പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി മാറണം മന്ത്രി പി. പ്രസാദ്
അന്തരാഷ്ട്ര പുഷ്പമേള പൂപ്പൊലിക്ക് തുടക്കമായി ബത്തേരി : പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി കേരളത്തിൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും പൂപ്പൊലി അതിനുള്ള ഊർജസ്രോതസ്സായി മാറണമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് . അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ എട്ടാമത് പുഷ്പമേള പൂപ്പൊലി ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുഷ്പ കൃഷികൾ വ്യാപിപ്പിക്കുന്നതിനും സംസ്കരിക്കുന്നതിനും സംഭരിക്കുന്നതിനും കൃത്യമായ സംവിധാനം കേരളത്തിൽ ഒരുങ്ങുന്നുണ്ട്. കേരള അഗ്രോ ബിസിനസ്സ് കമ്പനി ഇതിന് താൽപര്യം കാണിക്കുന്നുണ്ടെന്നും…
