ബാലവേദി ഉപസമിതി മാഗസിൻ കവർപേജ് പ്രകാശനം ചെയ്തു.

മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ ബാലവേദി ഉപസമിതിയുടെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന കിളിവാതിൽ എന്ന ബാലവേദി ദ്വൈമാസികയുടെ കവർപേജ് പ്രകാശനം മീനങ്ങാടി സുധിക്കവലയിൽ വെച്ച് പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ഡോ. സി രാമകൃഷ്ണൻ, ബാലവേദി ഉപസമിതി ജില്ലാ കൺവീനർ ശാലിനി തങ്കച്ചൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പരിഷത്ത് ജനറൽ സെക്രട്ടറിവി മനോജ് കുമാർ, ബാലവേദി ഉപസമിതി സംസ്ഥാന കൺവീനർ അഭിജിത്ത് കെ എ, കേന്ദ്ര നിർവാഹക സമിതി അംഗം…

Read More

തിരുനബി (സ) കാലം തേടുന്ന കാരുണ്യം; ജംഇയ്യത്തുൽ മുഅല്ലിമീൻ മീലാദ് റാലി കൽപ്പറ്റയിൽ ചരിത്രം തീർത്തു

കൽപ്പറ്റ : തിരുനബി(സ) കാലം തേടുന്ന കാരുണ്യം എന്ന പ്രമേയത്തിൽ ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തിയ മീലാദ് റാലി കൽപ്പറ്റയിൽ ചരിത്രം തീർത്തു. വർണ മനോഹരമായ നിരവധി ദഫ് സംഘങ്ങളുടെയും സ്‌കൗട്ട് ടീമിൻ്റെയും അകമ്പടിയോടെ എസ് കെ ജെ എം സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ പ്രവാചക സ്‌നേഹികളായ ആയിരങ്ങൾ അണി നിരന്നു. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ ഭാരവാഹികളായ എം ഹസൻ മുസ് ലിയാർ , സയ്യിദ് കെ വി എസ് തങ്ങൾ, ഹാരിസ്…

Read More

യങ് ഡെമോക്രാറ്റ്സ് മാനന്തവാടി അസംബ്ലി യൂത്ത് കൗൺസിൽ സമാപിച്ചു

മാനന്തവാടി: യുവജനങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾ ശക്തിപ്പെടുത്തുകയും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാനന്തവാടി അസംബ്ലി യൂത്ത് കൗൺസിൽ സമാപിച്ചു. മാനന്തവാടി വ്യാപാരഭവനിൽ നടന്ന പരിപാടി എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ ഉദ്ഘാടനം ചെയ്തു.   യുവജനങ്ങൾ നേരിടുന്ന സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ, ജനാധിപത്യ ഇടപെടലുകൾ, സംഘടനാ പ്രവർത്തനങ്ങൾ എന്നിവ യൂത്ത് കൗൺസിൽ ചർച്ച ചെയ്തു.   യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ജോയിന്റ്…

Read More

ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം

കല്‍പ്പറ്റ:ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ജില്ലാതല ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് വിദ്യാലയം പുരസ്‌കാരത്തിന് അര്‍ഹമായത്. ചിട്ടയായ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, പഠന പരിപാടികളിലെ മികവ്, അക്കാദമിക രംഗത്തെ തുടര്‍ച്ചയായ നേട്ടങ്ങള്‍, ശാസ്ത്ര, കലാകായിക രംഗത്തെ മികച്ച വിജയങ്ങള്‍, വിദ്യാര്‍ഥികളുടെ സമഗ്രവികസനത്തിന് നടപ്പാക്കിയ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനം, വ്യക്തിത്വ വികസന പ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെയും ജീവനക്കാരുടെയും സമര്‍പ്പിത സേവനം തുടങ്ങിയവ വിദ്യാലയത്തിന് പുരസ്‌കാരം നേടിക്കൊടുക്കുന്നതില്‍ സഹായകമായി.     ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ്…

Read More

കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

പരിസ്ഥിതി ലോല മേഖല വനാതിർതിയിൽ നിജപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് , ഇ എസ് എ കരട് വിജ്ഞാപനത്തിനെതിരെ കത്തോലിക കോൺഗ്രസ് തെനേരി യൂണിറ്റ് നടത്തിയ പ്രതിഷേധ സംഗമം ഫാ പോൾ ഇടയകൊണ്ടാട്ട് ഉദ്ഘാടനം ചെയ്യുന്നു. സിറിയക്ക് തെക്കേ അറയ്ക്കൽ അദ്യക്ഷനായിരുന്നു. ബിനു തോമസ് ഏറണാട്ട് , ബേബി കൈതമറ്റം, ജോസ് മരിയാലയം, ടോമി പരിയാരം, ബാബു പുളിഞ്ഞാപ്പള്ളി, സജി മുളങ്ങാടിൽ , ജയിംസ് കല്ലറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു .

Read More

ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി: ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ.യുടെ ഹെൽപ്പ് ഡെസ്ക് ഓഫീസ് ഉദ്ഘാടനം ഡി.സി.സി. പ്രസിഡൻ്റ് ടി.ജെ. ഐസക്ക് നിർവഹിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിലെ ആളുകൾക്ക് പരാതി നൽകുന്നതിനും എം.എൽ.എ.യെ നേരിൽകണ്ട് സംസാരിക്കുന്നതിനും അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് മുള്ളൻകൊല്ലിയിൽ ഓഫീസ് ആരംഭിച്ചത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വർഗീസ് മുരിയൻകാവിൽ, ബീന ജോസ് കരിമാംകുന്നേൽ, പി.ഡി സജി, ലിസി സാബു, ഗിരിജാ കൃഷ്ണൻ, ശിവരാമൻ പാറക്കുഴി, സുനിൽ പാലമറ്റം, സാജൻ കടുപ്പിൽ, ജോയി വാഴയിൽ, ജെയിംസ് വടക്കേക്കര, ജോർജ് എടപ്പാട്ട്…

Read More

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം: യുവസമിതി വയനാട് ജില്ല വെബിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മാനസികാരോഗ്യത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. മോട്ടിവേഷൻ സ്പീക്കറും ആക്ടിവിസ്റ്റും ആയ സെൻ്റർ ഹാഷ്മി നടത്തുന്ന ‘Beyond the Horizon’ മെന്റൽ ഹെൽത്ത് അവബോധ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.   കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അഭിരാമി ഇ. വെബിനാറിൽ സെഷൻ നയിച്ചു. യുവസമിതി സംസ്ഥാന ചെയർപേഴ്സൺ എം. ദിവാകരൻ ആമുഖ പ്രഭാഷണം നടത്തി. യുവസമിതി വയനാട് ജില്ലാ ചെയർപേഴ്സൺ ജോസഫ് ജോൺ…

Read More

കർഷക കോൺഗ്രസ് കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്തി

കർഷക കോൺഗ്രസ് കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്തി. രൂക്ഷമായ രാസവള വില വർദ്ധനവ് പിൻവലിക്കുക ഇഎസ്ഐ കരടു വിജ്ഞാപനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയത് രാസവള വില 4 ഇരട്ടിയായി വർധിപ്പിച്ചുകൊണ്ട് കേന്ദ്രസർക്കാർ കർഷകരെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കുന്ന നിലപാടുകളും ആയിട്ടാണ് മുന്നോട്ട് പോകുന്നതെന്ന് നേതാക്കൾ ആരോപിച്ചു. രാജ്യം ഭരിച്ച കോൺഗ്രസ് ഗവൺമെന്റുകളും ഇപ്പോഴുള്ള ബി ജെ…

Read More

മാനന്തവാടി മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണം; ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടരുത്: യങ് ഡെമോക്രാറ്റ്സ്

മാനന്തവാടി: വയനാട്ടിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവ് മൂലം ശസ്ത്രക്രിയാ സംവിധാനങ്ങൾ പ്രതിസന്ധിയിലായിട്ടും സർക്കാർ അടിയന്തര നടപടി സ്വീകരിക്കാത്തത് ഗുരുതരമായ അനാസ്ഥയാണെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. ഒമ്പത് അനസ്തേഷ്യ ഡോക്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ അഞ്ച് പേർ മാത്രമാണുള്ളത്. ഇതിൽ രണ്ട് പേർ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ്. രണ്ട് ഡോക്ടർമാർ രണ്ട് മാസം മുമ്പും മറ്റ് രണ്ട് പേർ ഏതാനും ദിവസങ്ങൾക്ക് മുമ്പുമാണ്…

Read More

പ്രകാശ് പ്രാസ്‌കോയെ ആദരിച്ചു.

ക്യാൻസർ ചികിത്സയിൽ മുടി നഷ്ടപ്പെട്ട സ്ത്രീകൾക്ക് സൗജന്യമായി വീഗ്ഗ് നൽകാനും സ്തനങ്ങൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമ സ്തനങ്ങൾ നൽകാനും നിസ്വാർത്ഥമായി നിരന്തരം കേശദാന പ്രോഗ്രാമുകൾ നടത്തി വരുന്നതിന് വയനാട് മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്‌കോയെ തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് മെഡിക്കൽ കോളേജ് മെമെന്റോയും സർട്ടിഫിക്കറ്റ് നൽകി ആദരരിച്ചു. ചടങ്ങ് ലോകപ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് മെഡിക്കൽ കോളേജ് ജോയന്റ് ഡയറക്ടർ…

Read More