ആബേൽ എം.എസ് ഓൾ കേരളാ സ്റ്റേറ്റ് എഞ്ചിനീയറിംഗ് കോളേജ് ചെസ്സ് ചാമ്പ്യനായി

മീനങ്ങാടി: പാലായിൽ വെച്ച് നടന്ന ഓൾ കേരളാ എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡൻ്റസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇരിട്ടി ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആബേൽ എം എസ് ചാമ്പ്യനായി. ഈ വിജയത്തോടെ കേരളത്തിന് വേണ്ടി നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനും ആബേൽ യോഗ്യത നേടി. കഴിഞ്ഞ മാസം പഞ്ചാബിലെ ഹരിയാനയിൽ വച്ച് നടന്ന ഓൾ ഇന്ത്യ സീനിയർ ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ കേരളത്തെ ആബേൽ പ്രതിനിധീകരിച്ചിരുന്നു. വയനാട് മീനങ്ങാടി സ്വദേശിയാണ് ആബേൽ.എം.എസ്.

Read More

ദീപശിഖ പ്രയാണത്തിന് സ്വീകരണം ഭാഗ്യ ചിഹ്നം തക്കുടു ആവേശമായി

കൽപ്പറ്റ: കേരള സ്കൂൾ കായികമേളയോടനുബന്ധിച്ച് ഒളിമ്പിക്സ് മാതൃകയിൽ ലോകചരിത്രത്തിലാദ്യമായി കേരള സ്കൂൾ കായിക മേള ദീപശിഖ പ്രയാണത്തിന് നവംബർ 2 നു രാവിലെ 9 മണിക്ക് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ സ്വീകരണം നല്കി. സ്കൂളിലെ എൻ സി സി, സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി, എൻ എസ് എസ് തുടങ്ങിയ യൂണിറ്റുകളിൽ അംഗങ്ങളായ വിദ്യാർത്ഥികൾ ബാൻ്റ് മേളത്തോടെ അണിനിരന്നു സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ ബഹുമാനപ്പെട്ട ജില്ലാ കളക്ടറിൽ നിന്ന്…

Read More

43മത് കേരള മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പ് നവംബർ 16,17 തിയതികളിൽ തിരുവന്തപുരത്ത്

കൽപ്പറ്റ : കേരള മാസ്റ്റേഴ്സ് അത് ലറ്റിക്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന 43മത് കേരള മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പ് നവംബർ 16, 17 തിയതികളിൽ തിരുവന്തപുരത്ത് നടക്കും. . ആറ്റിങ്ങൽ ശ്രീപാദം സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഇതിന് മുന്നോടിയായി വയനാട് ജില്ലയിലെ മാസ്റ്റേഴ്സ് താരങ്ങളുടെ കൂട്ടായ്മ നവംബർ 3 – ന് രാവിലെ 10 മണി മുതൽ കൽപ്പറ്റ മരവയലിലെ ജില്ലാ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30 വയസ്സിന് മുകളിൽ പ്രായമുള്ള…

Read More

മികച്ച ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള എസ്.എഫ്.എ. പുരസ്കാരം ആരവം 23 സംഘാടക സമിതി ഏറ്റുവാങ്ങി

കൊടുവള്ളി : മികച്ച ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള എസ്.എഫ്.എ. പുരസ്കാരം ആരവം 23 സംഘാടക സമിതി ഏറ്റുവാങ്ങി. കൊടുവള്ളി ലൈറ്റനിംഗ് ക്ലബിൽ വെച്ച് നടന്ന കോഴിക്കോട് മേഖലാ എസ്.എഫ്.എ.സമ്മേളനത്തിൽ വെച്ച് 2023 ൽ നടന്ന ഏറ്റവും മികച്ച ടൂർണ്ണമെൻ്റിനുള്ള അവാർഡ് വെള്ളമുണ്ട ആരവം കമ്മറ്റി ചെയർമാൻ പി.കെ.അമീൻ, കൺവീനർ ജംഷീർ കുനിങ്ങാരത്ത്, എ ജിൽസ്, കെ.കെ.ഇസ്മായിൽ, റഷീദ് മഞ്ചേരി, മമ്മൂട്ടി വി, ഹാരിസ് കെ. എം. സി_എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Read More

ജില്ലാ സ്കൂൾ കായിക മേള: ബത്തേരി ചാംപ്യൻമാർ

കൽപറ്റ: വയനാട് ജില്ലാ സ്കൂൾ കായിക മേളയിൽ ഫോട്ടോ ഫിനിഷിൽ ബത്തേരി ഉപജില്ല ചാംപ്യൻമാരായി. ഒരു പോയിൻ്റ് വ്യത്യാസത്തിലാണ് മാനന്തവാടി ഉപജില്ലയെ പിന്തള്ളി ബത്തേരി ചാപ്യൻ പട്ടം നേടിയത്. ബത്തേരി 336 പോയിൻ്റ് നേടിയപ്പോൾ 335 പോയിൻ്റുമായി മാനന്തവാടി രണ്ടാമതെത്തിയത്. വൈത്തിരി ഉപജില്ലയ്ക്ക് 189 പോയിൻ്റ് ആണ് നേടാനായത്. 33 സ്വർണവും 34 വെള്ളിയും 29 വെങ്കലവും ബത്തേരി നേടിയപ്പോൾ മാനന്തവാടി 32 സ്വർണവും 35 വെള്ളിയും 28 വെങ്കലവും നേടി. വൈത്തിരിക്ക് 16 സ്വർണവും 23…

Read More

സോഫ്റ്റ് ബേസ്‌ബോള്‍ ടീം അംഗങ്ങളെ അനുമോദിച്ചു

കല്‍പ്പറ്റ: ഹരിയാനയില്‍ നടന്ന ദേശീയ സോഫ്റ്റ് ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂണിയര്‍ വിഭാഗത്തില്‍ ജേതാക്കളായ കേരള ടീമിലെ ജില്ലയില്‍നിന്നുള്ള അംഗങ്ങളെ രാഷ്ട്രീയയുവ ജനതാദള്‍ ജില്ലാ കമ്മിറ്റി അനുമോദിച്ചു. എ.കെ. ആര്യനന്ദ, സന ഫര്‍ഹ, ഹണി ഹരികൃഷ്ണ, സന ഫാത്തിമ എന്നിവരെയാണ് അനുമോദിച്ചത്. രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. ഹാഷിം, ആര്‍ജെഡി മുനിസിപ്പല്‍ യൂണിറ്റ് പ്രസിഡന്റ് സി.കെ. നൗഷാദ്, ദൃശ്യ സുരേഷ്, പി.ജെ. ജോമിഷ്, നാസര്‍ കുരുനിയന്‍, ലത്തീഫ് നെടുംകോട് എന്നിവര്‍…

Read More

കായികമേള ദീപശിഖ പ്രയാണം നടത്തി

കൽപ്പറ്റ :എം.കെ ജിനചന്ദ്രൻ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്കൂൾ കായികമേളയുടെ ദീപശിഖ വയനാട് ജില്ലാ എസ്.പി .തപോഷ് ബസുമതാരി ഐപിഎസ് തെളിയിച്ചു. വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി. എ, വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ വിൽസൺ തോമസ് , എസ് . കെ. എം. ജെ സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ, പ്രധാനാധ്യാപകൻ കൃഷ്ണകുമാർ എം പി.,സെറ്മണി കമ്മിറ്റി കൺവീനർ ഉമേഷ് പി എന്നിവർ സന്നിഹിതരായി. സ്കൗട്ട് ആൻ്റ് ഗൈഡ് എൻ.സി.സി. എൻ.എസ്.എസ് എന്നിവരോടൊപ്പം…

Read More

റവന്യു ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ് 23,24,25 തീയതികളില്‍

കല്‍പ്പറ്റ: റവന്യു ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ് 23,24,25 തീയതികളില്‍ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തും. മേളയില്‍ 86 വ്യക്തിഗത ഇനങ്ങളിലും 10 റിലേകളിലുമായി 600 ഓളം കായികതാരങ്ങള്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനറും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ വി.എ. ശശീന്ദ്രവ്യാസ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എം. നാസര്‍, ജോയിന്റ് കണ്‍വീനര്‍ കെ. ഷാജി, എം.പി. കൃഷ്ണകുമാര്‍, പി. ഉമേഷ് കോട്ടത്തറ, സലിം കടവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍നിന്നുള്ള 22 താരങ്ങളും ജില്ലാ…

Read More

സന ഫർഹയെ എം.എസ്.എസ്.വനിതാ വിങ് അനുമോദിച്ചു.

കൽപറ്റ: ഹരിയാനയിൽ നടന്ന നാഷനൽ സോഫ്റ്റ് ബേസ്ബോൾ ജൂനിയർ വിഭാഗം ജേതാക്കളായ കേരള സംസ്ഥാന ടീം അംഗം സന ഫർഹയെ എം.എസ്.എസ്. വനിതാ വിങ് കൽപറ്റ യൂണിറ്റ് അനുമോദിച്ചു. ജില്ലാ സെക്രട്ടറി ഉമൈബ മൊയ്തീൻ കുട്ടി ഉപഹാരവും റീന ഷാജി ക്യാഷ് അവാർഡും കൈമാറി. വി.ആയിഷ ടീച്ചർ, ജസീത കല്ലങ്ങോടൻ, സുബൈദ, സജ്ന, ആയിഷ അസ്മിറ പങ്കെടുത്തു.

Read More

ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് പിണങ്ങോടിന് ഓവറോൾ കിരീടം

ബത്തേരി: ബത്തേരി സെന്റ് മേരിസ് കോളേജിൽ വെച്ച് നടന്ന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു ഒ എച് എസ് പിണങ്ങോട് സബ്ജൂനിയർ, ജൂനിയർ ആൺകുട്ടികളുടെ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഓവറോൾ ചാമ്പ്യന്മാരായത്. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഐഡിയൽ സ്കൂൾ ബത്തേരിയും ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഗവണ്മെന്റ് ഹൈസ്കൂൾ പനമരവും ,മെൻ വിഭാഗത്തിൽ സ്പോർട്സ് സെൻസ്, വുമൺ വിഭാഗത്തിൽ ഗവണ്മെന്റ് കോളേജ് കൽപ്പറ്റയും വിജയികളായി. വിജയികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ…

Read More