ പ്രചരിപ്പിക്കാൻ ആരംഭിച്ചത്. വോട്ടെടുപ്പിനു ശേഷം യോഗം ചേർന്ന് പ്രശ്‌നത്തിന് തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അർധരാത്രി പാലക്കാട്ട് പൊലീസ് നടത്തിയ റെയ്‌ഡിനെക്കുറിച്ചോ കുഴൽപ്പണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചോ മുഖ്യമന്ത്രി പ്രതികരിച്ചില്ല. കേന്ദ്രസർക്കാരിരെയും രാഹുൽ ഗാന്ധിയേയും വിമർശിച്ച അദ്ദേഹം…

Read More

ഉപതെരഞ്ഞെടുപ്പ് അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ടിങ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു

  കൽപ്പറ്റ : വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ സേവന വിഭാഗത്തില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഉറപ്പാക്കിയതായി പോസ്റ്റല്‍ ബാലറ്റ് അസിസ്റ്റന്റ് റിട്ടേര്‍ണിങ് ഓഫീസര്‍ അറിയിച്ചു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ അവശ്യ സേവന വിഭാഗത്തിലുള്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് നവംബര്‍ 8 മുതല്‍ 10 വരെ അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ച പോസ്റ്റല്‍ വോട്ട് കേന്ദ്രങ്ങളിലെത്തിരാവിലെ 9 മുതല്‍…

Read More

ബിജെപിയുടെ രാഷ്ട്രീയം ഏതുവിധേനയും അധികാരത്തിലിരിക്കാൻ രൂപകല്പന ചെയ്തത്: പ്രിയങ്ക ഗാന്ധി

പന്നിക്കോട്: ഏതുവിധേനയും അധികാരത്തിലിരിക്കാൻ വേണ്ടി മാത്രം രൂപകല്പന ചെയ്തതാണ് ബിജെപിയുടെ രാഷ്ട്രീയമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പന്നിക്കോട് നടന്ന കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളെക്കുറിച്ച് കേന്ദ്രസർക്കാരിന് ഒരു ശ്രദ്ധയുമില്ല. വിദ്വേഷവും ഭയവും വെറുപ്പും അവിശ്വാസവും പ്രചരിപ്പിക്കുന്നതിനെ കുറിച്ചാണ് ഓരോ ബിജെപി നേതാവും സംസാരിക്കുന്നത്. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോൾ രാജ്യത്തുള്ളത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കാർഷിക…

Read More

വയനാടിൻ്റെ ആവശ്യങ്ങളിൽ മുന്നണി സ്ഥാനാർഥികൾ നയം വ്യക്തമാക്കണം : ആം ആദ്മി പാർട്ടി

ബത്തേരി: ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർഥികൾ വയനാടിൻ്റെ അടിയന്തര ആവശ്യങ്ങളായ നിലബൂർ – നഞ്ചംകോട് റെയിവേ , രാത്രി യാത്ര നിരോധനം, വനം വന്യജിവി പ്രശ്നങ്ങൾ, ചുരം ബദൽ പാത, വയനാട് മെഡിക്കൽ കോളേജ് , ബൈരകുപ്പ പാലം തുടങ്ങിയ പ്രശ്നങ്ങളിൽ അവരുടെ നയം വ്യക്തമാക്കണം എന്ന് ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എം.പി മാരും എം എൽ എ മാരും , സർക്കാരുകളും മാറി മാറി വരുന്നുണ്ട് എങ്കിലും വയനാട്ടുകാരുടെ പ്രധാനപ്പെട്ട…

Read More

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കാന്‍ മത്സരിക്കുന്നു: പി.എം.എ സലാം

കണിയാമ്പറ്റ: ജനങ്ങളെ ദ്രോഹിക്കു ന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. നായ്‌ക്കെട്ടി തേര്‍വയല്‍, കണിയാമ്പറ്റ പഞ്ചായത്ത് അമ്പതാം ബൂത്ത് വെള്ളാരംകുനി എന്നിവിടങ്ങളില്‍ നടന്ന കുടുംബ സംഗമങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിനാളുകള്‍ മരണത്തിന് കീഴടങ്ങിയ മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതര്‍ക്ക് ഒരു രൂപയുടെ സഹായം നല്‍കാന്‍ പോലും മനസ് കാണിക്കാത്ത നരേന്ദ്ര മോദി, ജനങ്ങള്‍ക്ക് നേരത്തേ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. മുണ്ടക്കൈയിലെ എല്ലാം നഷ്ടമായ മുഴുവന്‍ പേര്‍ക്കും 150…

Read More

ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുന്നു- അഡ്വ- ജി. സുബോധന്‍.

സുല്‍ത്താന്‍ബത്തേരി: കേരളത്തിലെ അഞ്ചര ലക്ഷത്തോളം വരുന്ന അധ്യാപകരെയും ജീവനക്കാരെയും തുടര്‍ച്ചയായി ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നു കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ-ജി.സു ബോധന്‍ . യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 ജനുവരി മുതല്‍ ലഭിക്കേണ്ട രണ്ടു ശതമാനം ക്ഷാമബത്ത 2024 ഏപ്രില്‍ മാസവും, 2021 ജൂലൈ മാസത്തെ ലഭിക്കേണ്ട മൂന്ന് ശതമാനം ക്ഷാമബത്ത ഒക്ടോബര്‍ മാസത്തില്‍ അനുവദിച്ചു എങ്കിലും…

Read More

കർഷകരുടെ ജന വിരുദ്ധ സർക്കാർ നയങ്ങൾക്കെതിരെ യു.ഡി.എഫ് കർഷകൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രചരണ വാഹന ജാഥ പ്രയാണം തുടങ്ങി

മാനന്തവാടി: കേന്ദ്ര-കേരള സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകൾക്കും, ഇ.എസ്.എ. പരിധിയിൽ ജങ്ങളുടെ ആശങ്കകൾ അകറ്റുക, കാലവർഷക്കെടുതി, ക്രോപ്പ് ഇൻഷൂറൻസ്, കടാശ്വാസ കമ്മീഷൻ, വയനാട് പാക്കേജ് ഉൾപ്പെടെയുള്ള സർക്കാരുകളുടെ അഴിമതികൾ ജനമധ്യത്തിൽ തുറന്ന് കാണിക്കുന്നതിന് വേണ്ടി യു.ഡി.എഫ് കർഷകൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രചരണ വാഹന ജാഥ മാനന്തവാടി നിയോജക മണ്ഡലത്തിൽ പ്രയാണം ആരംഭിച്ചു. രണ്ട് ദിനങ്ങളിലായാണ് വാഹനജാഥ നടക്കുന്നത്. പ്രചരണ വാഹനജാഥയുടെ ഉദ്ഘാടനം പയ്യപളളിയിൽ വെച്ച് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ.സി വിജയൻ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി.എം.ബെന്നിക്ക്…

Read More

ഉരുൾപൊട്ടൽ: ധനസഹായനിഷേധം ജനാധിപത്യവിരുദ്ധം:ജനതാദൾ എസ്

മാനന്തവാടി: മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് അർഹതപ്പെട്ട ധനസഹായം കേന്ദ്ര സർക്കാർ അനുവദിക്കാത്തത് കടുത്ത നീതിനിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ജനതാദൾ എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.വയനാട് ലോക്സഭ എൽഡിഎഫ് സ്‌ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാ ഗമായി മാനന്തവാടിയിൽ സംഘടിപ്പിച്ച ജനതാദൾ എസ് വയനാട് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ അസീസ് കെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ രാജൻ ഒഴക്കോടി, റെജി ജി,നിജിൽ വി, യുവജനതാദൾ എസ് സംസ്ഥാന…

Read More

രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നു; പരിഹാരമുണ്ടാകണം: പ്രിയങ്ക ഗാന്ധി

തരിയോട് : രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നുവെന്നും പരിഹാരമുണ്ടാകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. അത്യാവശ്യമായി ആശുപത്രികളിലേക്കും മറ്റു കാര്യങ്ങൾക്കും പോകാൻ ഇത് തടസമാകുന്നു. വയനാട്ടിലെ ആദിവാസി സമൂഹത്തിന് ആവശ്യത്തിന് വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളില്ല. മനുഷ്യ- വന്യജീവി സംഘർഷത്തിന് കാര്യക്ഷമമായ പരിഹാരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് അധികാരമുള്ളത്. എന്നിട്ടും വയനാട്ടുകാർക്ക് മെഡിക്കൽ കോളേജിന് വേണ്ടി യാചിക്കേണ്ടിവരുന്നു. നല്ല റോഡുകൾക്ക് വേണ്ടി…

Read More

എൽ.ഡി.എഫ് ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു

മാനന്തവാടി: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ സത്യൻ മൊകേരിയുടെ വിജയത്തിനായി എൽ.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലംതല ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജനതാദൾ എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന പട്ടികവർഗ്ഗ പട്ടിക ജാതി പിന്നോക്ക ക്ഷേമ മന്ത്രി ഒ.ആർ കേളു മുഖ്യപ്രഭാഷണം നടത്തി. എ.എൻ പ്രഭാകരൻ,പി.കെ…

Read More