രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു

കൽപ്പറ്റ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ധീര ദേശാഭിമാനികളുടെ പോരാട്ടത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഫലമായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മഹത്വം നാം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ മുന്നേറ്റത്തിനായി വരും നാളുകളിലും ഐക്യത്തോടെ പ്രവര്‍ത്തിക്കണം. സാമ്രാജ്യത്വ ശക്തികള്‍ക്ക് കീഴടങ്ങാതെ സ്വയം പര്യാപ്ത…

Read More

കാട്ടേരിക്കുന്ന് പാലം; എസ്‌ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

തലപ്പുഴ : കാട്ടേരിക്കുന്ന് പാലം അടിയന്തരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എസ്‌ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് കബീർ വി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. 400 ലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന കാട്ടേരിക്കുന്ന് പാലത്തിന് 2018 ലെ പ്രളയം മുതൽ ഇങ്ങോട്ട് ഉണ്ടായ ഓരോ സമയത്തും പാലത്തിന്റെ പില്ലറുകൾക്കും, സൈഡ് ഭിത്തിക്കുമൊക്കെ കേട് പാട് സംഭവിച്ചിരുന്നു. അന്ന് തൊട്ടേ പഞ്ചായത്ത് തലം മുതൽ വകുപ്പ് മന്ത്രി അടക്കമുള്ളവർക്ക് ബ്രാഞ്ച് കമ്മിറ്റിയും പ്രദേശത്തെ,സൗഹൃദ,ആശ്രയ അയൽകൂട്ടങ്ങളും,5,10 വാർഡ് മെമ്പർമാരുടെയുമൊക്കെ നേതൃത്വത്തിൽ നിവേദനങ്ങൾ നൽകിയിരുന്നു.വകുപ്പ്…

Read More

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്. കേരളത്തിന് 8,530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ…

Read More

കൃഷിവകുപ്പിന്റെ മികച്ച കാർഷിക എൻജിനീയർ അവാർഡ് വാകേരി സ്വദേശി പി ഡി രാജേഷിന്

സംസ്ഥാനത്ത് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച കാർഷിക എൻജിനീയർക്കുള്ള  അവാർഡ് നേടി വയനാട് ജില്ലാ കൃഷി വകുപ്പ് അസിസ്റ്റന്റ്  എജിനീയർ പി ഡി രാജേഷ്. കണിയാമ്പറ്റയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ അധിക ചുമതലയോടെ സേവനമനുഷ്ഠിക്കുകയാണ് രാജേഷ്. കാർഷിക യന്ത്രവത്ക്കരണത്തിനും കൃഷിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള മികവിനാണ് പുരസ്കാരം. ജില്ലയുടെ അഭിമാനമായി മാറിയ അമ്പലവയൽ ആർഎആർഎസിലെ സെന്റര്‍ ഓഫ് എക്സലൻസ് അടക്കമുള്ള പ്രധാന സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇതിന്പുറമെ, ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ ഏകദേശം 800 ഹെക്ടർ പ്രദേശത്ത്…

Read More

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച്

പടിഞ്ഞാറത്തറ : വോട്ടുമോഷണത്തിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. വോട്ട് മോഷണത്തോടെ രാജ്യത്തിന്റെ പവിത്രമായ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കും എന്നും യൂത്ത്കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പ്രതിഷേധ നൈറ്റ് മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി പി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമൽ ജോയി മുഖ്യപ്രഭാഷണം നടത്തി….

Read More

പാസ് വേഡ് ക്യാമ്പ് ജില്ലാതല ഉദ്ഘാടനം നടത്തി

മീനങ്ങാടി : സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത    ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പാസ് വേഡ് ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ നിർവഹിച്ചു. സിവിൽ സർവീസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങളും , തയ്യാറെടുപ്പും സംബന്ധിച്ച് വിദ്യാർഥികളുമായി മുഖാമുഖവും നടത്തി. പി.ടി.എ പ്രസിഡൻ്റ് എസ് . ഹാജിസ് അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോച്ചിങ് സെൻ്റർ പ്രിൻസിപ്പൽ സി. യൂസുഫ് പദ്ധതി വിശദീകരണം നടത്തി. ഹയർ…

Read More

ഓണം കളറാക്കാന്‍ പോക്കറ്റ്മാര്‍ട്ടിലൂടെ ഉൽപ്പന്നങ്ങള്‍ വീട്ടിലെത്തും

ഓണം കളറാക്കാന്‍ പോക്കറ്റ്മാര്‍ട്ടിലൂടെ ഉൽപ്പന്നങ്ങള്‍ വീട്ടിലെത്തും -കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓണം കളറാക്കാന്‍ ഇനി നെട്ടോട്ടമോടണ്ട, ആവശ്യമായതെല്ലാം പോക്കറ്റ്മാര്‍ട്ടിലൂടെ വീട്ടിലെത്തും. കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഒരു കുടക്കീഴിൽ അണിനിരത്തി ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍ ഉറപ്പാക്കുന്ന പോക്കറ്റ് മാര്‍ട്ട് ഓഗസ്റ്റ് ആദ്യ വാരം പ്രവര്‍ത്തനമാരംഭിച്ചു. 799 രൂപയുടെ ഓണക്കിറ്റാണ് ഓണ്‍ലൈനായി ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ചിപ്‌സ്, ശര്‍ക്കര വരട്ടി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മസാലപ്പൊടികള്‍, അച്ചാറുകള്‍ തുടങ്ങിയ വിവിധ ഇനങ്ങള്‍ കിറ്റില്‍…

Read More

റീജ്യനൽ ട്രാൻസ്പോര്‍ട്ട് അതോറിറ്റി യോഗത്തിൽ പുതിയ ബസ് സര്‍വീസുകൾക്കായി 79 അപേക്ഷകൾ

റീജ്യനൽ ട്രാൻസ്പോര്‍ട്ട് അതോറിറ്റി യോഗത്തിൽ പുതിയ ബസ് സര്‍വീസുകൾക്കായി 79 അപേക്ഷകൾ -കെഎസ്ആര്‍ടിസിയുടെ രണ്ട് പുതിയ പെര്‍മിറ്റ് അപേക്ഷകളും യോഗം പരിഗണിച്ചു ജില്ലയിൽ പുതിയ ബസ് സര്‍വീസുകൾക്കായുള്ള 79 പെര്‍മിറ്റ് അപേക്ഷകൾ റീജ്യനൽ ട്രാൻസ്പോര്‍ട്ട് അതോറിറ്റി യോഗം പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ കെഎസ്ആര്‍ടിസിയുടെ പുതിയ രണ്ട് പെര്‍മിറ്റ് അപേക്ഷകളും പരിഗണനയ്ക്ക് വന്നു. കൽപ്പറ്റ – മേപ്പാടി – താളൂര്‍ – സുൽത്താൻ ബത്തേരി, കൽപ്പറ്റ…

Read More

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ്18 മുതൽ

തിരുവനന്തപുരം : ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും (എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ചെയ്യും. ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുന്ന കിറ്റ് വിതരണം സെപ്റ്റംബർ നാലിന് അവസാനിക്കും. ഇതിനായി 42.83 കോടി രൂപ അനുവദിച്ചു. 5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമ കിറ്റുകളുമടക്കം 6,03,291 കിറ്റുകളാണ് വിതരണം ചെയ്യുക തുണി സഞ്ചിയും 14 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി, ട്രാൻപോർട്ടേഷൻ ചാർജ് അടക്കം ഏകദേശം 710 രൂപയാണ് ചെലവ്…

Read More

തോട്ടഭ‍ൂമി വാങ്ങി സാമ്പത്തിക തട്ടിപ്പ്‌ മുസ്ലീം ലീഗ്‌ ജനങ്ങളോട്‌ മറുപടി പറയണം: സിപിഐ എം

കൽപ്പറ്റ: ദുരന്തബാധിതരുടെ പേരിൽ തോട്ടഭ‍ൂമി വാങ്ങി സാമ്പത്തിക തട്ടിപ്പ്‌ നടത്തിയ മുസ്ലീം ലീഗ്‌ ജനങ്ങളോട്‌ മറുപടി പറയണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദുരന്തബാധിതരേയും ജനങ്ങളെയും ലീഗ്‌ ഒരുപോലെ വഞ്ചിച്ചു. ജനങ്ങളിൽനിന്ന്‌ പിരിച്ച പണമാണ്‌ ധൂർത്തടിക്കുന്നത്‌. തോട്ടഭൂമിയാണെന്ന്‌ അറിഞ്ഞുകൊണ്ടാണ്‌ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക്‌ വീട്‌ നിർമിക്കാനായി തൃക്കൈപ്പറ്റയിൽ സ്ഥലം വാങ്ങിയത്‌. ട‍ൗൺഷിപ്‌ പ്രവൃത്തിക്ക്‌ വേഗത പോരെന്ന്‌ പറഞ്ഞാണ്‌ സർക്കാർ പദ്ധതിയിൽനിന്ന്‌ ലീഗ്‌ പിൻമാറിയത്‌. ട‍ൗൺഷിപ്പിൽ വീട്‌ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കു‍മ്പോഴും ലീഗിന്‌…

Read More