അനുസ്മരണ സമ്മേളനം നടത്തി

വെള്ളമുണ്ട: കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റുമായിരുന്ന ആൻഡ്റൂസ് ജോസഫന്റെ ഒന്നാം ചരമദിനമായ ഓഗസ്റ്റ് 17ന് കർഷക കോൺഗ്രസ്‌ വെള്ളമുണ്ട മണ്ഡലം കമ്മറ്റി വെള്ളമുണ്ട ബാങ്ക് ഹാളിൽ വെച്ച് അനുസ്മരണ സമ്മേളനം നടത്തി. പ്രസിഡന്റ്‌ മനോജ്‌ TB അധ്യക്ഷത വഹിച്ചു. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ K.L. പൗലോസ് ഉത്ഘാടനം ചെയ്തു. മാതൃക നേതാവായിരുന്നു ആൻഡ്റൂസ് ജോസഫ് എന്ന് KL പൗലോസ് പറഞ്ഞു.സാധാരണക്കാരോടും ആദിവാസികളോടും ചേർന്ന് പ്രവർത്തിച്ചു ജനകീയനായ നേതാവായിതീർന്ന ആൻഡ്റൂസ് ജോസഫ് ന്റെ മാതൃകയിൽ…

Read More

കുന്നത്ത് കുര്യാക്കോസ് (103) നിര്യാതനായി

മാനന്തവാടി: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കല്ലോടി കുന്നത്ത് കുര്യാക്കോസ് (103) നിര്യാതനായി. സംസ്‌കാരം തിങ്കള്‍ രാവിലെ 11ന് കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: പരേതയായ ഏലി(മൂപ്പാട്ടില്‍ കുടുംബാംഗം). മക്കള്‍: ജോസ്, ത്രേസ്യ, സിസ്റ്റര്‍ മേരി(സിസ്റ്റേഴ്‌സ് ഓഫ് അഡോറേഷന്‍സ്, തിരുവനന്തപുരം), സെബാസ്റ്റ്യന്‍, ജോര്‍ജ്(കോയമ്പത്തൂര്‍), എല്‍സി, ഷേര്‍ളി, റെജി. മരുമക്കള്‍: ഏലിക്കുട്ടി കുന്നുംപുറത്ത്(എള്ളുമന്ദം), ജോസഫ് മുള്ളന്‍കുഴി (അമ്പലവയല്‍), മോളി ഒടിയത്തിങ്കല്‍ (ഇരിട്ടി ), ബേബി ചിറപ്പണത്ത് (അങ്കമാലി), ബേബി നെല്ലിക്കുന്നേല്‍ (ഓടപ്പള്ളം), തോംസണ്‍ മാത്യു തറയില്‍ (അത്യോറ),…

Read More

മെഡിക്കല്‍ കോളേജ് സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു

മാനന്തവാടി: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടേയും, ഉത്തരാഖണ്ഡിലെ നഴ്‌സിംഗ് ഓഫീസറുടെയും ക്രൂരമായ കൊലപാതകത്തില്‍ കെ.ജി.എന്‍.എ യുടെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജ് സ്റ്റാഫ് കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആര്‍എംഒ ഡോ.അര്‍ജുന്‍ ജോസ്, സീനിയര്‍ നഴ്‌സിംഗ് ഓഫീര്‍മാരായ എയ്ഞ്ചല്‍, ബോബി, സെക്യൂരിറ്റി ചീഫ് ഷിബു പി.വി, നഴ്‌സിംഗ് ഓഫീസര്‍മാരായ രഞ്ജിത്ത്,സുവര്‍ണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

Read More

മൃഗ വേട്ടക്കിടെ യുവാവ് പിടിയിൽ

വരയാൽ: വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ രാമഗിരി ഭാഗം സർക്കാർ വനത്തിൽ നിന്നും കൂരമാനിനെ വേട്ടയാടുവാൻ ശ്രമിക്കുന്നതിനിടയിൽ എടത്തന സ്വദേശിയായ രാജൻ കെ സി (31) ചന്തു ഉക്കിടി എന്നയാളെ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ വി ആനന്ദന്റെ നേതൃത്വത്തിൽ പിടികൂടി. വനത്തിൽ വെടി ശബ്ദം കേട്ട് നടത്തിയ തിരിച്ചിനിടയിലാണ് വനത്തിനുള്ളിൽ നിന്നും നാടൻ നിറത്തോക്കും വെടിമരുന്നും ആയുധങ്ങൾ സഹിതം പ്രതിയെ പിടികൂടിയത്. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സിറിൽ സെബാസ്റ്റ്യൻ,…

Read More

കുഞ്ഞാമി (101) നിര്യാതയായി.

കണിയാമ്പറ്റ: മില്ല് മുക്ക് നെല്ലോളി കുഞ്ഞാമി (101) നിര്യാതയായി. മക്കൾ:അസീസ്(ബാപ്പു), സുഹറ, ജമീല,സൈനബ, ആയിഷ, മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:മണിക്ക് മില്ല്മുക്ക് ജുമാ മസ്ജിദിൽ.

Read More

മുണ്ടക്കെെ ഉരുൾപൊട്ടൽ: 401 ഡിഎൻഎ പരിശോധനകൾ പൂർത്തിയായി, ഇനിയും കണ്ടെത്താനുള്ളത് 119 പേരെ.

കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് ഔദ്യോഗിക കണക്കുകൾ. ഡി എൻ എ പരിശോധനാ ഫലം കിട്ടിയതോടെയാണു കാണാതായവരെ സംബന്ധിച്ച കണക്കുകളിൽ വ്യക്തത വന്നിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം കാണാതായവരുടെ പട്ടികയിൽ നേരത്തെ 128 പേരാണ് ഉണ്ടായിരുന്നത്. ഡി എൻ എ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 14 വരെ 401 ഡിഎൻഎ പരിശോധനകളാണ് നടത്തിയത്. കൂടുതൽ അഴുകിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ ഫലങ്ങൾ…

Read More

വർണക്കൂടാരം കൂടാരം’ ഉദ്ഘാടനം ചെയ്തു

മൊതക്കര: പ്രീപ്രൈമറി വർണക്കൂടാരം ഉദ്ഘാടനം ജി.എൽ.പി.എസ് മൊതക്കരയിൽ വർണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. അനിൽകുമാർ വി,ഡി. പി.സി എസ് എസ് കെ വയനാട് പദ്ധതി വിശദീകരണം നടത്തി. ജുനൈദ് കൈപ്പാണി,ജില്ലാ പഞ്ചായത്ത്ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ,മുഖ്യാതിഥി ആയിരുന്നു. വിവിധ കളിയിടങ്ങളുടെ ഉദ്ഘാടനം പി കല്യാണി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബ്ലോക്ക് പഞ്ചായത്ത് മാനന്തവാടി,സി.എം അനിൽകുമാർ,ആരോഗ്യ…

Read More

ജോയിൻ്റ് കൗൺസിൽ സംസ്ഥാന നേതൃത്വം വയനാട് ദുരന്ത മേഖല സന്ദർശിച്ചു.

കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്ത മേഖലകളിലും ക്യാംപുകളിലും ജോയിൻ്റ് കൗൺസിൽ സംസ്ഥാന നേത്യത്വം സന്ദർശനം നടത്തി. ദുരിത ബാധിതരെ സഹായിക്കുന്നതിനായി കേരള സർക്കാർ ആഹ്വാനം ചെയ്ത പ്രകാരം ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതോടൊപ്പം വയനാട്ടിലെ ദുരിത ബാധിതരായയവരുടെ പുനരധിവാസത്തിനായി 50 ലക്ഷം രൂപയുടെ സഹായ പദ്ധതി നടപ്പിലാക്കുമെന്നും ജോയിൻ്റ് കൗൺസിൽ സംസ്ഥാന നേതൃത്വം അറിയിച്ചു. പുനരധിവാസവുമായ ബന്ധപ്പെട്ട് സർക്കാർ നടപ്പിലാക്കുന്ന പാക്കേജുമായി സഹകരിച്ചു മാത്രമേ ജോയിൻ്റ് കൗൺസിലിൻ്റെ സഹായ പദ്ധതിയും…

Read More

പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍.

കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കുക, ജില്ലയിലെ കാര്‍ഷിക പ്രതിസന്ധി കണക്കിലെടുത്ത് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു. ഷാജി ചുള്ളിയോട്, സുന്ദര്‍രാജ് എടപ്പെട്ടി, സി.ഡി. തങ്കച്ചന്‍, പി.കെ. കുഞ്ഞഹമ്മദ്, സിസി തങ്കച്ചന്‍, ജോസ് ആരിശേരി, യു. മാത്യു, ആര്‍. ഉണ്ണിക്കൃഷ്ണന്‍, വി. സെബാസ്റ്റ്യന്‍, പി.ജി. സുനില്‍കുമാര്‍,…

Read More

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ‘ടെക്കി ക്യാമ്പ്’ തുടങ്ങി.

പനമരം: പനമരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന് തുടക്കം കുറിച്ചുകൊണ്ട് എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ‘ടെക്കി ക്യാമ്പ്’ എന്ന പേരിൽ പ്രിലിമിനറി ക്യാമ്പ് നടത്തി. കൈറ്റ് ജില്ലാ കേന്ദ്രത്തിലെ മാസ്റ്റർ ട്രെയിനർ പ്രിയ ഇ.വി നയിച്ച ക്യാമ്പ് സ്ക്‌കൂൾ സീനിയർ അസിസ്റ്റന്റ് ഷിംജി ജേക്കബ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള ക്യാമ്പിന് ശേഷം രക്ഷിതാക്കൾക്കുള്ള ട്രെയിനിങ്ങും നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്‌മാരായ വിദ്യ പി.ആർ, ആൻസി അഗസ്റ്റിൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

Read More