പുനരധിവാസം നിർത്തി യുഡിഎഫ് സർക്കാർ പാവങ്ങളെ കൈയ്യൊഴിയുന്നു; ബിനോയ് വിശ്വം

കൽപ്പറ്റ: വയനാട്ടിലെ ദുരന്തബാധിതർക്ക് വീടും പുനരധിവാസവും ഉറപ്പാക്കുന്നതിൽ മുൻ എൽഡിഎഫ് സർക്കാർ മാതൃകാപരമായി ഇടപെട്ടപ്പോൾ, പിന്നീട് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ പുനരധിവാസ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പാവങ്ങളെ കൈയൊഴിഞ്ഞുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.   മുൻ എൽഡിഎഫ് സർക്കാർ രാവും പകലും പ്രവർത്തിച്ച് വീട് നഷ്ടപ്പെട്ടവർക്ക് പുതിയ ഭവനങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടി ഫണ്ട് പിരിവുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രശ്നങ്ങളും കാരണം യുഡിഎഫ് സർക്കാർ ഈ പ്രവർത്തനങ്ങൾ പെട്ടെന്ന് അവസാനിപ്പിച്ചുവെന്നും അദ്ദേഹം…

Read More

പ്രിവിലേജ് കാർഡ് വിതരണവും, കുടുംബ സംഗമവും നടത്തി കെഎംസിസി.

പടിഞ്ഞാറത്തറ. പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിയുടെ നേതൃത്വത്തിൽ മൂപ്പൻസ് മെഡിക്കൽ കോളേജ് പ്ര റെവിലേജ് കാർഡ് വിതരണവും. കുടുംബ സംഗമവും. ഗ്ലോബൽ കെഎംസിസി പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപനവും നടത്തി. പന്തിപ്പൊയിൽ റിവൽ ഗേറ്റ് റിസോർട്ടിൽ നടന്ന പരിപാടി മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഹാരിസ്കണ്ടിയൻ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെഎംസിസി പഞ്ചായത്ത് ട്രഷറർ മുഹ്സിൻ മന്നത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽസെക്രട്ടറി എം വി ഷംസുദ്ദീൻ. ഗ്ലോബൽ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി പി എ…

Read More

കോൺഗ്രസ് ഭവന പദ്ധതി :നിർമ്മാണം വേഗത്തിലാക്കി: 10 വീടുകൾ പൂർത്തിയായി വരുന്നു.

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ജോലികൾ വേഗത്തിലാക്കി. മേപ്പാടി കുന്നമ്പറ്റയിലെ ആറര ഏക്കർ സ്ഥലത്താണ് ജോലികൾ പുരോഗമിക്കുന്നത്. തൃക്കൈപ്പറ്റയിൽ നിർമ്മാണം പൂർത്തിയായ ലീഗ് ഭവന പദ്ധതിയുടെ കരാറുകാരായ നിർമ്മാൺ ഏജൻസിയാണ് കോൺഗ്രസിന്റെ വീടുകളും നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 18 വീടുകളാണ് നിർമ്മാണം നടത്തുന്നത്. ഇതിൽ 10 വീടുകളുടെ കോൺക്രീറ്റ് ജോലികളിൾ അന്തിമഘട്ടത്തിൽ എത്തി. രണ്ടു വീടുകൾ കോൺക്രീറ്റിങ്ങിന് പാകമായി. മറ്റ് രണ്ടു വീടുകളുടെ…

Read More

സ്വകാര്യ ആശുപത്രികളുടെ ചികിത്സാക്കൊള്ളയ്ക്ക് സർക്കാർ കുടപിടിക്കരുത്; വയനാട് മെഡിക്കൽ കോളേജ് ജനങ്ങളുടെ അവകാശമാണ്: ടി. നാസർ

കൽപ്പറ്റ: സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്നും വയനാട് മെഡിക്കൽ കോളേജിനെ പൂർണസജ്ജമായ ചികിത്സാ കേന്ദ്രമാക്കി മാറ്റണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ടി. നാസർ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള അവസാനിപ്പിക്കുക, വയനാട് മെഡിക്കൽ കോളേജ് പൂർണസജ്ജമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ചികിത്സ ജനങ്ങളുടെ അവകാശമാണ്, കച്ചവടമല്ല. രോഗവും സാമ്പത്തിക പ്രതിസന്ധിയും ഒരേസമയം നേരിടേണ്ടിവരുന്ന സാധാരണക്കാരെ…

Read More

രക്തദാന ക്യാമ്പ് നടത്തി

കല്പറ്റ: NSS ഹയർ സെക്കഡറി സ്‌കൂളിലെ NSS യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. NSS യൂണിൻ്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.65 യൂണിറ്റ് രക്തം കല്പറ്റ ജനറൽ ഹോസ്പിറ്റലിലെ രക്ത ബാങ്കിലേക്ക് സംഭാവന ചെയ്തു. എഴുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് ഷാജി തദൈവൂസ് അദ്ധ്യക്ഷനായിരുന്നു ജില്ലാ ഹയർ സെക്കഡറി കോർഡിനേറ്റർ ഡോ: പി അബ്ദുൾ ജലീൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ: കെ.ടി അഷ്‌റഫ്, സ്‌കൂൾ…

Read More

ഗാർഹിക അതിക്രമങ്ങൾ തടയാൻ ‘SPEAK UP’ ജില്ലാതല കാമ്പയിനും, പരിശീലന പരിപാടിയും സംഘടിപ്പിച്ചു

കൽപ്പറ്റ: സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ തടയുന്നതിനും അതിക്രമങ്ങളെ അതിജീവിതർക്ക് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ ആവശ്യമായ സേവനങ്ങളും നിയമപരിരക്ഷയും ഉറപ്പാക്കുന്നതിനുമായി വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സഹനം മതി ഇനി ശബ്ദമുയർത്താം – SPEAK UP’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവ മനോഹർ ഐ.പി.എസ്. പരിപാടി ഉദ്ഘാടനം ചെയ്തു.   വയനാട് ജില്ലാ പോലീസ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ SPEAK UP നോഡൽ ഓഫീസറും…

Read More

രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി നൂൽപ്പുഴ

നൂൽപ്പുഴ: ശാസ്ത്രീയമായ മാലിന്യസംസ്കരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് എന്ന നേട്ടം നൂൽപ്പുഴ സ്വന്തമാക്കി. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന ശശീന്ദ്രൻ ഇ-മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നിര്‍വഹിച്ചു. രണ്ട് ഘട്ടങ്ങളിലായി 5,423 കിലോഗ്രാം ഇ-മാലിന്യമാണ് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ശേഖരിച്ചത്. ഒന്നാംഘട്ടത്തിൽ 3,395 കിലോഗ്രാമും രണ്ടാംഘട്ടത്തിൽ 2,028 കിലോഗ്രാമും ഇ-മാലിന്യം ശേഖരിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖിന്റെ പദ്ധതിയായ ‘ഭൂമി…

Read More

ഫയലിങ് ഷീറ്റ് സമ്പ്രദായം നിലനിർത്തണം

കൽപറ്റ:ഫയലിങ് ഷീറ്റ് സമ്പ്രദായം നിലനിർത്തി സ്ക്രൈബ് ലൈസൻസികളെ സംരക്ഷിച്ച് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഓൾ കേരള ഡോക്യൂമെൻ്റ് റൈറ്റേഴ്സ് & സ്‌ക്രൈബ്‌സ് അസോസിയേഷൻ കൽപറ്റ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പുതിയഭാരവാഹികൾ പ്രസിഡൻ്റ് : സലാം പറമ്പിൽ സെക്രട്ടറി: രാഗിണി കെ.ടി ട്രഷറർ :സബിത കെ , വൈസ് പ്രസിഡൻ്റ് അനീഷ് കീഴാനിക്കൽ, ജോ.സെക്രട്ടറി സിന്ധു വി.ആർ എന്നിവരും ജില്ലാ കമ്മിറ്റി അംഗങ്ങൾ പി.എം തങ്കച്ചൻ എം.ബി പ്രകാശ് കെ.വി.രവീന്ദ്രൻ എക്സിക്യൂട്ടിവ് അംഗങ്ങൾ നദീറ .സി.കെ, ഏലിയാമ്മ.കെ വി…

Read More

ആശയ രൂപീകരണ യോഗം ചേര്‍ന്നു

മാനന്തവാടി: പതിനഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ ആരോഗ്യമേഖലയില്‍ നടപ്പാക്കാവുന്ന പദ്ധതികളെക്കുറിച്ച് ആശയ രൂപീകരണ യോഗം ചേര്‍ന്നു. മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എം മൊയ്തീന്‍ ഷാ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍ ഷീജ എന്നിവര്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. നഗരസഭയിലെ ജനപ്രതിനിധികള്‍, ആയുര്‍വേദം, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, ഉദ്യോഗസ്ഥര്‍, ജില്ലയിലെ പി.ആര്‍.ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് കൗണ്ടർ ഉദ്ഘാടനവും ഡെലിഗേറ്റ് പാസ് വിതരണവും നടത്തി.

കല്പറ്റ : പുളിയാർമല കൃഷ്ണ ഗൌഡർ ഹാളിൽ വെച്ച് നടക്കുന്ന ജില്ലാലൈബ്രറി കൌൺസിൽ പുസ്തകോത്സവത്തിൽ വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് (WLF ) കൌണ്ടർ ഉദ്ഘാടനവും സെലിഗേറ്റ് പാസ് വിതരണവും ഐ.എം എ മുൻ പ്രസിഡണ്ട് ഡോ എം .ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകനും പത്മപ്രഭ ലൈബ്രറി പ്രസിഡണ്ടുമായ ടി.വി. രവീന്ദ്രന് ആദ്യ ഡെലിഗേറ്റ് പാസ് നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്   പി.കെ. സുധീർ,സൂപ്പി പളളിയാൽ, പി.കെ. സത്താർ ,ഷാജൻ ജോസ് സന്തോഷ് സി.എം.. സാജിത…

Read More