യുവാവിനെ തോട്ടിൽ മരിച്ചതിൽ കണ്ടെത്തി

  വയനാട് പേര്യയ ചപ്പാരത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കുമാരൻ 45 എന്ന വ്യക്തിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തനെ തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലാണ് വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മൃതദേഹം മാനന്തവാടി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു

Read More

പുസ്തകങ്ങളാണ് ഏറ്റവുംവലിയ തിരിച്ചറിവും വെളിച്ചവും:അർഷാദ് ബത്തേരി

വെള്ളമുണ്ട: മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ള കൃത്യമായ രാഷ്ട്രീയബോധവും ചരിത്രബോധവും ഉണ്ടാവാൻ നല്ല വായന അനിവാര്യമാണ്. ഓർമയാണ് ഏറ്റവും മഹത്തായ ഊർജ്ജവും പ്രാർഥനയും, പുസ്തകങ്ങളാണ് ഏറ്റവും വലിയ തിരിച്ചറിവും വെളിച്ചവും -പ്രമുഖ എഴുത്തുകാരൻ അർഷാദ് ബത്തേരി പറഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ തദ്ദേശ പഠന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്-തൌട്ട് ആൻഡ് പ്രാക്ടീസ് എന്ന പുസ്തകം വിജ്ഞാൻ ലൈബ്രറിക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ഹാളിൽ നടന്ന…

Read More

മാനന്തവാടി നഗരസഭയിലെ ഇ-മാലിന്യം ശേഖരിക്കൽ തുടങ്ങി

മാനന്തവാടി നഗരസഭയിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ മാലിന്യം ശേഖരിക്കൽ തുടങ്ങി. ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവന്‍, കൗണ്‍സിലര്‍മാരായ പി വി ജോര്‍ജ്, നാരായണന്‍, ബാബു പുല്ലികല്‍, നഗരസഭ സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി സന്തോഷ്, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Read More

ചുരം സംരക്ഷണ സന്ദേശവുമായി വാക്കത്തോൺ സംഘടിപ്പിച്ചു.

ചുരം സംരക്ഷണ സന്ദേശവുമായി കൽപ്പറ്റ ഫൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ താമരശ്ശേരി ചുരത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. മഴയറിഞ്ഞും കോടമഞ്ഞിന്റെ സൗന്ദര്യ മാസ്വദിച്ചും അടിവാരം മുതൽ ലക്കിടി വ്യൂ പോയിന്റ് വരെയാണ് കാൽനടയാത്ര സംഘടിപ്പിച്ചത്. യുവതി യുവാക്കളുടെ കായിക വളർച്ചയ്ക്കൊപ്പം പരിസ്ഥിതി ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. 35 ഓളം പേർ വാക്കത്തോണിൽ പങ്കെടുത്തു. മൂന്നു മണിക്കൂർ കൊണ്ടാണ് സംഘാംഗങ്ങൾ താമരശ്ശേരി ചുരം നടന്നു കയറിയത്. തുടർന്നും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ പ്രോത്സാഹനമായെന്ന് ഇതിനെ നേതൃത്വം വഹിച്ച ജാസിർ…

Read More

തൊണ്ടാർ, കടമാൻചിറ നിർദ്ദിഷ്ട പദ്ധതികളുടെ ആശങ്ക പരിഹരിക്കണം: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: തൊണ്ടാർ, കടമാൻചിറ വൻകിട നിർദ്ദിഷ്ട പദ്ധതികൾ ജനങ്ങളിൽ സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ കനകം വിളയിച്ച കുടിയേറ്റ കർഷക ജനതയെ വ്യാപകമായി കുടിയൊഴിപ്പിക്കാൻ സഹായിക്കുന്നതാണ് രണ്ടു പദ്ധതികളുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലയിൽ കാരാപ്പുഴ, ബാണാസുര സാഗർ എന്നീ രണ്ടു വൻകിട പദ്ധതികൾക്ക് പുറമെയാണ് തൊണ്ടാർ, കടമാൻചിറ പദ്ധതികളുടെ ഡി.പി.ആർ തയ്യാറാക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഡി.പി.ആർ തയ്യാറാക്കുന്നതിനെതിരെ വ്യാപക…

Read More

പ്രവാസി പുനരധിവാസ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കണം – കേരള പ്രവാസി സംഘം

അമ്പലവയൽ: കേരള സർക്കാർ തുടർന്ന് വരുന്ന പ്രവാസി പെൻഷൻ, തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം അടക്കമുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം മീനങ്ങാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് മുഹമ്മദ് മോതിരോട്ട് പതാക ഉയർത്തി. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ കെ കെ നാണു ഉദ്‌ഘാടനം ചെയ്തു. മുഹമ്മദ് മോതിരോട്ട് അധ്യക്ഷത വഹിച്ചു. കെ സേതുമാധവൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സംഘടനാ റിപ്പോർട്ടും…

Read More

ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കൽപറ്റ: ജില്ലയിൽ മഴ കനത്തതിനെ തുടർന്ന് മാനന്തവാടി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ എസ്.എ.യു.പി സ്കൂളിലും പിലാക്കാവ് സെന്റ് ജോസഫ്സ് എൽ.പി സ്കൂളിലും ആരംഭിച്ച ക്യാമ്പുകളിലേക്ക് 30 കുടുംബങ്ങളെ മാറ്റി. രണ്ട് ക്യാമ്പുകളിലായി 25 പുരുഷന്മാരും 43 സ്ത്രീകളും 28 കുട്ടികളുമുണ്ട്.

Read More

മഴക്കെടുതിയിൽ വീടിനു മുകളിൽ മരം വീണു

കാട്ടിക്കുളം: കാട്ടിക്കുളം അണമലയിലാണ് സംഭവം. മരം വീണ് മേൽക്കൂര തകരുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്‌. രാത്രിയിലുണ്ടായ കനത്ത കാറ്റിൽ പനയ്ക്കുന്നേൽ നാരായണന്റെ വീടിന് മുകളിലാണ് മരം മറിഞ്ഞു വീണത്. ഇതോടെ മേൽക്കൂര ഭാഗികമായി തകരുകയായിരുന്നു. സംഭവ സമയം നാരായണനും, ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

Read More

മുണ്ടക്കൽ ഉന്നതിയിൽ ഊരുത്സവം നടത്തി

  വെള്ളമുണ്ട:പട്ടികവർഗ്ഗ വികസനവകുപ്പിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി വെള്ളമുണ്ട മുണ്ടക്കൽ ഉന്നതിയിൽ സംഘടിപ്പിച്ച ഊരുത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗോത്ര തനിമയും സംസ്‌കാരവും പ്രതിഫലിക്കുന്ന പരിപാടിയാണ്‌ ഊരുത്സവങ്ങളെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.ഊരു മൂപ്പൻ ശ്രീധരൻ എൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ അബ്ദുള്ള കണിയാങ്കണ്ടി,ടി. ഇ. ഒ ബാബു എം പ്രസാദ്,എസ്. ഐ ഷമീർ എ,പ്രോമോട്ടർമാരായ സുബിൻ രാജ്, സന്ധ്യ വി, എം. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു….

Read More

പനവല്ലി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരുനെല്ലി കോളിദാർ ഉന്നതിയിലെ ചിന്നന്റെയും, ചിന്നുവിന്റേയും മകൻ സജി (30) യാണ് മരിച്ചത്. ഇയ്യാൾ രണ്ട് ദിവസമായി വീട്ടിൽ എത്തിയില്ലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. സർവ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി.തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Read More