ബാല്യം അമൂല്യം’ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
കൽപ്പറ്റ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെയും മുൻസിപ്പൽ ജാഗ്രത സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭാ പരിധിയിലെ ബാലസഭാ അംഗങ്ങൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും നാടൻ ഭക്ഷ്യമേളയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി. വിശ്വനാഥൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശിധരൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘മയങ്ങില്ല കേരളം; ഹരമല്ല ലഹരി’ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ കീഴിലുള്ള “ബാല്യം അമൂല്യം” ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്…
