ജില്ലാ പോലീസ് കായികമേള അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

കൽപ്പറ്റ : ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. കൽപ്പറ്റ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് ജില്ലാ കലക്ടർ ശ്രീമതി. ഡി.ആർ. മേഘശ്രീ IAS ഉദ്ഘാടനം ചെയ്യും. സംസ്ഥാന കായിക അധ്യാപക അവാർഡ് ജേതാവ് ശ്രീമതി. കെ.പി. വിജയി മുഖ്യാതിഥിയാകും. ഉദ്ഘാടനത്തിന് ശേഷം സ്റ്റേഡിയത്തിൽ ഫൂട്ബോൾ ഫൈനൽ മത്സരം അരങ്ങേറും. സ്പെഷ്യൽ യൂണിറ്റ്, മാനന്തവാടി…

Read More

ജില്ലാ പോലീസ് കായികമേള: ഷട്ടില്‍ ടൂര്‍ണമെന്റ-് മിക്‌സഡ് ഡബിള്‍സില്‍ ഡി.എച്ച്.ക്യു ജേതാക്കള്‍

കേണിച്ചിറ: വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി നടത്തിയ ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഡബിള്‍സില്‍ അനസ്-ഫിനു(ഡി.എച്ച്.ക്യു) ടീം ജേതാക്കളായി. ഹരീഷ്-പ്രിന്‍സ് ടീം(ബത്തേരി സബ് ഡിവിഷന്‍) റണ്ണേഴ്‌സ് അപ്പായി. സിംഗിള്‍സില്‍ ഹരീഷ്(ബത്തേരി സബ് ഡിവിഷന്‍), ഫിനു(ഡി.എച്ച്.ക്യു) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. 45 പ്ലസ് ഡബിള്‍സില്‍ പി.ജി. സതീഷ് കുമാര്‍- രാമകൃഷ്ണന്‍ ടീം(സ്‌പെഷ്യല്‍ യൂണിറ്റ്) ജേതാക്കളായി. പ്രശാന്ത്- സജീവന്‍ (സ്‌പെഷ്യല്‍ യൂണിറ്റ്) ടീമിനാണ് രണ്ടാം സ്ഥാനം. 45 പ്ലസ് സിംഗിള്‍സില്‍ കെ.ആർ സജീവന്‍(സ്‌പെഷ്യല്‍ യൂണിറ്റ്), ടി.എം പ്രശാന്ത്…

Read More

മാനന്തവാടി ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് തുടങ്ങി

മാനന്തവാടി : ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ പ്രസിഡൻ്റ് എൽ ജെ ഷജിത്ത് ഉദ്ഘാടനം ചെയ്തു. മാനന്തവാടി എ ഇ ഒ എ.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സലീം അൽത്താഫ്, എസ്എംസി ചെയർമാൻ കെ മൊയ്തൂട്ടി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ. ജിജി, വൈസ് പ്രിൻസിപ്പൽ കെ. കെ.സുരേഷ് കുമാർ, എം പി ടി എ പ്രസിഡൻ്റ് എ.അനിത, ഉപജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സിജോ ജോണി,…

Read More

ജില്ലാ റവന്യൂ സ്‌കൂള്‍ ഒളിമ്പിക്സ് ലോഗോ പ്രകാശം ചെയ്തു.

കൽപ്പറ്റ: മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 23,24,25 തിയതികളില്‍ നടക്കുന്ന ജില്ലാ റവന്യൂ സ്‌കൂള്‍ ഒളിമ്പിക്സിന്റെ ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി അസംഷന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കെ.മുഹമ്മദ് മുഹ്സിനാണ് ലോഗോ രൂപകല്‍പന ചെയ്തത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ കണ്‍വീനര്‍ സാവിയോ ഓസ്റ്റിന്‍, ജനറല്‍ കണ്‍വീനര്‍ കൂടിയായ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, പ്രിന്‍സിപ്പാള്‍ എം.പി കൃഷ്ണകുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം. നാസര്‍,…

Read More

ദീർഘദൂര ഓട്ടത്തിൽ സ്വർണത്തിളക്കവുമായി തോമസ്.

മാനന്തവാടി: ദ്വാരക സ്വദേശി തോമസ് പള്ളിത്താഴത്ത് യു.എസ്.ടെക്നോളജി ഗ്രൂപ്പ് നടത്തിയ തിരുവനന്തപുരം മാരത്തണിൽ സ്വർണ്ണം നേടി. മൂന്നു മണിക്കൂർ 36 മിനിറ്റ് കൊണ്ട് 42 കിലോമീറ്റർ ഓടിയെത്തിയാണ് 55+ കാറ്റഗറിയിൽ സ്വർണ്ണം നേടിയത്. ഈ മാസം ആറാം തീയതി നടന്ന ആലപ്പുഴ ബീച്ച് റണ്ണിലും 60+ കാറ്റഗറിയിലെ സ്വർണ്ണം ഇദ്ദേഹത്തിനായിരുന്നു. തോണിച്ചാൽ അരാമിയാ സ്കൂളിലെ ബസ് ഡ്രൈവറാണ് തോമസ്.

Read More

വയനാട് ബൈസിക്കിൾ ചലഞ്ചിന്റെ മൂന്നാമത് എഡിഷൻ ഡിസംബർ ഒന്നിന് നടക്കും

കൽപ്പറ്റ: വയനാട് ബൈക്കേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വയനാട് ബൈസിക്കിൾ ചലഞ്ചിന്റെ മൂന്നാമത് എഡിഷൻ ഡിസംബർ ഒന്നിന് നടക്കും. കൽപ്പറ്റയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ തീയതി പ്രഖ്യാപനവും ചടങ്ങിന്റെ ഉദ്‌ഘാടനവും നിർവഹിച്ചു. വയനാട് ബൈസിക്കിൾ ചലഞ്ചിൽ വിദേശ രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നടക്കം 200 പേർ മത്സരത്തിൽ പങ്കെടുക്കും. വിമൻസ്, മെൻസ്, മൗണ്ടെയ്ൻ, റോഡ് സൈക്ലിംഗ് വിഭാഗങ്ങളിലായി നടക്കുന്ന ഇവന്റിൽ 2 ലക്ഷത്തോളം രൂപയാണ്…

Read More

ജില്ലാ പോലീസ് കായികമേള: വോളിബോളില്‍ മാനന്തവാടി സബ് ഡിവിഷന്‍ ജേതാക്കൾ

കേണിച്ചിറ: ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ മാനന്തവാടി സബ് ഡിവിഷന്‍ ടീം ജേതാക്കളായി. കല്‍പ്പറ്റ സബ് ഡിവിഷന്‍ ടീമിനാണ് രണ്ടാം സ്ഥാനം. കേണിച്ചിറ യുവപ്രതിഭ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മത്സരം ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി എം.കെ. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്എംഎസ് ഡിവൈഎസ്പി അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. കമ്പളക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ്, വോളിബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹരിദാസ്, കെ.എം. ശശിധരന്‍, ഇര്‍ഷാദ് മുബാറക്, ബിപിന്‍ സണ്ണി…

Read More

വൈത്തിരി ഉപജില്ല സ്കൂൾ കായികമേളക്ക് പ്രൗഢഗംഭീരമായ തുടക്കം

കൽപ്പറ്റ: വൈത്തിരി ഉപജില്ല സ്കൂൾ ഒളിമ്പിക്സിന് ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം.വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ കായികമേള ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നും ആയിരത്തോളം കായികതാരങ്ങൾ മേളയിൽ പങ്കെടുത്തു.വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻസിസി,എസ് പി സി വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബും ,നൃത്തവും ഉദ്ഘാടനചടങ്ങിന് മാറ്റുകൂട്ടി.ദേശീയ കായികതാരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി. ഗ്രൗണ്ടിൽ അണിനിരന്ന വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾ അതിജീവനത്തിൻ്റെ സന്ദേശം പകർന്നു. കായികമേളയുടെ…

Read More

ജില്ലാ പോലീസ് കായികമേള: ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

പനമരം: ഒക്ടോബർ 19, 20 തീയതികളിലായി കൽപ്പറ്റ എം കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന 2024 വർഷത്തെ വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായുള്ള ഗെയിംസ് മത്സരങ്ങൾക്ക് പനമരത്ത് തുടക്കമായി. പനമരം ഫിറ്റ്ക്കാസ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്രിക്കറ്റ് മത്സരം എസ്.എം.എസ് ഡിവൈഎസ്പി എം. എം. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ കൽപ്പറ്റ സബ് ഡിവിഷനെ പരാജയപ്പെടുത്തി ഡിഎച്ച്ക്യു വയനാട് ചാമ്പ്യന്മാരായി. ബത്തേരി സബ് ഡിവിഷൻ മൂന്നാം സ്ഥാനം നേടി….

Read More

അന്തർ സംസ്ഥാന ഹാൻഡ് ബോൾ പ്രീമിയർ ലീഗ് സമാപിച്ചു

പടിഞ്ഞാറത്തറ : വയനാട് ഹാൻഡ്‌ബാൾ പ്രീമിയർ ലീഗ് മെൻ /വുമൺ സീസൺ -1 പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ സമാപിച്ചു. ഫൈനൽ മത്സരത്തിൽ കേരള പോലീസും തമിഴ്നാട് പോലീസ് ടീമും തമ്മിൽ നടന്ന പുരുഷന്മാരുടെ മത്സരത്തിൽ 22-18 എന്ന സ്കോറിന് കേരള പോലീസ് പുരുഷൻമാരിൽ വിജയികളായി. വനിതാ വിഭാഗത്തിൽ വയനാട് ലയൺസ് തമിഴ് നാട് പോലീസ് ടീമിനെ 14-10 സ്കോറിന് പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. ഉദ്ഘാടനവും സമ്മാനദാനവും കൽപറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അബ്ദുൾ റഹീം നിർവഹിച്ചു, സംസ്ഥാന ഹാൻഡ്‌ബാൾ…

Read More