കാപ്പ ചുമത്തി നാടുകടത്തി

മാനന്തവാടി : സ്ഥിരം കുറ്റവാളിയെ കാപ്പ നിയമ പ്രകാരം നാട് കടത്തി. നല്ലൂർനാട്, പായോട്, കിഴക്കൻ ചാലിൽ വീട്ടിൽ കെ. ഇബ്രാഹിം (60)നെയാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്. ഇയാൾക്കെതിരെ കഴിഞ്ഞ 7 വർഷത്തിനുള്ളിൽ മാനന്തവാടി, വെള്ളമുണ്ട സ്റ്റേഷൻ പരിധികളിൽ കവർച്ച, മോഷണം, ലഹരിക്കടത്ത്, അബ്കാരി തുടങ്ങി 10 ഓളം കേസുകളുണ്ട്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ഇയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1) (KAAPA)പ്രകാരം ജില്ലയിൽ നിന്നും 6 മാസത്തേക്കാണ്…

Read More

ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബത്തേരി:സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി മലവയൽ മഞ്ഞാടി ശ്രേയസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. മലവയൽ മഞ്ഞാടിയിൽ നടന്ന പരിപാടി നെന്മേനി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ദീപ ബാബു ഉദ്ഘാടനം ചെയ്തു. ശ്രേയസ് യൂണിറ്റ് പ്രസിഡന്റ് മിനി ബേബി അധ്യക്ഷത വഹിച്ചു. ’മയങ്ങില്ല കേരളം: പ്രതിരോധിക്കാൻ കൈകോർക്കാം’ എന്ന വിഷയത്തിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുഖ്യപ്രഭാഷണവും ബോധവൽക്കരണ ക്ലാസും നയിച്ചു. പുതുതലമുറയെ ലഹരിയുടെ…

Read More

ചീയമ്പം തീർത്ഥാടനകേന്ദ്രത്തിൽ ഓർമ്മപ്പെരുന്നാൾ സമാപിച്ചു

പുൽപ്പള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന വയനാട്ടിലെ പ്രമുഖ സർവ്വമത തീർത്ഥാടനകേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് സമാപനമായി. സമാപന ദിനത്തിൽ ചെതലയം സെന്റ് ജോർജ്ജ് ദൈവാലയത്തിൽ നിന്നുമാരംഭിച്ച തെക്കന മേഖല കാൽനട തീർത്ഥയാത്ര, കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന, മദ്ധ്യസ്ഥപ്രാർത്ഥന തുടങ്ങിയവയും ആഘോഷമായ പെരുന്നാൾ പ്രദക്ഷിണവും സൗഖ്യദായകമായ പാച്ചോർനേർച്ചയും നടത്തപ്പെട്ടു. ആയിരക്കണക്കിന്…

Read More

തുല്യത പ്ലസ് വൺ, പ്ലസ് ടു വിജയികളെ ആദരിക്കലും, വിജയോത്സവവും സംഘടിപ്പിച്ചു.

മാനന്തവാടി:കേരള സംസ്ഥാന സാക്ഷരതാ മിഷൻ്റെ അഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന തുല്യത പ്ലസ് വൺ, പ്ലസ് ടു വിജയികളെ ആദരിക്കലും വിജയോത്സവവും സംഘടിപ്പിച്ചു. മാനന്തവാടി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ഉഷ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്ത് വിജയികളെ ആദരിച്ചു. ഹയർ സെക്കൻഡറി തുല്യതാ സെൻ്റർ കോ -ഓർഡിനേറ്റർ ബൈജു ഐസക് അധ്യക്ഷത വഹിച്ച ചടങ്ങിൽ നോഡൽ പ്രേരക് എ. മുരളിധരൻ, വി.വി.ക്ലാരമ്മ, എം.ആർ.ഷാജു മോൻ , അനിത ടീച്ചർ, ഷംസുദ്ദീൻ…

Read More

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മാനന്തവാടിയില്‍ മുസ്‌ലിം ലീഗ് റാലിയും, പൊതുസമ്മേളനവും നടത്തി

മാനന്തവാടി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് മാനന്തവാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനത്തില്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹമീദ് കൊച്ചി സ്വാഗതം പറഞ്ഞു. പരിപാടി യഹ്യാ ഖാൻ തലക്കൽ ഉദ്ഘാടനം ചെയ്തു. ഹാരിസ് കണ്ടിയൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സി. കുഞ്ഞബ്ദുല്ല, കടവത്ത് മുഹമ്മദ്, കേളോത്ത് അബ്ദുല്ല, കെ. കെ. ഇസ്മായിൽ, ഡി. അബ്ദുല്ല, അമ്മദ്…

Read More

രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ക്യാമ്പ് സമാപിച്ചു

രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ക്യാമ്പ് സമാപിച്ചു സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും കൽപ്പറ്റ: സാമൂഹിക, സാംസ്കാരിക, സംഘടനാ മേഖലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങളും ആശയങ്ങളും ചർച്ച ചെയ്ത് രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ക്യാമ്പിന് സമാപനം. രണ്ട് ദിവസമായി പുത്തൂർവയൽ എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ നടന്ന സംസ്ഥാന ക്യാമ്പിന്റെ സമാപന സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.   ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. റഷീദ് പറമ്പൻ അധ്യക്ഷത…

Read More

പേരിനൊരു ക്രിസ്ത്യാനിയാകാതെ ക്രിസ്തീയതയ്ക്ക് ഒരു പേരായി മാറണം: ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത

തൃശിലേരി: കേവലം പേരിനൊരു ക്രിസ്ത്യാനിയാകാതെ, ക്രിസ്തീയതയ്ക്ക് തന്നെ ഒരു പേരായി മാറാൻ ഓരോ വിശ്വാസിക്കും കഴിയണമെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത തൃശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ നാലുദിവസമായി നടന്നുവന്ന പെരുന്നാളിന്റെ സമാപന ദിനത്തിൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   യഥാർത്ഥ ക്രിസ്ത്യാനി കേവലം പേരിനപ്പുറം ക്രിസ്തുവിനെയും ക്രിസ്തുത്വ ദർശനങ്ങളെയും പ്രവൃത്തിപദത്തിലേക്ക് ഉൾക്കൊണ്ട് ജീവിക്കുന്നവരാണ്. ഇത്തരത്തിൽ ജീവിച്ച് മാതൃക കാട്ടിത്തന്ന പുണ്യപിതാവാണ് എൽദോ മോർ…

Read More

വിദ്യാർത്ഥികൾക്കായി ഗാന്ധി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കണിയാമ്പറ്റ:ജില്ലാ ഇൻഫർമേഷൻ ഓഫീസ് കണിയാമ്പറ്റ ഗവ ചിൽഡ്രൻസ് ഹോമിന്റെ സഹകരണത്തോടെ ചിൽഡ്രൻസ് ഹോമിലെ വിദ്യാർത്ഥികൾക്കായി ഗാന്ധി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കണിയാമ്പറ്റ ചിൽഡ്രൻസ് ഹോമിൽ നടന്ന ചിത്രരചനാ മത്സരം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പഠനത്തിനൊപ്പം അറിവ് സമ്പാദിച്ച് ശുചിത്വത്തിലൂടെ ജീവിത വിജയം കൈവരിക്കണമെന്നും വിദ്യാർഥികളാണ് നാളത്തെ സമൂഹത്തിന്റെ നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 24 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. സുമ…

Read More

ക്ലൈമറ്റ് സെമിനാർ സംഘടിപ്പിച്ചു

ബത്തേരി:ക്ലൈമറ്റ് വീക്ക് ഇന്ത്യ കാമ്പയിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി വയോജന പാർക്കിൽ വെച്ച് എയിംസ്‌വേ ഫൗണ്ടേഷൻ ക്ലൈമറ്റ് സെമിനാർ സംഘടിപ്പിച്ചു. ഒൻപതാം ഡിവിഷൻ കൗൺസിലർ ബിൻസി ബൈജു ഉദ്ഘാടനം ചെയ്തു. എയിംസ്‌വേ ഫൗണ്ടേഷൻ ഡയറക്ടർ സന്ദീപ് സെബാസ്റ്റ്യൻ കാലാവസ്ഥ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് വിഷയാവതരണം നടത്തി.കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾക്കുള്ള കാരണങ്ങളും, അതിൻ്റെ പ്രത്യാഘാതങ്ങളെ കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു. വരും തലമുറക്ക് വേണ്ടി കാലാവസ്ഥയെ സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് സെമിനാറിൽ ആവശ്യപ്പെട്ടു. സെമിനാറിൽ പങ്കെടുത്തവർക്ക് തൈകൾ വിതരണം…

Read More

ബസ്‌കാത്തിരിപ്പ് കേന്ദ്രമൊരുക്കി ഡിവൈഎഫ്‌ഐ

വെങ്ങപ്പള്ളി: സിപിഐഎം വെങ്ങപ്പള്ളി ബ്രാഞ്ച് അംഗമായിരുന്ന ടി.പി അബൂബക്കറിന്റെ സ്മരണക്കായി വെങ്ങപ്പള്ളി-അത്തിമൂല റോഡില്‍ ഡിവൈഎഫ്‌ഐ ബസ്‌കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചു. ഡിവൈഎഫ്‌ഐ കോട്ടത്തറ ബ്ലോക്ക് ട്രഷറര്‍ കെ.എ ടോണി ഉദ്ഘാടനം നിര്‍വഹിച്ചു. അനഘ ഉപേഷ് അധ്യക്ഷയായിരുന്നു. മേഖലാ ട്രഷറര്‍ കെ.വി വിജിത്ത്, സിപിഐഎം ലോക്കല്‍ സെക്രട്ടറി കെ.മുരളീധരന്‍, ടി.പി റെന്‍സില്‍, സി.വി ഉപേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Read More