സ്നേഹാരാമം നാടിന് സമർപ്പിച്ചു.

മാനന്തവാടി : കണിയാരം ഫാദർ ജി.കെ.എം. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് , സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സജ്ജമാക്കിയ സ്നേഹാരാമം നാടിന് സമർപ്പിച്ചു. മാനന്തവാടി നഗരസഭയുടെ സഹകരണത്തോടെ, പാതയോരങ്ങൾ സുന്ദരമാക്കുന്നതിന് നടപ്പിലാക്കുന്ന “മാലിന്യ മുക്‌തം നവകേരളം” ക്യാംപെയ്ന്റെ ഭാഗമായി വള്ളിയൂർക്കാവ് ജംഗ്‌ഷനിൽ കണിയാരം ഫാദർ ജി.കെ.എം. ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയേർസ് സജ്ജമാക്കിയ സ്‌നേഹാരാമം നാടിന് സമർപ്പിച്ചു. വള്ളിയൂർക്കാവ് ജംഗ്ഷനിലെ കൂറ്റൻ ആൽമരം മനോഹരമായ ചിത്രങ്ങൾ കൊണ്ട് വർണാഭമാക്കിയും മരച്ചുവട്ടിൽ ചെടികൾ വച്ചു…

Read More

യുവ പരിശീലകർക്കുള്ള റിഫ്ലക്ഷൻ ക്യാമ്പ് സമാപിച്ചു

കോറോം: ഷീൻ ഇന്റർനാഷണലും വയനാട് ജില്ലാ പഞ്ചായത്ത് വെൽഫയർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇനിഷിയേറ്റീവും സംയുക്താമായി യുവ പരിശീലർക്കായി സംഘടിപ്പിച്ച സൗജന്യ റസിഡൻഷ്യൽ ക്യാമ്പ്സമാപിച്ചു. ഷീൻ ട്രെയിനേഴ്സ് ലോഗോ യുടെ പ്രകാശന കർമ്മം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. സിനിമാതാരം കെ.കെ മൊയ്‌തീൻ കോയ വിശിഷ്ട അഥിതിയായി പങ്കെടുത്തു.ഷീൻ എം. ഡി മുഹമ്മദ്‌ റാഫി കെ.ഇ, ബഷീർ എടാട്ട്, റൗഫ് എളേറ്റിൽ, നിഷാദ് ചാലാട്, ലത്തീഫ് വി തുടങ്ങിയവർ…

Read More

ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു

മാനന്തവാടി: മാനന്തവാടി മണ്ണ് സംരക്ഷണ ഓഫിസിന് കീഴിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 14,15,16 വാർഡുകളിലെ പ്രദേശങ്ങൾ ഉൾപ്പെടുന്ന എരുവാഞ്ചേരി നിർത്തട പദ്ധതിയിലെ ഗുണഭോക്താക്കൾക്കായി സൗജന്യ ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു. ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.സുധി രാധാകൃഷ്ണൻ നിർവഹിച്ചു . എരുവാഞ്ചേരി നിർത്തട കമ്മറ്റി കർവീനർ ശ്രീ. മുസ്തഫ മൂലന്തേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് കമ്മറ്റി ചെയർമാർ ശ്രീ. വിനോദ് പാലിയണ സ്വാഗതവും , വാർഡ് മെമ്പർമാരായ ശ്രീ. അമ്മദ് കൊടുവേരി,…

Read More

വയനാട് കാർണിവൽ .ഇന്ന് സമാപിക്കും: പുതുവർഷാഘോഷത്തിന് പുത്തൻ പരിപാടികൾ.

പനമരം : കഴിഞ്ഞ പത്ത് ദിവസമായി പനമരം മാജിക് വില്ലേജിൽ നടക്കുന്ന വയനാട് കാർണിവൽ ഇന്ന് സമാപിക്കും. വിവിധ മത്സരങ്ങളും കലാ സാംസ്കാരിക പരിപാടികളും പല ദിവസങ്ങളിലായി നടന്നു.ഇതോടനുബന്ധിച്ച് നടന്ന ഗോത്രവർഗ്ഗ സെമിനാർ ഡയറക്ടർ ഫാദർ ജേക്കബ് കുമ്മിണിയിൽ ഉദ്ഘാടനം ചെയ്തു. വയനാട് കാർണിവൽ ജനറൽ കൺവീനർ ഫാ. വർഗീസ് മറ്റമന അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ഈശോ ചെറിയാൻ, ശ്രേയസ് പ്രതിനിധി മേൽന, ഷാജി ചെറിയാൻ എന്നിവർ സംസാരിച്ചു. വയനാട്ടിലെ വ്യത്യസ്ത ആദിവാസി ഗോത്രങ്ങളെ പ്രതിനിധീകരിച്ച് ധാരാളം…

Read More

ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി രണ്ടിന് തുടങ്ങും

കല്‍പ്പറ്റ : ക്ഷീര വികസന വകുപ്പ്, ജില്ലയിലെ ക്ഷീര സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കാവുമന്ദം ലൂര്‍ദ്മാതാ ചര്‍ച്ച് ഹാളിലും പരിസരത്തുമായി നടത്തും. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഫെമി വി. മാത്യു, സുല്‍ത്താന്‍ബത്തേരി ക്ഷീര സംഘം പ്രസിഡന്റ് കെ.കെ. പൗലോസ്, തരിയോട് ക്ഷീര സംഘം പ്രസിഡന്റ് എം.ടി. ജോണ്‍, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എം. നൗഷ, ക്വാളിറ്റി കണ്‍ട്രോള്‍…

Read More

‘പുഞ്ചിരി ‘മുഖവൈകല്യ നിവാരണ ക്യാംപ് നടത്തി

മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി മുഖവൈകല്യ നിവാരണ ക്യാം‌പ് നടത്തി. മാനന്തവാടി വ്യാപാര ഭവനിൽ നടന്ന ക്യാംപ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ബെസി പാറയ്ക്കൽ, പി.വി. മഹേഷ്, പി.കെ. പ്രേമരാജൻ എന്നിവർ പ്രസംഗിച്ചു. ഡോ. അക്ഷയ് സിങ്കാൾ, ഡോ. സി. ഐശ്വര്യ എന്നിവർ രോഗികളെ പരിശോധിച്ചു. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ…

Read More

മാനന്തവാടിയില്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം

കല്‍പ്പറ്റ: സംസ്ഥാന സീനിയര്‍ പുരുഷ, വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മാനന്തവാടി താഴെയങ്ങാടിയില്‍ സജ്ജമാക്കിയ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ ജനുവരി ഒന്നു മുതല്‍ ഏഴു വരെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എം. മധു, കെ. റഫീഖ്, അസീസ് വാളാട്, എന്‍.ജെ. ഷിജിത്ത്, പി.എം. ഹസീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നിനു രാവിലെ 7.30ന് കോഴിക്കോട്, തൃശൂര്‍ വനിത ടീമുകള്‍ തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യ മൂന്നു ദിവസം ലീഗ് റൗണ്ടാണ്. രാവിലെ 7.30 മുതല്‍ മുതല്‍ രാത്രി 11…

Read More

കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

അമ്പലവയൽ: ഇടയ്ക്കൽ പൊന്മുടികോട്ട മലയുടെ മുകളിൽ നിന്ന് 100 അടി താഴ്ചയോളമുള്ള കൊക്കയിലേക്ക് അബദ്ധത്തിൽ വീണ യുവാവിനെ ബത്തേരി അഗ്നിരക്ഷ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.ആണ്ടൂർ അമ്പലക്കുന്ന് സ്വദേശി ആണ് പുലർച്ചെ 1.30 മാണിയോടെ കൊക്കയിലേക്ക് വീണത്. ബത്തേരി അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേന റോപ്പ് ഹാർനെസ് , സ്‌ട്രെച്ചർ എന്നിവയുടെ സഹായത്തോടെ മലയുടെ അടിയിൽ എത്തി തിരച്ചിൽ നടത്തി 2.30 മണിയോടെ ആളെ കണ്ടെത്തുകയും കൊക്കയുടെ മുകളിലേക്കു എത്തിച്ചു ബത്തേരി…

Read More

കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍ പോട്ടുകള്‍ വിതരണം ചെയ്തു

മാനന്തവാടി :പൊതുസ്ഥാപനങ്ങളില്‍ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുളള മാലിന്യസംസ്‌കരണ ഉപാധികള്‍ ഒരുക്കി മാനന്തവാടി നഗരസഭ. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അംഗന്‍വാടികളിലും കിച്ചണ്‍ വേസ്റ്റ് ഡൈജസ്റ്റര്‍ പോട്ടുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, തഹസില്‍ദാര്‍ എം.ജെ.അഗസ്റ്റിന് കൈമാറി നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.   നഗരസഭാ പ്രദേശത്തെ മുഴുവന്‍ വീടുകളിലും ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ജി ബിന്‍ നല്‍കുന്നതോടൊപ്പം ഓഫീസുകളിലെ ജീവനക്കാരുടെയും, മറ്റുളളവരുടെയും ഭക്ഷണാവശിഷ്ടങ്ങളും മറ്റും ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനായാണ്…

Read More

വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം

കല്പറ്റ: ജില്ലയിലെ പൊതുവിപണിയിലെ എല്ലാ കടകളിലും ഹോട്ടലുകളിലും വിലവിവര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാതല വിജിലന്‍സ് സമിതി. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിജിലന്‍സ് സമിതി യോഗത്തിലാണ് തീരുമാനം. വിലവിവര പട്ടിക നിര്‍ബന്ധമായുംപ്രദര്‍ശിപ്പിക്കണമെന്നും രണ്ട് തവണയില്‍ കൂടുതല്‍ നോട്ടീസ് നല്‍കിയിട്ടും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എ.ഡി.എം അറിയിച്ചു.   യോഗത്തില്‍ ഫുഡ് കമ്മീഷന്‍ മെമ്പര്‍ എം. വിജയലക്ഷ്മി, ജില്ലാ സപ്ലൈ ഓഫീസര്‍ എസ് കണ്ണന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍,…

Read More