മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും സുപ്രീംകോടതി നോട്ടീസ്

  lന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.   130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ അണക്കെട്ടിന് സമീപം 10 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ടെന്ന് കാണിച്ച്…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം: കേന്ദ്രസർക്കാർ പൗരൻമാരോടുള്ള ഉത്തവാദിത്വം മറക്കുന്നു: എസ്.ഡി.പി.ഐ  

കൽപ്പറ്റ :- വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ, സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ ഔദാര്യം ആവശ്യമില്ലെന്ന ഹൈക്കോടതിവിമർശനം കേന്ദ്ര ഭരണകൂടം പൗരൻമാരോട് കാണിക്കുന്ന നീതികേടിന്റെ നേർക്കാഴ്ചയാണെന്നും കണ്ണീരിനുമുകളിൽ രാഷ്ട്രീയം കളിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.   വയനാട് ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർക്ക് അർഹമായ ദുരിതാശ്വാസ സഹായം നിഷേധിക്കുന്നതിലൂടെ ഭരണകൂടം പൗരന്മാരോടുള്ള അടിസ്ഥാനപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ്. കടമയും കർത്തവ്യവും മറക്കുന്ന ഭരണകർത്താക്കൾക്കെതിരെ കക്ഷിഭേദമന്യേ പൊതുസമൂഹം സമര രംഗത്തിറങ്ങണം. ദുരന്തസമയത്ത് പ്രഖ്യാപിച്ച പതിവ് സഹായ വാഗ്ദാനങ്ങൾക്കപ്പുറം, പ്രളയ-ഉരുൾപൊട്ടൽ…

Read More

കോർപ്പറേറ്റ് വായ്പകള്‍ എഴുതി തള്ളാൻ ഒരു മടിയും കാണിക്കാതിരുന്ന കേന്ദ്ര സർക്കാർ, ദുരന്ത ബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരതയാണ്:- കെ രാജൻ

തിരുവനന്തപുരം: മുണ്ടകൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാവില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കോടിക്കണക്കിനു രൂപയുടെ കോർപ്പറേറ്റ് വായ്പകള്‍ എഴുതി തള്ളാൻ ഒരു മടിയും കാണിക്കാതിരുന്ന കേന്ദ്ര സർക്കാർ, ദുരന്ത ബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരതയാണ് – മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.     2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റി അതി തീവ്ര ദുരന്തമായി…

Read More

മുണ്ടക്കൈ-ചൂരൽമല വായ്പ എഴുതിത്തള്ളൽ; ‘ചിറ്റമ്മ നയം വേണ്ട, ഭരണഘടന വായിച്ചിട്ട് വരൂ..’ കേന്ദ്രത്തോട് ഹൈക്കോടതി.

മുണ്ടക്കൈ-ചൂരൽമല വായ്പ എഴുതിത്തള്ളൽ; ‘ചിറ്റമ്മ നയം വേണ്ട, ഭരണഘടന വായിച്ചിട്ട് വരൂ..’ കേന്ദ്രത്തോട് ഹൈക്കോടതി.     വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.   ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും…

Read More

ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിന്റെ യാത്രാ തീയതി മാറ്റാം; ചരിത്ര തീരുമാനവുമായി റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രികര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന പുതിയ നയം നടപ്പാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് പണം പണം നഷ്ടപ്പെടില്ല. പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികള്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നയമാണ് റെയില്‍വേ നടപ്പാക്കുന്നത്. കണ്‍ഫേം ആയ ട്രെയിന്‍ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതല്‍ ഫീസ് ഇല്ലാതെ ഓണ്‍ലൈനായി മാറ്റാം എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ടിക്കറ്റുകള്‍ റദ്ദാക്കുന്ന…

Read More

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രം; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും ഇത് കേന്ദ്ര സർക്കാരിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.   ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് സത്യവാങ്മൂലം സമർപ്പിച്ചത്….

Read More

‘ഒരുതുള്ളി വെള്ളം ചോദിച്ചപ്പോള്‍ ഒരു പുഴ തന്നെ എത്തിക്കാന്‍ സാധിച്ചു’; ഗസ്സക്ക് കുടിനീരെത്തിച്ച്‌ മലയാളിയായ ശ്രീരശ്മി.

കോഴിക്കോട്: ഗസ്സയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ചുനല്‍കി ശ്രദ്ധേയയായിരിക്കുകയാണ് മലയാളി സന്നദ്ധപ്രവര്‍ത്തകയും കലാകാരിയുമായ ശ്രീരശ്മി.   ശ്രീരശ്മിക്ക് നന്ദി പറഞ്ഞ് ഗസയിലെ കുടുംബങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ചൂരല്‍മലയുള്‍പ്പടെ വിവിധ ദുരന്ത മേഖലകളില്‍ സന്നദ്ധ പ്രവര്ത്തനം നടത്തിയ ‘കൂട്ട്’ കമ്മ്യൂണിറ്റി സ്ഥാപക കൂടിയാണ് ശ്രീരശ്മി.   ഗസ്സയിലെ കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിരന്തരം കാണുമ്ബോള്‍ ഉറക്കംപോലും കിട്ടാത്ത അവസ്ഥയുണ്ടായിരുന്നെന്ന് ശ്രീരശ്മി മീഡിയവണിനോട് പറഞ്ഞു.’ഗസ്സയില്‍ യുദ്ധം തുടങ്ങുന്ന സമയത്ത് തന്നെ എനിക്കൊന്നും ചെയ്യാൻ…

Read More

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു.

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. ഒക്ടോബർ ഒന്നുമുതൽ 19 കിലോ സിലിണ്ടറിന്റെ വിലയിൽ 15 രൂപയുടെ വർധനയാണ് എണ്ണ വിതരണ കമ്പനികൾ വരുത്തിയത്. എന്നിരുന്നാലും 14 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.നാലുതവണ കുറച്ച ശേഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറിന്റെ വിലയിൽ വർധന ഉണ്ടായത്. കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്.ഏപ്രിൽ മുതൽ ജൂലൈ വരെ, 19 കിലോഗ്രാം എൽപിജി വിലയിൽ ഡൽഹിയിൽ 138 രൂപയും കൊൽക്കത്തയിൽ 144…

Read More

ഇ.യു .ഡി.ആർ: കാപ്പി കർഷകർക്ക് വിനയായി യൂറോപ്യൻ യൂണിയൻ നിബന്ധനകൾ: വിപണിയെ സാരമായി ബാധിച്ചേക്കും

കൽപ്പറ്റ: ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ്റെ പുതിയ നിലപാട് കാപ്പി കർഷകർക്ക് വിനയാകുന്നു. വനനശീകരണം നടത്തിയിട്ടില്ലന്ന് കർഷകർ സത്യവാങ് മൂലം നൽകണമെന്ന നിബന്ധനയാണ് കർഷകരെ പ്രതികൂലമായി ബാധിക്കുന്നത്. നിർദ്ദേശം പാലിച്ചില്ലങ്കിൽ ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചേക്കും.’രാജ്യത്തെ കാപ്പി പ്രധാനമായും കയറ്റുമതി ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. ആഗോളതലത്തിൽ കാലാവസ്ഥവ്യതിയാനം വന്നതോടെ വനനശീകരണത്തിനെതിരെയുള്ള നയത്തിൻ്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ ഡീ ഫോറസ്റ്റേഷൻ റെഗുലേഷൻ അഥവാ ഇ.യു ഡി. ആർ. നടപ്പാക്കുന്നത്. ഒട്ടേറെ വർഷങ്ങളുടെ ചർച്ചകൾക്കൊടുവിൽ…

Read More

ഓണം സ്പെഷ്യൽ ഡ്രൈവ്; സംയുക്ത യോഗം നടത്തി.

ഓണം സ്പെഷ്യൽ ഡ്രൈവ്; സംയുക്ത യോഗം നടത്തി. മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്നതിനും സംയുക്ത പരിശോധനകൾ നടത്തുന്നതിനും യോഗത്തിൽ ധാരണയായി – വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ ജെ ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , ചാമരാജനഗർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി….

Read More