ജനകീയാസൂത്രണ പദ്ധതി: യോഗം ചേര്‍ന്നു

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു. ക്ഷീരമേഖലയില്‍ അടുത്ത സാമ്പത്തികവര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.വി വിജോള്‍, പി കല്യാണി, സല്‍മാ മോയിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി…

Read More

വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

കോട്ടത്തറ : 2024 -25 വര്‍ഷത്തെ കോട്ടത്തറ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷത വഹിച്ചു. 2024-25 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പിൽ ചര്‍ച്ച ചെയ്തു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഹണി ജോസ്,…

Read More

സംസ്ഥാന സീനിയർ വനിത പുരുഷ സീനിയർ വോളിമ്പോൾ ചാമ്പ്യൻഷിപ്പ്; സീസൺ ടിക്കറ്റ് പ്രകാശനം ചെയ്തു.

കൽപ്പറ്റ: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന റിമാൽ ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയും രാജേഷ് മണ്ണാപറമ്പിൽ മെമ്മൊറിയൽ ട്രോഫിക്ക് വേണ്ടിയുമുള്ള സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സീസൺ ടിക്കറ്റ് ജില്ലാ കലക്ടർ ഡോക്ടർ രേണുരാജ് ഐഎഎസ് സംഘാടക സമിതി ചെയർമാൻ ഓആർ കേളു എംഎൽഎയ്ക്ക് നൽകി നിർവ്വഹിച്ചു. ജനുവരി 1 മുതൽ 7 വരെ മാനന്തവാടി താഴെയങ്ങാടിയിൽ പ്രത്യേകം സജ്ജീകരിച്ച ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്. വനിതാ – പുരുഷ വിഭാഗത്തിലാണ്…

Read More

പത്താം തരം തുല്യത: ജില്ലയില്‍ 92.5 ശതമാനം വിജയം

കൽപ്പറ്റ : കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം തുല്യത കോഴ്‌സിന്റെ പതിനാറാം ബാച്ചില്‍ വയനാട് ജില്ലക്ക് 92.5 ശതമാനം വിജയം. പതിനാല് സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ കോളേരി, തരിയോട്, അച്ചൂര്‍, മേപ്പാടി എന്നീ സമ്പര്‍ക്ക പഠനകേന്ദ്രങ്ങള്‍ 100 ശതമാനം വിജയം നേടി. ജില്ലയില്‍ നിന്നും മികച്ച വിജയം നേടിയ സി.വി സാറാക്കുട്ടി, വി.കെ സുലോചന പി.ടി സഫിയ, കെ.എസ് പ്രതിഭ, പി.സി ബിന്ദു, സെന്റര്‍ കോര്‍ഡിനേറ്റര്‍മാരായ…

Read More

വഴി തുറക്കാൻ വഴി ഒരുക്കാം ക്യാമ്പയിൻ ഡിസംബർ 16ന്

  പടിഞ്ഞാറത്തറ : പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാതയുടെ കോഴിക്കോട് ഭാഗത്തെ പരിശോദന വൈകുന്നതിൽ പ്രതിഷേധിച്ച് SH ന്റെ വനാതിർത്തി വരെയുള്ള ഭാഗങ്ങൾവെട്ടി തെളിച്ചു ക്കൊണ്ട് ഡിസംബർ 16 ന് ചെമ്പനോട കർമ്മ സമിതി നടത്തുന്ന അവകാശ സമരത്തിൽ വയനാട് ജനകീയ കർമ്മ സമിതിയിൽ നിന്ന് 100 കണക്കിന് പ്രവർത്തകർ പങ്കാളിയാവും. റിലേ സമരം ഒരു വർഷം പൂർത്തിയാവുന്ന ജനുവരി 1 – ന് മുമ്പായി കോഴിക്കോട് ഭാഗത്ത് സംയുക്‌ത പരിശോദനക്ക് തിയ്യതി തിരുമാനിച്ചില്ലെങ്കിൽ 1000…

Read More

കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവത്തില്‍ ആറു പേരെ പിടികൂടി

മീനങ്ങാടി: കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവത്തില്‍ കണ്ണുര്‍ സ്വദേശികളായ ആറു പേരെ പോലീസ് സാഹസികമായി പിടികൂടി. ചെറുകുന്ന്, അരമ്പന്‍ വീട്ടില്‍ കുട്ടപ്പന്‍ എന്ന ജിജില്‍(35), പരിയാരം, എടച്ചേരി വീട്ടില്‍, ആര്‍. അനില്‍കുമാര്‍(33), പടുനിലം, ജിഷ്ണു നിവാസ്, പി.കെ. ജിതിന്‍(25), കൂടാലി, കവിണിശ്ശേരി വീട്ടില്‍ കെ. അമല്‍ ഭാര്‍ഗവന്‍26), പരിയാരം, എടച്ചേരി വീട്ടില്‍ ആര്‍. അജിത്ത്കുമാര്‍(33), പള്ളിപ്പൊയില്‍, കണ്ടംകുന്ന്, പുത്തലത്ത് വീട്ടില്‍ ആര്‍. അഖിലേഷ്(21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസിന്റെ…

Read More

‘സെന്‍സിംഗ് ദ സ്‌പേസസ്’ ദ്വിദിന ലൈഫ് ഫെസ്റ്റിവല്‍ തുടങ്ങി.

പനമരം: ബദറുല്‍ ഹുദാ അക്കാദമിയില്‍ ‘സെന്‍സിംഗ് ദ സ്‌പേസസ്’ എന്ന പ്രമേയത്തില്‍ ദ്വിദിന ലൈഫ് ഫെസ്റ്റിവല്‍ തുടങ്ങി. അക്കാദമി ജനറല്‍ സെക്രട്ടറി പി. ഉസ്മാന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ഇന്നു വൈകുന്നേരം നാലിന് സാംസ്‌കാരിക സംഗമം ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.കാമ്പസ് ഇന്‍ ചാര്‍ജ് റഷീദുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി കാന്തപുരം അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി മുഖ്യാതിഥിയാകും. സ്ഥാപന കാര്യദര്‍ശി പി. ഉസ്മാന്‍ മൗലവി ആമുഖ പ്രഭാഷണം…

Read More

വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്ക് പുല്‍പ്പള്ളിയില്‍ സ്വീകരണം നല്‍കി

പുല്‍പ്പള്ളി: വികസിത് ഭാരത് സങ്കല്‍പ് യാത്ര പഞ്ചായത്തില്‍ പര്യടനം നടത്തി. യാത്രയ്ക്ക് ടൗണില്‍ നല്‍കിയ സ്വീകരണം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് എജിഎം വി. ജിഷ അധ്യക്ഷത വഹിച്ചു. കെ.എസ്. സതി, ബിന്ദു, സിന്ധു, അനുമോള്‍, ഷാജിദാസ് എന്നിവര്‍ പ്രസംഗിച്ചു.

Read More

വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍: അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് രാഹുല്‍ ഗാന്ധി

കൽപ്പറ്റ :  വയനാട്ടില്‍ രൂക്ഷമാവുന്ന വന്യജീവി ആക്രമണ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്തയച്ച് രാഹുല്‍ ഗാന്ധി എം പി. വയനാട്ടില്‍ വര്‍ധിച്ചു വരുന്ന മനുഷ്യവന്യജീവി സംഘട്ടനത്തെക്കുറിച്ചും പ്രാദേശവാസികള്‍ക്ക് അനുഭവിക്കുന്ന ദാരുണമായ അവസ്ഥകളെക്കുറിച്ചും വിവരിച്ച്, അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.‘പശ്ചിമഘട്ടത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളും സംരക്ഷിത പ്രദേശങ്ങളും കടുവകളുടെ ലോകത്തിലെ ഏറ്റവും വലിയ ആവാസ കേന്ദ്രമാണ്. കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നാഗര്‍ഹോളെ-ബന്ദിപ്പൂര്‍-സത്യമംഗലം-ബിആര്‍ടി-മുതുമല-വയനാട്…

Read More

കഞ്ചാവുമായി യുവാവ് പിടിയിൽ

മാനന്തവാടി: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്ന പ്രൈവറ്റ് ബസ്സിലെ യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടികൂടി. വൈത്തിരി താലൂക്കിൽ ചുണ്ടേൽ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അരുൺ ആന്റെണി (32) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാളെ തുടർനടപടിക്കായി മാനന്തവാടി എക്സ്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.പാർട്ടിയിൽ സി.ഇ.ഒമാരായ പ്രജീഷ് എ സി, സനൂപ് എം സി, ഡ്രൈവർ സജീവ്…

Read More