സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: ചരിത്ര കീരിടം ചൂടി വയനാട്

കൽപ്പറ്റ : സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് ആഥിതേയരായ വയനാട്. കല്‍പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ ടൈ ബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ ഷൂട്ടൗട്ടിലൂടെ 5-4 ലീഡില്‍ വയനാട് കപ്പുയര്‍ത്തുകയായിരുന്നു. ഇരുടീമും മികച്ചപ്രകടനം കാഴ്ചവെച്ച മത്സരം 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യപകുതിയില്‍ എട്ടാം മിനിറ്റില്‍ മലപ്പുറമാണ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. വയനാടിന്റെ ഗോള്‍ പോസ്റ്റിനരികെ നിന്ന് ലഭിച്ച പന്ത് ഗോളിലേക്ക് ലക്ഷ്യം വെക്കുന്നതിനിടെ…

Read More

തൊണ്ടർനാട് ജേതാക്കൾ

മാനന്തവാടി : കേരളോത്സവത്തോടനുബദ്ധിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ തൊണ്ടർനാട് പഞ്ചായത്ത് വിജയികളായി. ഫൈനൽ മത്സരത്തിൽ തിരുനെല്ലിയെ രണ്ട് റൺസിനാണ് പരാജയപെടുത്തിയത്. ശുഹാദ്, രാകേഷ്, ലിഖിത്ത്, അമൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികളായ ടീമുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി സമ്മാന വിതരണം നടത്തി. മെമ്പർമാരായ കല്യാണി ,അസീസ് വാളാട് , ചന്ദ്രൻ,രമ്യതാരേഷ്, ജോഷി ഷാജു, വിമല എന്നിവർ സംസാരിച്ചു

Read More

കമ്പളക്കാട് ക്രിക്കറ്റ് ലീഗ് [KCL] സീസൺ 8, ഡിസംബർ 27.28, 29 തിയ്യതികളിൽ.

കമ്പളക്കാട് : കേരളത്തിലെ ആദ്യ പ്രീമിയർ ലീഗ് ക്രിക്കറ്റ് എന്നറിയപ്പെടുന്ന കമ്പളക്കാട് ക്രിക്കറ്റ് ലീഗ് [KCL]- Season 8 ഡിസംബർ 27.28, 29 തിയ്യതികളിൽ കമ്പളക്കാട് മിനിസ്റ്റേഡിയത്തിൽ വെച്ച് നടക്കുകയാണ്. കമ്പളക്കാടും പരിസര പ്രദേശത്തുമുള്ള 100 ഓളം കളിക്കാരും, കേരളത്തിലെ മികച്ച 10 ഓളം ടെന്നീസ് ബോൾ കളിക്കാരും പങ്കെടുക്കുന്ന ടൂർണ്ണമെൻ്റാണ്. ഒന്നാം സ്ഥാനക്കാർക്ക് മേമാടൻ ഹംസ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയും, 30000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് കടവൻ പോക്കർ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയും 20000 രൂപയും…

Read More

കേരള ക്രിക്കറ്റ്‌ താരം വി ജെ ജോഷിത അണ്ടർ19 ഇന്ത്യൻ ടീമിൽ

കൽപറ്റ: കേരള ക്രിക്കറ്റ്‌ താരം വി ജെ ജോഷിത അണ്ടർ19 ഇന്ത്യൻ ടീമിൽ. മലേഷ്യയിൽ നടക്കുന്ന ഏഷ്യ കപ്പ് മത്സരത്തിനുള്ള ടീമിലാണ് ഇടം നേടിയത്. ഡിസംബർ 15 ന് മത്സരങ്ങൾ ആരംഭിക്കും. വേൾഡ് കപ്പിനു മുന്നോടിയായുള്ള മത്സരമാണ്. വയനാട് ഡിസ്ട്രിക്ട് അസോസിയേഷൻ കോച്ച് അമൽ ബാബു വിന്റെ കോച്ചിങ് ക്യാമ്പിലൂടെ കെസിഎ അക്കാദമി സെലക്ഷൻ ലഭിക്കുകയും കെ സി എ പരിശീലകാരായ ദീപതി ടി , ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവരുടെ ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ…

Read More

ക്രിക്കറ്റ്‌ ടൂർണമെന്റിൽ ബത്തേരി നഗരസഭാ സി ഡി എസ് ജേതാക്കളായി

സുൽത്താൻ ബത്തേരി: കുടുംബശ്രീ നയീചേതന 3.0 ദേശീയ ജൻഡർ ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് അസോസിയേഷനും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ ബത്തേരി സി.ഡി.എസ്സ് ജേതാക്കളായി. കേരളത്തിൽ ആദ്യമായി നടത്തിയ വനിതകളുടെ സൗഹൃദ മത്സരത്തിലാണ് സുൽത്താൻ ബത്തേരി സി.ഡി.എസ്സ് ജേതാക്കളായത്. സ്ത്രീകൾക്ക് തങ്ങളുടേതായ എല്ലാ രംഗത്തും ഇടം നേടാൻ സാധിക്കുമെന്ന് ബത്തേരി സി. ഡി. എസ്സിലൂടെ തെളിയിച്ചെന്ന് സിഡിഎസ് ചെയർപേഴ്സൺ സുപ്രിയ അനിൽകുമാർ പറഞ്ഞു.

Read More

അണ്ടര്‍ 20 ഇന്റര്‍ ഡിസ്ട്രിക്ട് സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാവും

കൽപ്പറ്റ: അണ്ടർ 20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ (ഡിസംബർ 12 ന്)കൽപ്പറ്റയിൽ തുടക്കമാവും. എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ചരിത്രത്തില്‍ ആദ്യമായാണ് 14 ജില്ലാ ടീമുകള്‍ പങ്കെടുക്കുന്ന അണ്ടര്‍ 20 ഇന്റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പ് വയനാട്ടില്‍ വച്ച് നടക്കുന്നത്. ഡിസംബർ 12 മുതൽ 19 വരെയാണ് മത്സരങ്ങൾ. വൈകുന്നേരം 4.30 നും 7 മണിക്കും ആയി ദിവസവും രണ്ട് മത്സരങ്ങളാണുണ്ടാവുക. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. ഡിസംബർ 12 ന് 6 മണിക്കാണ്…

Read More

അണ്ടര്‍-20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: അണ്ടര്‍-20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ 19 വരെ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം. മധു, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. റഫീഖ്, സെക്രട്ടറി ബിനു തോമസ്, വൈസ് പ്രസിഡന്റ് നാസര്‍ കല്ലങ്കോടന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഷമീം ബക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസവും വൈകുന്നേരം 4.30നും രാത്രി ഏഴിനുമായി രണ്ട് മത്സരം ഉണ്ടാകും. പ്രവേശനം സൗജന്യം. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം 12ന്…

Read More

സഹോദയ ഫുട്ബോൾ മത്സരത്തിൽ മാനന്തവാടി ഹിൽ ബ്ലൂസ് സ്കൂൾ ജേതാക്കൾ

ബത്തേരി നിര്‍മല മാതാ പബ്ലിക് സ്കൂളിൽ വെച്ച് ഡിസംബർ 6,7 തീയതികളിൽ നടന്ന ജില്ലയിലെ മുഴുവൻ സിബിഎസ്ഇ സ്കൂളുകളും പങ്കെടുത്ത ജില്ല സഹോദയ ഫുട്ബോൾ ഗെയിംസ് മത്സരത്തിൽ മാനന്തവാടി ഹിൽ ബ്ലൂസ് സ്കൂൾ ജേതാക്കളായി. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ കൽപ്പറ്റ ഡീ പോൾ സ്കൂളിനെയാണ് തോൽപ്പിച്ചത്. മുഴുവൻ സമയത്തും സമനില (1-1) ആയതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് വിജയികളെ നിശ്ചയിച്ചത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി നയൻ സന്തോഷിനെയും (പെനാൽറ്റി അടക്കം രണ്ടു ഗോൾ), മികച്ച ഗോൾകീപ്പർ…

Read More

ആരവം സീസൺ 4 ൻ്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു

വെള്ളമുണ്ട: വെള്ളമുണ്ടയിൽ നടക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ആരവം സീസൺ 4 ൻ്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. സാമൂഹിക, രാഷ്ട്രീയ, കായിക മേഖലയിലെ നിരവധിപേർ പങ്കെടുത്തു. വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുജീബ് എം ചെയർമാനും , ഹാരിസ് എം ജനറൽ കൺവീനറും , സാലിം ടി ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ക്ലബ്…

Read More

സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ്: ജില്ലാ ടീമിന് ജഴ്‌സി കൈമാറി.

സുല്‍ത്താന്‍ ബത്തേരി: നാളെ മുതല്‍ 12 വരെ തൊടുപുഴയില്‍ നടക്കുന്ന സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീം അംഗങ്ങള്‍ക്കുള്ള ജഴ്‌സി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍ കൈമാറി. വില്‍ടണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സൈക്കിള്‍ പോളോ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സാജിദ് ബക്കര്‍, ഐഡിയല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എ. ജാസ്, കെ.വി. ഹാരിഷ്, സുബൈര്‍ ഇളകുളം, നാസര്‍ ചൂരിയന്‍ എന്നിവര്‍ പങ്കെടുത്തു. ഇ പ്ലാനറ്റ് ആണ് ജഴ്‌സികള്‍ സ്‌പോണ്‍സര്‍…

Read More