ഉരുൾപൊട്ടൽ; നോട്ടുകൾ മാറാൻ പ്രത്യേക ക്യാംപ്.

കൽപ്പറ്റ : ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി എസ്.ബി.ഐ കോട്ടപ്പടി ബ്രാഞ്ച് മണ്ണ് കലർന്നതും വികൃതവുമായ നോട്ടുകൾ മാറ്റം ചെയ്യുന്നതിന് ഓഗസ്റ്റ് 19 മുതൽ 23 വരെ പ്രത്യേക ക്യാംപ് നടത്തും. ദുരന്തബാധിതർ ഈ അവസരം പരമാവധി പ്രയോജന പ്പെടുത്തണമെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. ഫോൺ 04936 202777 – 8547857649

Read More

തുലത്യാസര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ അറിയിക്കണം

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ചവരില്‍ തുലത്യാസര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ അറിയിക്കണം. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. തുലത്യാ രജിസ്‌ട്രേഷന്‍ നടത്തിയ മുഴുവന്‍ പഠിതാക്കളെയും നേരിട്ടോ ഫോണ്‍ മുഖേന ബന്ധപ്പെടും. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരുടെ വിവരം ജില്ലാ ഓഫീസിലോ നോഡല്‍ പ്രേരകിനെയോ മേപ്പാടി, മുപ്പെനാട്, കല്‍പ്പറ്റ നഗരസഭാ പരിധികളില്‍ ചുമതലയുള്ള പ്രേരക്മാരെയോ അറിയിക്കണം. ഫോണ്‍: 9446630185, 9497644334, 9744631001, 9526028354.

Read More

ദുരന്തമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് മേപ്പാടിയില്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കും: മന്ത്രി വി. ശിവന്‍കുട്ടി

കൽപ്പറ്റ : വയനാട് പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, മുണ്ടക്കൈ ജിഎല്‍പി സ്‌കൂളുകളിലെ 614 വിദ്യാര്‍ഥികള്‍ക്ക് മേപ്പാടി ജിഎച്ച്എസ്എസിലും മേപ്പാടി പഞ്ചായത്തിന്റെ അധീനതയിലുള്ള എപിജെ ഹാളിലും പഠന സൗകര്യം ഒരുക്കുന്നതിനു നടപടിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. വെള്ളാര്‍മലയിലെ 552 ഉം മുണ്ടക്കൈയിലെ 62 ഉം കുട്ടികള്‍ക്കാണ് പഠന സൗകര്യമാകുന്നത്. വെളളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്നതിന് മേപ്പാടി സ്‌കൂളില്‍ 12 ക്ലാസ് മുറി, രണ്ട് ഐടി ലാബ്, ഓഫീസ്, സ്റ്റാഫ് റൂം…

Read More

കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) പ്രതിനിധികള്‍ ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തി

കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടത്ത് ജൂലൈ 30നു പുലര്‍ച്ച ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ നാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കേരള യൂത്ത് ഫ്രണ്ട്(ജേക്കബ്) പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി. സംസ്ഥാന പ്രസിഡന്റ് സാജന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി സമീര്‍ പുളിക്കല്‍, വൈസ് പ്രസിഡന്റ്,നുസൈര്‍ തെഞ്ചേരി, പി. പ്രഭാകരന്‍ നായര്‍, ബൈജു ഐസക്, ഉല്ലാസ് നരിവേലി, ഇ. ബിനീഷ് ബാബു, ബാബു പൊടിയാടാന്‍, സാക്കിര്‍ തുവ്വൂര്‍, യാസിര്‍ അറഫാത്ത് എന്നിവരടങ്ങുന്നതായിരുന്നു പ്രതിനിധി സംഘം. നൂറുകണക്കിന് കുടുംബങ്ങളുടെ സ്വപ്നം തകര്‍ത്ത…

Read More

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവരുടെ കുടുംബങ്ങളുടെ ആശങ്ക അകറ്റുന്നതിന് അടിയന്തരമായി സർക്കാർ ഇടപെടണം: ടി സിദ്ദിഖ് എംഎൽഎ

കൽപ്പറ്റ : മൂന്ന് ദിവസമായി തിരച്ചിൽ മന്ദഗതിയിൽ ആയതിനാൽ കുടുംബങ്ങൾ വലിയ നിരാശയിൽ ആണെന്നും സാഹസിക തിരച്ചിൽ ആവശ്യമായ പ്രദേശത്തേക്ക് വിദഗ്ധരായ തിരച്ചിൽ സംഘത്തെ ഉടനടി നിയോഗിക്കണമെന്നും എം എൽ എ പറഞ്ഞു. സൂചിപ്പാറ മുതൽ മുണ്ടേരി ഫാം വരെയുള്ള സ്ഥലങ്ങളിൽ സാധാരണക്കാർക്ക് തിരയാൻ ബുദ്ധിമുട്ടുള്ളതിനാൽ തദ്ദേശീയരായ സേനാംഗങ്ങളെയും സന്നദ്ധ പ്രവർത്തകരെയും നിയോഗിക്കണം .ഇക്കാര്യം ജില്ലാ കലക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും മന്ത്രിസഭാ ഉപസമിതിയും സർക്കാരും അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടണമെന്നും ടി സിദ്ദീഖ് എം എൽ എ…

Read More

വാഹന മോഷണ പരമ്പര; വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് പൊളിച്ച് വില്‍പന നടത്തുന്നവര്‍ പിടിയിൽ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വാഹന മോഷണ പരമ്പര. സംസ്ഥാനത്ത് നിന്നും വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് വാഹനങ്ങള്‍ പൊളിച്ച് വില്‍പന നടത്തുന്നവര്‍ക്ക് കൈമാറുന്ന സംഘത്തിലെ പ്രധാനികളെ വയനാട് പോലീസ് പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടി. തൊണ്ടര്‍നാട്, മേപ്പാടി, കമ്പളക്കാട് സ്റ്റേഷന്‍ പരിധികളില്‍ നിന്നും തുടര്‍ച്ചയായി പിക്ക് അപ്പ് വാഹനങ്ങള്‍ മോഷണം പോയ സംഭവത്തിലാണ് പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയും പോലീസ് തന്ത്രപൂര്‍വം വലയിലാക്കിയത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെയും തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍, മേട്ടുപാളയം…

Read More

തെരുവുനായ്ശല്യം പരിഹരിക്കണം: വ്യാപാരി ഏകോപന സമിതി.

പുല്‍പ്പള്ളി: ടൗണിലെ തെരുവുനായ്ശല്യത്തിനു അടിയന്തര പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ടൗണും പരിസരങ്ങളും തെരുവുനായകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കയാണ്. ബസ് സ്റ്റാന്‍ഡിലും പോലീസ് സ്റ്റേഷന്‍ റോഡിലും അനശ്വര ജംഗ്ഷനിലും താഴെയങ്ങാടിയിലും രാപകല്‍ വ്യത്യാസമില്ലാതെയാണ് നായ്ക്കല്‍ അലഞ്ഞുതിരിയുന്നത്. വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കും ഇരുചക്ര വാഹന, കാല്‍നട യാത്രക്കാര്‍ക്കും ഇവ ഭീഷണിയായി. കടിപിടികൂടുന്ന തെരവുനായ്ക്കള്‍ പീടികയ്ക്കു അകത്തുവരെ കയറുന്ന സ്ഥിതിയാണ്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നില്ലെങ്കില്‍ ശക്തമായ സമരത്തിന് വ്യാപാരികള്‍ നിര്‍ബന്ധിതരാകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി….

Read More

മഴക്കെടുതി; സംരക്ഷണ ഭിത്തി തകർന്നത് റോഡിന് ഭീഷണിയാവുന്നു

മാനന്തവാടി: മഴക്കെടുതിയെ തുടർന്ന് പുഴയരികിലെ സംരക്ഷണ ഭിത്തി തകർന്നതോടെ നാട്ടുകാർ ദുരിതത്തിലായി. 2 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ചങ്ങാടക്കടവ്- ചാമാടിപൊയിൽ റോഡാണ് ആഴ്ച്ചകൾക്ക് മുൻപ് ഇടിഞ്ഞ് അപകടാവസ്ഥയിലായത്. മുൻപ്രളയത്തിൽ തകർന്ന ചങ്ങാടക്കടവ്, ചാമാടി പൊയിൽ- പാണ്ടിക്കടവ് റോഡ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമ്മിച്ചത്, 1.757 കീ മീ ദൂരം വരുന്ന റോഡ് രണ്ട് കോടി 38 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരിച്ചത്. എല്ലാ വർഷവും ഇവിടെ റോഡിനോട് ചേർന്ന് കബനി പുഴയരിക് ഇടിഞ്ഞ് വീഴാറുണ്ട്. ഇതിന്…

Read More

മുണ്ടക്കൈ, ചൂരല്‍മല ദുരന്തം: ബലിതര്‍പ്പണം നടത്തി

മേപ്പാടി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നതിനു തിലഹോമം, ബലിതര്‍പ്പണം, സമൂഹപ്രാര്‍ഥന എന്നിവ നടത്തി. തിരുനെല്ലി, പൊന്‍കുഴി, കള്ളാടി എന്നിവിടങ്ങളില്‍ മീനങ്ങാടി നരനാരായണ അദൈ്വതാശ്രമം, വയനാട് സമാജം, ഹിന്ദു ഐക്യവേദി തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ശേഷക്രിയാകര്‍മങ്ങള്‍. സ്വാമി ഹംസാനന്ദപുരി, ഇ.കെ. ഗോപി, വിശ്വനാഥന്‍, കള്ളാടി അയ്യപ്പ ക്ഷേത്രം തന്ത്രി ശശിധരന്‍, ശിവന്‍ ആചാരി, മഹേഷ്, വേലുച്ചാമി, വിഷ്ണു, മണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Read More

പ്രകൃതി സംരക്ഷണ ബോധവത്കരണ യാത്ര തുടങ്ങി

പുല്‍പ്പള്ളി: പുഞ്ചരിമട്ടം ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ റോട്ടറി പെപ്പര്‍ ടൗണ്‍ ക്ലബ് സെക്രട്ടറി സനില്‍ സദാനന്ദനും ആന്‍ ജിജി സനലും ഡല്‍ഹിയിലേക്കു നടത്തുന്ന പ്രകൃതി സംരക്ഷണ ബോധവത്കരണ യാത്ര സബ് ഇന്‍സ്‌പെക്ടര്‍ പി.ഡി. റോയിച്ചന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ ഫ്ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. മനുപ്രസാദ്, ഇന്ദിര സുകുമാരന്‍, ആര്‍. ബിജു ശ്രീധര്‍, ശ്രീകല, ഷിനോജ്, ദീപ ഷാജി, മനോജ്, സന്തോഷ്, ജോബിഷ്, ജോണ്‍സണ്‍, ആല്‍വിന്‍, സാബു എന്നിവര്‍ പ്രസംഗിച്ചു.

Read More