മാനന്തവാടിയെ വർണാഭമാക്കി സംയുക്ത ക്രിസ്തുമസ് ആഘോഷം

മാനന്തവാടി: എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സംയുക്ത ക്രിസ്തുമസ് ആഘോഷം മാനന്തവാടിയെ വർണാഭമാക്കി. മാനന്തവാടി പ്രദേശത്തുള്ള വിവിധ അപ്പസ്തോലിക സഭകളുടെ ആഭിമുഖ്യത്തിലാണ് വർണ്ണാഭമായ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും വിവിധ കലാപരിപാടികളും നടന്നത്. കണിയാരം സെൻ്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് ആരംഭിച്ച റാലി വികാരി ഫാ. സണ്ണി വാഴക്കാട്ടും സെൻ്റ് ജോർജ് യാക്കോബായ ദേവാലയത്തിൽ നിന്ന് ആരംഭിച്ച റാലി വികാരി ഫാ. ബേബി പൗലോസും ഫ്ലാഗ് ഓഫ് ചെയ്തു. 2 റാലികളും ഗാന്ധി പാർക്കിൽ സംഗമിച്ച്…

Read More

കോണ്‍ഗ്രസുകാര്‍ ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് ശശി തരൂര്‍ എംപി

കല്‍പ്പറ്റ: കോണ്‍ഗ്രസുകാര്‍ ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് ശശി തരൂര്‍ എംപി. പുത്തൂര്‍വയലില്‍ യൂത്ത് കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി വിജയിച്ചുവെന്ന കാരണത്താല്‍ കോണ്‍ഗ്രസ് ഇല്ലാതായെന്ന് പറയുന്നതില്‍ കഴമ്പില്ല. കേവലം അഞ്ച് ശതമാനമാണ് വോട്ട് വ്യത്യാസം. പരിശ്രമിച്ചാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാകുമ്പോഴേക്കും ഇത് മറികടക്കാനാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരായ സമരങ്ങള്‍ ശക്തമാക്കണം. പ്രവര്‍ത്തകര്‍ ജനങ്ങളെ വീടുകളില്‍ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ മനസിലാക്കണം. ബിജെപി ഭരണത്തില്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയും വളര്‍ച്ചാശരാശരിയും ദയനീയമാണ്. തൊഴിലില്ലായ്മ…

Read More

കല്ലൂര്‍ക്കുന്നില്‍ വീണ്ടും കടുവയെത്തി പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി

സുല്‍ത്താന്‍ബത്തേരി: വാകേരി മേഖലയില്‍ ഉള്‍പ്പെട്ട കല്ലൂര്‍ക്കുന്നില്‍ വീണ്ടും കടുവയെത്തി പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. വാകേരിയില്‍ ക്ഷീര കര്‍ഷകനായ പ്രജീഷിനെ കൊന്ന കടുവ തന്നെയാണ് കല്ലൂര്‍ക്കുന്നില്‍ പശുവിനെയും ആക്രമിച്ച് കൊന്നതെന്ന് സ്ഥിരീകരിച്ചു. കല്ലൂര്‍ക്കുന്ന് ഞാറ്റടി വാകയില്‍ സന്തോഷിന്‍റെ തൊഴുത്തില്‍ കെട്ടിയ ഗര്‍ഭിണിയായ പശുവിനെയാണ് കടുവ പിടിച്ചത്. രാത്രിയില്‍ 11.30 യോടെ പശുക്കളും ആടും കൂട്ടത്തോടെ കരയുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ടോര്‍ച്ച് തെളിച്ച് നോക്കിയപ്പോള്‍ കടുവ ഒരു പശുവിന്‍റെ കാലില്‍ പിടിച്ച് പറമ്പിന്‍റെ താഴ്ഭാഗത്തേക്ക് വലിച്ചു കൊണ്ടുപോകുന്നതാണ്…

Read More

പരിശീലനം നല്‍കി

കൽപ്പറ്റ : നാഷണല്‍ ആയുഷ് മിഷന്‍ ജീവനക്കാര്‍ക്കായി പരിശീലനം നല്‍കി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റസ് ഹോട്ടലില്‍ നടന്ന പരിശീലന പരിപാടി നാഷ്ണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ആയുഷ് മിഷന്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ പി.ആര്‍ സജിര്‍ വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ….

Read More

ജനകീയാസൂത്രണ പദ്ധതി: യോഗം ചേര്‍ന്നു

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു. ക്ഷീരമേഖലയില്‍ അടുത്ത സാമ്പത്തികവര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.വി വിജോള്‍, പി കല്യാണി, സല്‍മാ മോയിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി…

Read More

”വില പേശാൻ വന്നാൽ വിരൽ ചുണ്ടി പറയും ” നോ കൊമ്പർമെൻസ് മഹിളാ കോൺഗ്രസ് നൈറ്റ് വാക്ക് സംഘടിപ്പിച്ചു

മാനന്തവാടി: സ്ത്രീ ധനത്തിന്റെ പേരിൽ സ്നേഹിച്ച സഹപ്രവർത്തകനായ പി.ജി ഡോക്ടർ വിവാഹത്തിൽ നിന്നും പിൻന്മാറിയപ്പോൾ ഉണ്ടായ മാനസിക അഘാതത്തിൽ ആൽമഹത്യ ചെയ്യാൻ കാരണക്കാരാനായ ഡോക്റെ മാതൃകാപരമായി ശിക്ഷിച്ച് സ്തീധന മോഹികൾക്ക് ഒരു മുന്നറിയിപ്പ് കൊടുത്ത് സ്ത്രീയാണ് ധനം എന്ന് സമുഹം മനസിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും, വണ്ടി പെരിയാറിൽ പിഡിപ്പിച്ച് കൊന്ന് കെട്ടി തുക്കിയ 6 വയസുകാരിയുടെ ഘാതകനെ തെളിവ് മനപൂർവ്വം ഇല്ലാതാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതിയെ വിടയച്ച നടപടിക്കെതിരെ മഹിളാ കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി രാത്രി…

Read More

കാണ്മാനില്ല

തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കോറോം കൂട്ടപ്പാറ എന്ന സ്ഥലത്ത് താമസിക്കുന്ന ബഷീര്‍ എന്നയാളെ 2020 ജൂലൈ 20 മുതല്‍ കാണ്മാനില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9497925480, 04935 235332.

Read More

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവും പിഴയും.

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും. മുട്ടില്‍, വാര്യാട്, പുത്തന്‍പുരയില്‍ വീട്ടില്‍, കെ. കൃഷ്ണന്‍(56)നെയാണ് കല്‍പ്പറ്റ അഡിഷണല്‍ െസഷന്‍സ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവ് ശിക്ഷ അനുഭവിക്കണം. മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ണായക വിധി. രണ്ട് വര്‍ഷത്തോളം പ്രതി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും, മുണ്ടുപൊക്കി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും, ഫോണില്‍…

Read More

ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ : വനിതാ ശിശു വികസന വകുപ്പ്, ജില്ലാശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ത്രിദിന സഹവാസ ക്യാമ്പ് ഗലാദ് നടത്തും. ക്യാമ്പിന്റെ ലോഗോ ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലയിലെ തിരഞ്ഞെടുത്ത 50 കുട്ടികള്‍ക്കായാണ് ത്രിദിന സഹവാസ ക്യാമ്പ് നടത്തുക. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡിസംബർ 29,30,31 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ജീവിത നൈപുണി പരിശീലനം, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍, സംവിധാനങ്ങള്‍ എന്നിവ…

Read More

ഭിന്നശേഷി കലോത്സവം നടത്തി

വൈത്തിരി : വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലോത്സവം ‘ഒപ്പം’ ശ്രദ്ദേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. കലോൽസവം ഭിന്നശേഷി വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും വേറിട്ട അനുഭവമായി. വൈത്തിരി സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ജോർജ്ജ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ തോമസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഒ ദേവസ്സി, ക്ഷേമകാര്യ…

Read More