കൊട്ടിയൂർ -അമ്പായത്തോട് -തലപ്പുഴ ചുരമില്ലാ റോഡ് ഉടൻ യാഥാർഥ്യമാക്കണം: എ.യൂസുഫ്
മാനന്തവാടി : വയനാട് -കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതും അപകടം നിറഞതുമായ പാൽചുരം റോഡിൽ നിരന്തരമായി ഉണ്ടാകുന്ന യാത്രാ നിരോധനങ്ങൾ കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണെന്നും അത് പരിഹരിക്കാൻ ചുരമില്ലാ റോഡ് മാത്രമാണ് പരിഹാരമെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ വിമാന താവളത്തിലേക്കും, കൊട്ടിയൂർ അമ്പലത്തിലേക്കുമൊക്കെയുള്ള യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന പാതയാണ് പാൽചുരം റോഡ്.എന്നാൽ ചെങ്കുത്തായ ഇറക്കവും വീതി കുറഞതുമായ പാതയിൽ മണ്ണിടിച്ചിൽ നിത്യ സംഭവമാണ്. ഇത്…
