കേന്ദ്രം വയനാടിനെ അവഗണിക്കുന്നു: രാഷ്ട്രീയ യുവജനതാദൾ

കൽപറ്റ: ഓരോ വർഷവും രണ്ടുകോടി തൊഴിൽ നൽകുമെന്നാണ് അധികാരത്തിലേറുമ്പോൾ മോദി സർക്കാർ രാജ്യത്തെ യുവജനങ്ങളോട് പ്രഖ്യാപിച്ചത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ 11 വർഷം പിന്നിടുമ്പോഴും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞവർഷം വയനാട്ടിൽ മുണ്ടക്കൈ ചൂരൽമലയിൽ നടന്ന പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലും പുനരധിവാസം അടക്കമുള്ള കാര്യങ്ങളിലും സംസ്ഥാന സർക്കാരിനോടും ജനങ്ങളോടും രാഷ്ട്രീയ വിവേചനമാണ് കേന്ദ്രം പുലർത്തുന്നത്. വയനാട് നേരിടുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിനും കാർഷിക മേഖലയിലെ പ്രതിസന്ധിക്കും ബദൽ റോഡ് വിഷയത്തിൽ വനഭൂമി വിട്ടുനിൽക്കുന്നതിൽ…

Read More

മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി. പി. പി. മേനോൻ സ്വർണ്ണ മെഡൽ ഡോ. ജസ്റ്റി ജോസഫിന്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി. പി. പി. മേനോൻ സ്വർണ്ണ മെഡൽ വയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി. ഇൻഡോറിൽ റിസർച്ച് അസിസ്റ്റൻ്റായി ജോലി ചെയ്ത് വരുന്നു. വടുവൻചാൽ കോട്ടൂരിലെ കർഷകനായ മുടകര – എം. പി. ജോസഫിൻ്റേയും സുൽത്താൻബത്തേരി സെൻ്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി അധ്യാപിക എ.എം. ശോശാമ്മയുടേയും മകളാണ്. ഏക സഹോദരൻ ക്രിസ്റ്റി ജോസഫ് ( ഡേറ്റ…

Read More

മംഗളൂരിൽ ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്നത് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ്

മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്നത് വയനാട് പുല്‍പ്പള്ളി മൂച്ചീക്കാടന്‍ കുഞ്ഞീതിന്റെ മകന്‍ അഷ്‌റഫിനെ. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തില്‍ 15 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ തുടങ്ങിയവരാണ് അറസ്റ്റിലായവര്‍. മംഗളൂരു കുടുപ്പുവിലെ ഹിന്ദുത്വ ക്ലബ്ബായ ‘സാമ്രാട്ട് ഗയ്‌സി’ലെ…

Read More

ദേശീയ മാസ്റ്റേഴ്‌സ് കായികമേളയിൽ സ്വർണം നേടി പി. അജ്മൽ.

കൽപ്പറ്റ: ഹിമാചൽ പ്രദേശിൽ വച്ചു നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സ് കായികമേളയിൽ കേരളത്തിനുവേണ്ടി 400 മീറ്റർ ഹർഡിൽസിലും ട്രിപ്പിൾ ജമ്പിലും സ്വർണം നേടി പി. അജ്മൽ പോലീസിന്റെ യശസ്സുയർത്തി. കേരള പോലീസിന് വേണ്ടി അഞ്ചു തവണ ദേശീയ പോലീസ് കായികമേളയിൽ പങ്കെടുത്ത അജ്മൽ വയനാട് വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസറാണ്. കണിയാമ്പറ്റ മില്ല്മുക്ക് സ്വദേശിയാണ് അജ്മൽ

Read More

മുണ്ടക്കൈ- ചൂരൽ മല പുനരധിവാസ ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുത്തതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ സുപ്രീം കോടതിയിൽ

കൽപ്പറ്റ : ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് എൽസ്റ്റൺ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായും ഏകപക്ഷീയവുമായാണ് സർക്കാർ ഭൂമി ഏറ്റെടുത്തതെന്ന് എൽസ്റ്റൺ പറയുന്നു. പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ തന്നെ ദുരന്തനിവാരണ നിയമം 2013 പ്രകാരം നഷ്ടപരിഹാരം ലഭിക്കണം. അല്ലാത്തപക്ഷം ഭൂമി ഏറ്റെടുക്കൽ തടയണമെന്നാണ് എല്‍സ്റ്റണ്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 549 കോടി രൂപയാണ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. കേസ് അടുത്ത ആഴ്ച പരിഗണിച്ചേക്കും.

Read More

കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളും ഹിന്ദി വെബ് വിലാസങ്ങളിലേക്ക് മാറുന്നു

ഡൽഹി : കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളും ഹിന്ദി വെബ് വിലാസങ്ങളിലേക്ക് മാറുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇംഗ്ലീഷ് സൈറ്റിന് ഹിന്ദി യുആര്‍എല്‍ ആണ് ഉപയോഗിക്കുന്നത്. ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്ന നടപടിയെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ക്കുമ്പോഴാണ് കേന്ദ്രനടപടി. ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കാനുളള നടപടി നരേന്ദ്രമോദി സര്‍ക്കാര്‍ എല്ലാ മേഖലയിലും നടപ്പാക്കി വരികയാണ്. കുട്ടികളുടെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളില്‍ പോലും എന്‍സിഇആര്‍ടി ഹിന്ദി തലക്കെട്ട് ഉപയോഗിച്ച് കഴിഞ്ഞു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ഹിന്ദി ഡൊമെയ്‌നിലേക്ക് മാറുകയാണ്. കേന്ദ്ര…

Read More

പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് :വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണം: ടി സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കേന്ദ്ര പരിസ്ഥിതി, വനം-കാലാവസ്ഥ വ്യത്യയാന സഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗിന് നേരിട്ട് നിവേദനം നല്‍കി. താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് മറ്റും കണക്കിലെടുത്ത് ഒരു ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കേണ്ട ആവശ്യകത കേന്ദ്രമന്ത്രിയെ എം.എല്‍.എ അറിയിച്ചു. ഇപ്പോള്‍ നിലനില്‍ക്കുന്ന ബദല്‍പാത പദ്ധതിയായ പടിഞ്ഞാറത്തറ-പൂഴിത്തോട് സ്റ്റേറ്റ് ഹൈവ്വേ 54 യാഥാര്‍ത്യമാക്കുന്നതിന് ഉള്ള ഡി.പി.ആര്‍ തയ്യാറാക്കല്‍ നടപടി പുരോഗമിച്ച് വരുകയാണെന്നും ഈ…

Read More

പൊന്നാനിയിലും തവനൂരിലും പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ്

കൽപ്പറ്റ: ജില്ലയിലെ ആദ്യത്തെ പോസ്റ്റ്ഓഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രം കല്പറ്റയിൽ പ്രവര്‍ത്തനം തുടങ്ങി. കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസില്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥവ്യതിയാന വകുപ്പ് സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് ഉദ്ഘാടനം ചെയ്തു. പാസ്പോര്‍ട്ട് സേവനങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴിലെ പരിവര്‍ത്തനത്തിന്റെ മാതൃകയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. പരമാവധി കവറേജും പൗര കേന്ദ്രീകൃത വിതരണവും ലക്ഷ്യമിട്ട് എല്ലാ ലോക്സഭ മണ്ഡലങ്ങളിലും പാസ്പോര്‍ട്ട് സേവ കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യം. ആസ്പിരേഷന്‍ ജില്ലയായ വയനാട്ടിലെ ആളുകള്‍ക്ക് വിദേശ തൊഴില്‍ സാധ്യതകള്‍ക്ക് പാസ്‌പോര്‍ട്ട്…

Read More

വസന്തകുമാര്‍ വയനാടിന്റെ ഖ്യാതി ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ച ധീരയോദ്ധാവ് -ടി സിദ്ധിഖ് എംഎല്‍എ

കല്‍പ്പറ്റ:പുല്‍വാമ ഭീകരാക്രമണത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ച വയനാടിന്റെ അഭിമാനമായ വി വി വസന്തകുമാറിന്റെ സ്മരണയ്ക്ക് വേണ്ടി വസന്തകുമാര്‍ സ്മാരക റോഡും, സ്മാരകത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണവും പൂര്‍ത്തിയാക്കി. നിയോജക മണ്ഡലം എം എല്‍ എ അഡ്വ.ടി സിദ്ധീഖിന്റെ 2022-23 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ടാണ് രണ്ടു പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചത്. ഈ രണ്ടു പദ്ധതികളുടെയും ഉദ്ഘാടനം വാഴക്കണ്ടി കോളനി പരിസരത്ത് സ്മൃതി മണ്ഡപത്തിന് മുമ്പില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ നിര്‍വഹിച്ചു….

Read More

നീലഗിരി യാത്രയ്ക്ക് ഇപാസ്: ജൂണ്‍ 30 വരെ ദിവസേന 6000 വാഹനങ്ങള്‍ക്കു മാത്രം പ്രവേശനം

നീലഗിരി : ഇപാസിനെതിരെ നീലഗിരിയില്‍ ഹര്‍ത്താല്‍ നടക്കുന്നതിനിടെ ഇന്നലെ പാസുകള്‍ ഉച്ചയോടെ തീര്‍ന്നതായി അധികൃതര്‍ അറിയിച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ ദിവസേന 6000 വാഹനങ്ങള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 8000 വാഹനങ്ങള്‍ക്കും മാത്രമാണു നീലഗിരി ജില്ലയിലേക്കു പ്രവേശനം. നീലഗിരിയിലേക്കുള്ള പ്രധാന മാര്‍ഗമായ മേട്ടുപ്പാളയം കല്ലാറിലൂടെ ഇന്നലെ വൈകിട്ട് 5 വരെ 2,000 വാഹനങ്ങള്‍ കടന്നുപോയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.എത്തിയ പലര്‍ക്കും പാസ് സംബന്ധിച്ച അറിവുണ്ടായിരുന്നില്ല. ഇവര്‍ക്ക് ഇപാസ് ലഭിച്ച ശേഷമാണു…

Read More