ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിനായി അന്വേഷണം ഊർജിതമാക്കി എക്സൈസ്; മുൻകൂർ ജാമ്യത്തിനായി കൽപ്പറ്റ കോടതിയെ സമീപിച്ച് ലില്ലി ജോസ്
കൽപ്പറ്റ: റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യശേഖരം കണ്ടെത്തിയ കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് കൽപ്പറ്റ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ ചോദ്യം ചെയ്യലിനിടെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കോടതി ഈ ജാമ്യാപേക്ഷ ഒക്ടോബർ ഏഴിന് പരിഗണിക്കും. രണ്ടാഴ്ച മുൻപാണ് ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇതോടെ സുൽത്താൻ ബത്തേരി…
