മലങ്കരക്കുന്ന് പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു

സുൽത്താൻ ബത്തേരി: മലബാറിലെ ആദ്യ ദൈവാലയമായ മലകരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു. ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലായി നടന്ന പെരുന്നാൾ ചടങ്ങുകളിൽ അനുഗ്രഹം പ്രാപിക്കാൻ നിരവധി വിശ്വാസികളാണ് എത്തിയത്.   വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കൊടിയേറ്റത്തോടെ തുടക്കമായ ചടങ്ങുകൾക്ക് പിന്നാലെ ‘സേബൽത്തോ 2K26’ സുവിശേഷഗാന സായാഹ്നവും നടന്നു. വൈകുന്നേരം 5:30-ന് മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നൽകിയതിനെ…

Read More

എൻ.എസ്.എസ് ക്യാമ്പിന് തുടക്കമായി; സമത്വ ജ്വാല തെളിയിച്ചു

മാനന്തവാടി: ജി.വി.എച്ച്.എസ്.എസ് മാനന്തവാടി വി.എച്ച്.എസ്.സി വിഭാഗം എൻ.എസ്.എസ് സേവായനം ദ്വിദിന ക്യാമ്പിൻ്റെ ഉദ്ഘാടനവും സായാഹ്ന സമത്വ ജ്വാല തെളിയിക്കലും മാനന്തവാടി ഗാന്ധി പാർക്കിൽ നടന്നു. നഗരസഭ ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ മൊയ്തു അണിയാരത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പൽ കെ.കെ. ജിജി, ബിനീഷ് രാഘവൻ, വി. മുജീബ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം എൻ.എസ്.എസ് അംഗങ്ങൾ വൃത്താകൃതിയിൽ അണിനിരന്ന് സമത്വ ജ്വാല തെളിയിച്ചു. റംല കാവുങ്കൽ, ബിന എം.എസ്,…

Read More

മുട്ടിൽ മരം മുറിക്കേസ്: ദുരൂഹത വർധിക്കുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോൺ

കൊല്ലം: മുട്ടിൽ മരം മുറിക്കേസിൽ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോൺ. ദുരൂഹത വർധിക്കുന്നുവെന്നും ജയതിലകിന്‍റെ ഉത്തരവിൽ അന്വേഷണം ഉണ്ടാകുമെന്നും ഉത്തരവിന്‍റെ മറവിൽ കൊള്ള നടന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കണം. ജയതിലകിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ 75 ദിവസം കൊണ്ടാണ് മരങ്ങൾ മുറിച്ച് മാറ്റിയത്. നിയമലംഘനമാണ് ഉണ്ടായത്. മരം കൊള്ളയ്ക്ക് അപ്പുറം പാവപ്പെട്ടവരെ പറ്റിക്കുക കൂടിയാണ് ചെയ്തത്.   എന്തൊക്കെ വനത്തിൽ നിന്ന് പോയെന്ന് ഇപ്പോഴും അറിയില്ലെന്നും അന്ന് അന്വേഷിക്കാൻ തീരുമാനിച്ച കമ്മിറ്റിയുടെ ഫയൽ…

Read More

മദ്യപാനത്തിനിടെ തർക്കം; വെട്ടേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

മദ്യപാനത്തിനിടെ തർക്കം; വെട്ടേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കഴുത്തിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന താമരശേരി കൂടത്തായ് അപ്പുറത്ത് പൊയ്കയിൽ ലൈജു (46) ആണ് മരിച്ചത്. വെട്ടേറ്റ കൊല്ലം സ്വദേശി ഷഫീഖ് അബ്ദുൾ സലാം (35) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പുൽപ്പള്ളി ആനപ്പാറയിലെ വാടക വീട്ടിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

Read More

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൽപറ്റ:കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയും, കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രോസ്റ്റേറ്റ് സംബന്ധിച്ച് വിഷമതകൾക്ക് സൗജന്യ രക്തപരിശോധനയും മരുന്നു വിതരണവും അടങ്ങുന്ന മെഡിക്കൽ ക്യാമ്പാണ് സംഘടിപ്പിച്ചത്. മുൻ കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി ഉദ്ഘാടനം ചെയ്തു. ഐ.എം.എ. മുൻ പ്രസിഡന്റും ലയൺസ് ക്ലബ് കൽപറ്റ പ്രസിഡന്റുമായ ഡോ. എം. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കല്ലങ്കോടൻ സൂപ്പി മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ആശുപത്രി ചീഫ് ഫിസിഷ്യനും…

Read More

കെഎസ്ആർടിസി ഡിപ്പോയിൽ ശുചീകരണം നടത്തി പോളിടെക്നിക്ക് വിദ്യാർഥികൾ

മാനന്തവാടി ഗവ പോളിടെക്നിക്ക് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി KSRTC ഡിപ്പോയിലും ഗാരേജ് പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി KSRTC ഡിപ്പോ സൂപ്രണ്ട് സുധീർ റാം, NSS പ്രോഗ്രാം ഓഫീസർ മുഹമ്മദ് അലി (Lecturer, GPTC Mananthavady), NSS Volunteer Secretary സിനാൻ അഹമ്മദ്, ഷഹബാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഉദ്ഘാടനത്തിന് ശേഷം NSS…

Read More

വെല്‍നെസ് പ്രോജക്ടിന്റെ ആദ്യഘട്ടം പ്രവര്‍ത്തനം മൂന്നു മാസത്തിനകം

കല്‍പ്പറ്റ: കെന്‍സ ഹോള്‍ഡിംഗ്‌സ് വയനാട് പടിഞ്ഞാറത്തറ മഞ്ഞൂറയില്‍ നടപ്പാക്കുന്ന വെല്‍നെസ് പ്രോജക്ടിന്റെ ആദ്യഘട്ടം പ്രവര്‍ത്തനം മൂന്നു മാസത്തിനകം ആരംഭിക്കുമെന്ന് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ ഡോ.ഷിഹാബ് ഷാ കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രോജക്ടില്‍ ആയുര്‍വേദ, നാച്യുറോപ്പിതി ചികിത്സകള്‍ക്കായിരിക്കും പ്രാധാന്യമെന്നും കെട്ടിട നിര്‍മാണത്തില്‍ ചട്ടലംഘനം നടന്നുവെന്ന ആരോപണത്തില്‍ ഡിഡിഎംഎ മുമ്പ് പരിശോധന നടത്തിയത് താന്‍ അപേക്ഷിച്ചതുപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. വെല്‍നസ് ടൂറിസം പ്രോജക്ടുമായി ബന്ധപ്പെട്ട് തനിക്കെതിരേയുണ്ടായിരുന്ന കേസുകള്‍ ഹൈക്കോടതി അസാധുവാക്കിയിട്ടുണ്ട്. പ്രോജക്ട് ഭൂമിയില്‍ പ്രവൃത്തി പൂര്‍ത്തിയായ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും തരിയോട്…

Read More

കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും: മന്ത്രി അഡ്വ ടി സിദ്ദീഖ്

കൽപ്പറ്റ: കൃഷി വകുപ്പ് മുഖേന കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന മുഴുവന്‍ സേവനങ്ങളും ഫാര്‍മര്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡിലൂടെ ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കതിര്‍ പോര്‍ട്ടല്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡ്, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എന്നിവയുടെ സംസ്ഥാനതല വിതരണോദ്ഘാടനവും മുട്ടില്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്ക് മികച്ച ഡിജിറ്റല്‍ സേവനം സാധ്യമാക്കാനാണ് സ്മാര്‍ട്ട് ഫാര്‍മര്‍ ഐഡി കാര്‍ഡ് ഒരുക്കി കര്‍ഷകന്റെ ഉത്പന്നങ്ങള്‍ ഒരു…

Read More

ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: വിത്തുകള്‍, വളങ്ങള്‍, മണ്ണുപരിശോധന, കൃഷി ഉപദേശങ്ങള്‍ എന്നിവ വേഗത്തില്‍ ലഭ്യമാക്കുന്നതിന് വിഭാവനം ചെയ്ത സ്മാര്‍ട്ട് കൃഷിഭവന്‍ മന്ത്രി അഡ്വ ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട് ഓഫിസ് സംവിധാനം ശക്തിപ്പെടുത്തി ഡിജിറ്റല്‍ ഡിസ്‌പ്ലേ, ഇന്റര്‍നെറ്റ് കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ സ്മാര്‍ട്ട് കൃഷിഭവനില്‍ ഒരുക്കിയിട്ടുണ്ട്. ഹെല്‍ത്ത് ക്ലിനിക്ക്, ഡിജിറ്റല്‍ ലൈബ്രറി, എക്കോ ഷോപ്പ്, ബയോ ഫാര്‍മസി, സ്റ്റാഫ് റൂം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്. കൃഷി ഭവനില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക…

Read More

ക്ലൈമറ്റ് വീക്ക് ഇന്ത്യ: തൈകൾ വിതരണം ചെയ്തു

മീനങ്ങാടി: സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 4 വരെ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന Climate Week India 2026 ക്യാമ്പയിന്റെ ഭാഗമായി AIMSWAY Foundation-ന്റെ നേതൃത്വത്തിൽ മീനങ്ങാടിയിൽ തൈകൾ വിതരണം ചെയ്തു 16 ആം വാർഡ് മെമ്പർ മിനി സാജു ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും വൃക്ഷവൽക്കരണത്തിന്റെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തൈകൾ വിതരണം ചെയ്യുകയും അവ പരിപാലിച്ച് വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എയിംസ്‌വേ ഫൗണ്ടേഷൻ ഡയറക്ടർ…

Read More