ജില്ലയുടെ പുതിയ സബ്ബ് കളക്ടർ : മിസൽ സാഗർ ഭരത് ഐഎഎസ് ചുമതലയേറ്റു.
മാനന്തവാടി : വയനാട് ജില്ലയുടെ പുതിയ സബ്ബ് കളക്ടറായി മിസൽ സാഗർ ഭരത് ഐഎഎസ് ചുമതലയേറ്റു. മാനന്തവാടി സബ് കളക്ടർ ഓഫീസിൽ ഇന്ന് രാവിലെയാണ് അദ്ദേഹം ചുമതലയേറ്റത്. മഹാരാഷ്ട്ര സോലാപൂർ സ്വദേശിയായ ഇദ്ദേഹം 2020-21 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായിരിക്കെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. പൂനെ കോളേജ് ഓഫ് അഗ്രികൾച്ചറിൽ നിന്നും ബിഎസ്‌സി അഗ്രികൾച്ചറും ഇദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന സബ്ബ് കളക്ടർ ആർ ശ്രീലക്ഷ്മി ഐഎഎസിനെ കേരള ജിഎസ്ടി ജോയിന്റ് കമ്മീഷണറായി നിയമിച്ച ഒഴിവിലാണ്…
