നവകേരള സദസ്സ്: ഒരുക്കങ്ങള്‍ വിലയിരുത്തി

മാനന്തവാടി മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്ന മാനന്തവാടി ജി.വി.എച്ച്.എസ് സ്‌കൂള്‍ മൈതാനത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പോലീസ് മേധാവി പദം സിംഗ് എന്നിവര്‍ സന്ദര്‍ശിച്ചു.സദസ്സിന്റെ മുന്നോടിയായി ഒരുങ്ങുന്ന പന്തലിന്റെ നിര്‍മ്മാണ പുരോഗതി സുരക്ഷാ ക്രമീകരണങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ക്രമീകരണങ്ങള്‍ തുടങ്ങിയവ എം.എല്‍.എ അടങ്ങുന്ന സംഘം വിലയിരുത്തി. സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എം.എല്‍.എ യോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന…

Read More

മെഡിക്കൽ ക്യാമ്പ് നടത്തി.

തൊണ്ടാര്‍നാട് : തൊണ്ടാര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തിമെഡിക്കല്‍ ക്യാമ്പ് നടത്തിന്റേയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ വഞ്ഞോട് എടമുണ്ട എഫ്.ആര്‍.സി ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ.ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സിനി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ പരിശോധനകള്‍ നടത്തി മരുന്ന് വിതരണം ചെയ്തു. എന്നീ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാക്കി. ഡോ: കെ.ആര്‍ ദീപ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More

ഒപ്പറ: ഏകദിന പരിശീലനം നല്‍കി

തീരുനെല്ലി : ഗോത്ര ജനതയ്ക്കായുള്ള വിജ്ഞാന തൊഴില്‍ പദ്ധതി ഒപ്പറയ്ക്ക് വയനാട്ടില്‍ തുടക്കമായി. കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവര്‍ സംയുക്തമായി അട്ടപ്പാടി, നൂല്‍പ്പുഴ, തിരുനെല്ലി, നിലമ്പൂര്‍, ആറളം എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക വിജ്ഞാന പദ്ധതിയാണ് ഒപ്പറ. പദ്ധതിയുടെ ഭാഗമായി തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് അധ്യാപകര്‍, യൂത്ത് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കായി ഏകദിന പരിശീലനം നടത്തി. ഗോത്ര മേഖലയിലെ അഭ്യസ്തവിദ്യര്‍ക്ക് വൈജ്ഞാനിക തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ പിന്തുണകളും നൈപുണ്യ…

Read More

ടി.ബി. വിമുക്ത വയനാട് കൊച്ചിന്‍ ഷിപ്‌യാര്‍ഡ് 30 ലക്ഷം രൂപ നല്‍കും

കൽപ്പറ്റ : കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ്, ‘ടി .ബി. വിമുക്ത വയനാട് പദ്ധതിക്കായി 30 ലക്ഷം രൂപ ആരോഗ്യവകുപ്പിന് കൈമാറുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പു വച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ടി.ബി. അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനും രോഗികള്‍ക്ക് പോഷകാഹാര പിന്തുണ നല്‍കുന്നതിനുമുള്ള പദ്ധതി നടപ്പിലാക്കുന്നതിന് കമ്പനി ജില്ലയുമായി കൈകോര്‍ത്തത് . ടി.ബി. രോഗം നേരത്തെ കണ്ടെത്തുന്നതിനായി മാനന്തവാടി ജില്ലാ ടി.ബി. സെന്ററില്‍ ട്രൂനാറ്റ് മെഷീന്‍ സ്ഥാപിക്കുന്നതിനും…

Read More

നവകേരള സദസ്സ്;വീട്ടു മുറ്റസദസ്സ് ഉൽഘടനം ചെയ്തു

കാട്ടിക്കുളം: 2023 നവംബർ മാസം 23 മാനന്തവാടിയിൽ വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ ഭഗമായി എൽഡിഎഫ് 44 ബൂത്തിന്റെ വീട്ടു മുറ്റസദസ്സ് പിആർ.ഷിബു ഉൽഘടനം ചെയ്തു (എൽഡിഎഫ് വാർഡ് കൺവീനർ, സിപിഐഎം കാട്ടിക്കുളം ലോക്കൽ കമ്മിറ്റി അംഗം ), ഒമ്പതാം വാർഡ് മെമ്പർ സ :റുക്കിയ സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു, സിപിഐഎം ലോക്കൽ സെക്രട്ടറി സ:ശങ്കരേട്ടൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സ :എ. എൻ. സുശീല, ലോക്കൽ കമ്മിറ്റി അംഗം സ :ഗിരിജ ടീച്ചർ, ലോക്കൽ കമ്മിറ്റി…

Read More

നവംമ്പർ 14 ന് മാനന്തവാടിയിൽ വാക്കത്തോൺ സംഘടിപ്പിക്കും

മാനന്തവാടി: വേൾഡ് ഡയബറ്റിക്സ് ഡെയോടനുബന്ധിച്ച് നവംമ്പർ 14 ന് മാനന്തവാടിയിൽ വാക്കത്തോൺ ( കൂട്ട നടത്തം) സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിലറിയിച്ചു, മാനന്തവാടി സെൻ്റ് ജോസഫ്സ് മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മർച്ചൻ്റ്സ് അസോസിയേഷൻ , ഫയർഫോഴ്സ് ,സിഡിറ്റ്, പ്രസ് ക്ലബ്ബ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ബോക്സിംഗ് ക്ലബ്ബ് ‘ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് വാക്കത്തോൺ, 14 ന് രാവിലെ 8.30 ന് കോടതി പരിസരത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും, മാനന്തവാടി ഗാന്ധി പാർക്കിൽ…

Read More

ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി…

Read More

ജില്ലാ കേരളോത്സവം: നീന്തൽ മത്സരവിജയികൾക്ക് സമ്മാനദാനം നടത്തി

  കൽപ്പറ്റ:തദ്ദേശ വകുപ്പിന്റെ പിന്തുണയോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല നീന്തൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വെള്ളാരംകുന്ന് ഖുൻഫുദ നീന്തൽ കുളത്തിലാണ് മത്സരങ്ങൾ നടന്നത്. സമ്മാനദാന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ തമ്പി അധ്യക്ഷത വഹിച്ചു.മെമ്പർമാരായ ബിന്ദു പ്രകാശ്, ബീന ജോസ്,യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോർഡിനേറ്റർ ഫ്രാൻസിസ് കെ. എം തുടങ്ങിയവർ സംസാരിച്ചു.

Read More

വൈദ്യുത ചാർജ് വർദ്ധനവ്; മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ മാനന്തവാടി കെ.എസ്.ഇ.ബി.ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി

മാനന്തവാടി: കെ.എസ്.ഇ.ബി വൈദ്യുത ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ ഇരുട്ടടി സൃഷ്ടിച്ചതിനെതിരെ കെ.പി.സി.സി.സി യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുന്നതിൻ്റെ ഭാഗമായി മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാനന്തവാടി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി. കേരളത്തിലെ ജനങ്ങളെ മുഴുവൻ കൊള്ളയടിക്കുകയും, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാതെയും, വെള്ളക്കരം വർദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിതം ദു:സഹമാക്കുന്ന ഇടത് സർക്കാരിനെതിരെ നടന്ന കെ.എസ്.ഇ.ബി.ഓഫീസിലേക്കുള്ള സമരത്തിൽ സമരക്കാരുടെ പ്രതിഷേധം ഇരമ്പി. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി…

Read More

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ കലാമത്സര പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ. കരുണാകരൻ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പികല്ല്യാണി, മെമ്പർമാരായ അസീസ് വാളാട്, രമ്യ താരേഷ്,ജോയ്സി ഷാജു തുടങ്ങിയവർ സംസാരിച്ചു.

Read More