കായിക മന്ത്രി ഒ.ജെ ജനീഷിനെതിരെ ഡിവൈഎഫ്ഐ നടത്തുന്ന അക്രമ സമരം പ്രതിഷേധാർഹം:യൂത്ത് കോൺഗ്രസ്

കണിയാമ്പറ്റ: യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും കായിക മന്ത്രിയുമായി ഒ.ജെ ജനീഷിന് എതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കമ്പളക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി യൂത്ത് കോൺഗ്രസ് നടത്തുന്ന സമരങ്ങളെ വഴിതിരിച്ചു വിടാൻ ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണ് ഡിവൈഎഫ്ഐ എന്ന് യൂത്ത്…

Read More

വൈബൻസ് കാമ്പസ് ആർട്‌സ് ഫെസ്റ്റിന് സമാപനം

ദേവർശോല:ജി.ടി.എം.ഒ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ അറബിക് കോളേജ് കാമ്പസ് ആർട്‌‌സ് ഫെസ്റ്റ് ‘വൈബൻസ്’ സമാപിച്ചു. മൂന്നു ദിവസം നീണ്ട ഫെസ്റ്റിവലിൽ മൂന്നു ഗ്രൂപ്പുകളിലായി 116 മത്സരയിനങ്ങൾ അരങ്ങേറി. 924 പോയിന്റ് നേടി ടീം അൽ അസീമ ഒന്നാം സ്ഥാനവും 775 പോയിന്റ് നേടി ടീം അൽ ഹിമ്മ രണ്ടാം സ്ഥാനവും 62 1 പോയിൻ്റ് നേടി ടീം അ ശജാഅ മൂന്നാം സ്ഥാനവും നേടി. 74 പോയിന്റ് നേടി ഫവാസ് ചേരമ്പാടി കലാ പ്രതിഭാ…

Read More

വി. മൂസക്കോയ മുസ്ലിയാർക്ക് ഡബ്ല്യു.എം.ഒയുടെ ആദരം

മുട്ടില്‍: സമസ്ത കേരള ഇംഇയ്യത്തുല്‍ ഉലമാ സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി. മൂസക്കോയ മുസ്‌ലിയാരെ വയനാട് മുസ്്‌ലിം യതീംഖാന ആദരിച്ചു. മുട്ടില്‍ ഡബ്ല്യു.എം.ഒ കാമ്പസില്‍ നടന്ന പരിപാടിയില്‍ സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍, ഷാളണിയിച്ചു. ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.പി അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ സൂരികളായ നേതാക്കളുടെ ആത്മാര്‍ത്ഥവും ത്യാഗോജ്ജ്വലവുമായ സേവനങ്ങളാണ് ഡബ്ല്യു.എം.ഒയുടെ ഇന്നത്തെ വിജയത്തിന് പിന്നിലെന്ന് മറുപടി പ്രസംഗത്തില്‍ വി….

Read More

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി:യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും സംസ്ഥാന യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രിയുമായ ഓ ജെ ജനീഷിനെ പയ്യന്നൂരിൽ വെച്ച് അകാരണമായി വണ്ടി തടഞ്ഞു നിർത്തി സിപിഎം ഡി വൈ എഫ് ഐ പ്രവർത്തകർ അക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പ്രധിഷേധ പ്രകടനവും സദസ്സും സംഘടിപ്പിച്ചു.ബി ജെ പിക്കും ഗ്യാനേഷ് കുമാറിനുമെതിരെ കോൺഗ്രസ് സമരം ചെയ്യുമ്പോൾ നോവുന്നത് സിപിഎമ്മിന് ആണെന്നും കഴിഞ്ഞ കുറേ നാളുകൾ ആയുള്ള…

Read More

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.   ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വയനാട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന്റെ (SMS) പിടിയിലായി. മലപ്പുറം വേങ്ങാട് മൂർഖനാട് മമ്മാറൻ വീട്ടിൽ എം. ജലീൽ (35) ആണ് ബുധനാഴ്ച പാലക്കാട് ഒലവക്കോട് വെച്ച് അറസ്റ്റിലായത്. വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ കോളനിയിലെ (ഉന്നതി) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി പടിഞ്ഞാറത്തറയിലെ റിസോർട്ടിലും തുടർന്ന് മൈസൂരിലെ ഹോട്ടലിലും വെച്ച് ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന് വൈത്തിരി…

Read More

‘ധൈര്യപൂർവ്വം വേദിയിലേക്ക്’ പരിശീലനം സംഘടിപ്പിച്ചു

കാവുംമന്ദം: തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ‘ധൈര്യപൂർവ്വം വേദിയിലേക്ക്’ വിദ്യാർഥികൾക്കായി പ്രസംഗ പരിശീലനം സംഘടിപ്പിച്ചു. ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ അഡ്വ. ജുനൈദ് കൈപ്പാണി പരിശീലനത്തിന് നേതൃത്വം നൽകി. വിദ്യാർഥികളിലെ സഭാകമ്പം മറികടക്കാനും പ്രസംഗശേഷിയും ആത്മവിശ്വാസവും വളർത്താനും ലക്ഷ്യമിട്ടായിരുന്നു പരിശീലനം.

Read More

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ആഫ്റ്റർമൂവി റിലീസ് ചെയ്ത് മമ്മൂട്ടി

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ആഫ്റ്റർമൂവി റിലീസ് ചെയ്ത് മമ്മൂട്ടി; മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊച്ചി:വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിൻ്റെ ആഫ്റ്റർ മൂവി റിലീസ് മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടി നിർവഹിച്ചു. 2024ൽ നടന്ന രണ്ടാം പതിപ്പിന്റെ പ്രസക്ത ഭാഗങ്ങളും സാഹിത്യോത്സവത്തിൽ പങ്കെടുത്ത പ്രമുഖരുടെ അഭിപ്രായങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ഹ്രസ്വചിത്രമാണ് WLF ആഫ്റ്റർമൂവി. 2026 ഡിസംബർ 20 മുതൽ 23 വരെ വയനാട് ദ്വാരകയിൽ നടക്കുന്ന മൂന്നാം പതിപ്പിൻ്റെ മുന്നോടിയായി തയ്യാറാക്കിയ ആഫ്റ്റർ മൂവിയുടെ സ്പെഷൽ…

Read More

സർഗാത്മക സമൂഹം സ്വസ്ഥ സാഹചര്യങ്ങളെ സൃഷ്ടിക്കുന്നു: എൻ. അജീഷ് കുമാർ

തരുവണ: കുട്ടികളിൽ വളർന്നുവരുന്ന സർഗാത്മകതയും കലാവൈഭവവും നല്ല സമൂഹത്തെ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും സർഗാത്മക സമൂഹം സ്വസ്ഥമായ സാഹചര്യങ്ങളെയാണ് സൃഷ്ടിക്കുന്നതെന്നും വെള്ളമുണ്ട സർക്കിൾ ഇൻസ്‌പെക്ടർ എൻ. അജീഷ് കുമാർ പ്രസ്താവിച്ചു. തരുവണ വി കെയർ അൽബിർ ഇസ്ലാമിക് പ്രീ സ്കൂളിൽ സംഘടിപ്പിച്ച ‘കലാരവം ആർട്ട് വേവ് കിഡ്സ് ഫെസ്റ്റ് 26’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ചെയർമാൻ കെ.സി. അലി ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി കേർ അൽബിർ കോ-ഓർഡിനേറ്റർ മുഹമ്മദ് റഹ്മാനി സ്വാഗതവും നന്ദിയും…

Read More

സ്കൂൾ ബസിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം: വനം വകുപ്പ് അനാസ്ഥ വെടിയണം: എസ്ഡിപിഐ.

പഞ്ചാരക്കൊല്ലി: വിദ്യാർത്ഥികളുമായി സഞ്ചരിച്ച കണിയാരം ടി.ടി.ഐ. സ്കൂൾ ബസിന് നേരെ കാട്ടുപോത്ത് ആക്രമണം നടത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് SDPI മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി. വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുന്ന തരത്തിൽ വന്യമൃഗശല്യം രൂക്ഷമായിട്ടും ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത വനം വകുപ്പിന്റെ അനാസ്ഥ പ്രതിഷേധാർഹമാണെന്നും കമ്മിറ്റി വ്യക്തമാക്കി.   വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലകളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ജനങ്ങളുടെ ജീവനും…

Read More