ബസ്‌കാത്തിരിപ്പ് കേന്ദ്രമൊരുക്കി ഡിവൈഎഫ്‌ഐ

വെങ്ങപ്പള്ളി: സിപിഐഎം വെങ്ങപ്പള്ളി ബ്രാഞ്ച് അംഗമായിരുന്ന ടി.പി അബൂബക്കറിന്റെ സ്മരണക്കായി വെങ്ങപ്പള്ളി-അത്തിമൂല റോഡില്‍ ഡിവൈഎഫ്‌ഐ ബസ്‌കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചു. ഡിവൈഎഫ്‌ഐ കോട്ടത്തറ ബ്ലോക്ക് ട്രഷറര്‍ കെ.എ ടോണി ഉദ്ഘാടനം നിര്‍വഹിച്ചു. അനഘ ഉപേഷ് അധ്യക്ഷയായിരുന്നു. മേഖലാ ട്രഷറര്‍ കെ.വി വിജിത്ത്, സിപിഐഎം ലോക്കല്‍ സെക്രട്ടറി കെ.മുരളീധരന്‍, ടി.പി റെന്‍സില്‍, സി.വി ഉപേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Read More

അപ്പപാറ ഫോറസ്റ്റ് സ്റ്റേഷനും ഡബ്ല്യു.ടി.ഐ.യും സംയുക്തമായി വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു

തിരുനെല്ലി: അപ്പപാറ ഫോറസ്റ്റ് സ്റ്റേഷന്റെയും ഡബ്ല്യു.ടി.ഐ.യുടെയും സംയുക്താഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു. തിരുനെല്ലി ഫോറസ്റ്റ് ഐ.ബി.യിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടി തിരുനെല്ലി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷർമിള ഉദ്ഘാടനം ചെയ്തു. അപ്പപാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി ഹരിതസമിതി ചെയർമാൻ ടി.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കാർത്തിക് എസ്. സ്വാഗതവും കുമാരി വിനീത നന്ദിയും പറഞ്ഞു. സുജൻ എം.കെ., അനുരാഗ് വി.കെ., കുമാരി…

Read More

ലേബർ കോഡ് നടപ്പാക്കാനുള്ള യുഡിഎഫ്‌ സർക്കാർ നീക്കം അവസാനിപ്പിക്കണം: സിഐടിയു

മീനങ്ങാടി: മോദി സർക്കാരിന്റെ തൊഴിലാളി ദ്രോഹ ലേബർ കോഡ്‌ സംസ്ഥാനത്ത്‌ നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന്‌ സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. തൊഴിലാളികളെ യഥേഷ്‌ടം പിരിച്ചുവിടാനും മിനിമം കൂലിപോലും നിഷേധിക്കാനും തൊഴിലുടമകൾക്ക്‌ അധികാരം നൽകുന്ന മനുഷ്യത്വവിരുദ്ധ നയം സംസ്ഥാനത്ത്‌ നടപ്പാക്കാൻ അനുവദിക്കില്ല. ലേബർ കോഡ്‌ നടപ്പാക്കില്ലെന്ന് എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ചതാണ്‌. വിവിധ സംസ്ഥാനങ്ങളിലെ തൊഴിൽമന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ട്രേഡ്‌ യൂണിയൻ നേതാക്കളെയും പങ്കെടുപ്പിച്ച്‌ തിരുവനന്തപുരത്ത്‌ ലേബർ കോൺക്ലേവ്‌ നടത്തിയിരുന്നു. കോൺക്ലേവിലെ തീരുമാനത്തിന്റെ ഭാഗമായി ജസ്‌റ്റിസ്‌…

Read More

രണ്ടു കിലോഗ്രാമോളം കഞ്ചാവുമായി യുവാവ് പിടിയിൽ

മേപ്പാടി:സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി മയക്കുമരുന്നിനെതിരെ കർശനനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടത്തി വരുന്ന ഓപ്പറേഷൻ തണ്ടർ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും വയനാട് എക്‌സൈസ് ഇന്റലിജിൻസും സംയുക്തമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ എം കെ യുടെ നേതൃത്വത്തിൽ നടത്തിയ പ്രേത്യേക പരിശോധനയിൽ 04.10.2026 തിയതി പുലർച്ചെ മേപ്പാടി തിനപുരം ടൗണിൽ വെച്ച് KL13P1049 നമ്പർ മഹീന്ദ്ര ജീപ്പിൽ 1.858 കിലോഗ്രാം കഞ്ചാവ് കടത്തികൊണ്ട് വന്നതിനു…

Read More

അലീന ആന്റോയെ ഡിവൈഎഫ്‌ഐ ആദരിച്ചു

ആലാറ്റില്‍: 2026 ലെ ഏഷ്യന്‍ ഗെയിംസ് റോവിംഗ് ഇനത്തില്‍ ഫൈനലില്‍ എത്തിയ ആലാറ്റില്‍ അലീന ആന്റോയെ ഡിവൈഎഫ്‌ഐ പേരിയ മേഖല കമ്മിറ്റി അനുമോദിച്ചു. ഡിവൈഎഫ്‌ഐ വയനാട് ജില്ലാ പ്രസിഡന്റ് കെ.ആര്‍ ജിതില്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് അഖില്‍.കെ, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം അമല്‍ ജെയിന്‍, മേഖല സെക്രട്ടറി എബിസണ്‍, പ്രസിഡന്റ്, റിയാസ്, ട്വിങ്കിള്‍, സ്റ്റിബിന്‍, അനഘ എന്നിവര്‍ പങ്കെടുത്തു.

Read More

ഇന്റേൺഷിപ് സർട്ടിഫിക്കറ്റ് അവാർഡ് സെറിമണി സംഘപ്പിച്ചു.

മാനന്തവാടി ഗവൺമെന്റ് കോളേജിലെ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥികളുടെ എഫ് വൈ യു ജി പി യുടെ ഭാഗമായുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാം പഴശ്ശി ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചിരുന്നു. ഇന്റേൺഷിപ്പ്ഷിപ്പ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സംഘടിപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റർ അരുൺ വടക്കേ വീട്സ്വാ സ്വാഗതമാശംസിച്ച ചടങ്ങിൽ പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി വി കെ പ്രസാദ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ കെ കെ സുരേഷ് കുമാർ ചടങ്ങ്…

Read More

ഗ്യാനേഷ് കുമാർ വോട്ട് ഘാതകൻ: പി. ഇസ്മായിൽ

ഭരണഘടന പൗരനു നൽകുന്ന വോട്ടവകാശം ഉറപ്പിക്കുന്നതിന് പകരം വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്ന വോട്ട് ഘാതകനാണ് ഗ്യാനേഷ് കുമാറെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അഭിപ്രായപെട്ടു. കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പ്രസിഡന്റ്‌ സലീം മേമന അധ്യക്ഷത വഹിച്ചു.ബി ജെ പി ക്ക് ഭരണം പിടിക്കാൻ വേണ്ടിയാണ് എസ് ഐ ആർ അട്ടിമറിക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ നേതൃത്വം നൽകുന്നത്. സംശയാസ്പദ വോട്ടർമാരെ…

Read More

കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

പുൽപ്പള്ളി: കബനി പുഴയിലെ തേൻമാവിൻ കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുത്തൻക്കുന്ന് നെല്ലിവയൽ ഉന്നതിയിലെ ബിനീഷ് ആണ് മുങ്ങി മരിച്ചത്. ഫയർഫോഴ്സ്, പോലീസ്, കടത്ത് തോണിക്കാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ബിനീഷിന്റെ മൃതദേഹം കണ്ടെത്തിയത് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു സംഭവം

Read More

ജില്ലാതല പട്ടയ മേള നാളെ; മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും

കൽപ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടക്കുന്ന ജില്ലാതല പട്ടയമേള നാളെ (ഒക്ടോബര്‍ 5) രാവിലെ 10 ന് കല്‍പ്പറ്റ സേക്രട്ട് ഹാര്‍ട്ട് പള്ളി ഹാളില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. അര്‍ഹിച്ച കരങ്ങളിലേക്ക് അവകാശത്തിന്റെ രേഖയാകുന്ന പുതിയ കേരളം എന്ന ലക്ഷ്യത്തോടെയാണ് പട്ടയമേള സംഘടിപ്പിക്കുന്നത്. ലാന്റ് ട്രൈബൂണല്‍, മുനിസിപ്പല്‍ ഭൂ-പതിവ്, മിച്ചഭൂമി, ദേവസ്വം പട്ടയങ്ങള്‍ ഉള്‍പ്പെടെ അര്‍ഹരായ 165 ഗുണഭോക്താക്കള്‍ക്ക് പട്ടയ മേളയില്‍ ഭൂരേഖ വിതരണം ചെയ്യും. എം.എല്‍.എ…

Read More

തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ് നിർണായകമായി മന്ത്രി ടി.സിദ്ദീഖിന്റെ ഇടപെടൽ

കൽപ്പറ്റ: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവശ്യങ്ങൾക്കായി സർവീസ് നടത്തിയ വാഹനങ്ങളുടെ കുടിശിക ഉടൻ തീർക്കാനുള്ള ധനവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖിന്റെ ഇടപെടലാണ് ഇക്കാര്യത്തിൽ നിർണായകമായത്. തെരഞ്ഞെടുപ്പ് വേളയിൽ പൊലീസിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ബസ്, ടാക്സി തുടങ്ങിയ വാഹനങ്ങൾ സർവീസ് നടത്തിയിരുന്നു. ഈ ഇനത്തിൽ 9,53,91,000 രൂപ കുടിശ്ശികയായിരുന്നു.   കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്നുള്ള ദുരിതം ബസ് ഉടമകളും ടാക്സി ഡ്രൈവർമാരും വയനാട്ടിൽ നിന്നും കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് പ്രശ്നം…

Read More