വയനാട്ടിൽ ജനകീയ കാലാവസ്ഥാ പ്രവർത്തനങ്ങളുമായി ക്ലൈമറ്റ് വീക്ക് ഇന്ത്യ കാമ്പയിൻ

കൽപ്പറ്റ: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും കാലാവസ്ഥാ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിനുമായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന Climate Week India 2026 ക്യാമ്പയിന്റെ ഭാഗമായി യുവജനങ്ങൾ, സാമൂഹിക സംഘടനകൾ, സിവിൽ സൊസൈറ്റി കൂട്ടായ്മകൾ എന്നിവയെ ഒരുമിപ്പിച്ച് പ്രാദേശിക തലത്തിൽ കാലാവസ്ഥാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ക്ലൈമറ്റ് വാക്കുകൾ, ക്ലൈമറ്റ് ടോക്കുകൾ, ചർച്ചകൾ, സെമിനാറുകൾ, ബോധവൽകരണ പരിപാടികൾ, സാംസ്കാരിക പരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ, സിനിമാ പ്രദർശനങ്ങൾ, വൃക്ഷത്തൈ വിതരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.   കാലാവസ്ഥാ…

Read More

ശ്രേയസ് ദിനാചരണം നടത്തി.

മൂലങ്കാവ് : ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മൂലങ്കാവ് യൂണിറ്റിൽ ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ശ്രേയസ് പതാക ഉയർത്തി.യൂണിറ്റ് പ്രസിഡന്റ്‌ അനീഷ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് കൽപ്പറ്റ സിവിൽ പോലീസ് ഓഫീസർ ഫൗസിയ നേതൃത്വം നൽകി.അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മോളി ടീച്ചറെ ആദരിച്ചു.സി ഡി ഒ മാരായ വത്സ ജോസ്,പുഷ്പലത,കദീജ എന്നിവർ…

Read More

ചക്രവാതച്ചുഴി ; കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് ബാധകമായിരിക്കും. തുടർന്ന് വെള്ളിയാഴ്ച പാലക്കാട്,…

Read More

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട: ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് വെള്ളമുണ്ട ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയും ആയുഷ്ഗ്രാമം പദ്ധതിയും സംയുക്തമായി കള്ളംവെട്ടി സാംസ്കാരിക നിലയത്തിൽ വെച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ലഘുലേഖ പ്രകാശനവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതിക എം. നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സൗദ കൊടുവേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി എസ്. എസ്. സ്വാഗതം ആശംസിച്ച ചടങ്ങിൽ ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ്…

Read More

പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്‌സ് ക്യാമ്പ് സി.എച്ച് മുഹമ്മദ് സാഹിബ് നഗറിൽ കേരള വിദ്യാഭ്യാസ വഖ്ഫ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചി കോയ തങ്ങൾ പ്രാർത്ഥന നടത്തി. പ്രസിഡണ്ട് ഉസ്മാൻ കാഞായി അധ്യക്ഷത വഹിച്ച ക്യാമ്പിൽ വയനാട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, വൈസ് പ്രസിഡണ്ട് എം. മുഹമ്മദ് ബഷീർ, സെക്രട്ടറി കെ. ഹാരിസ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ,…

Read More

വയനാടന്‍ കാപ്പി ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തണം: എം.എല്‍.എ ഉഷ വിജയന്‍

കൽപ്പറ്റ: വയനാടന്‍ കാപ്പി സംസ്‌കരണം, പാക്കേജിങ്, ബ്രാന്‍ഡിങ് എന്നിവയിലൂടെ ആഗോള വിപണിയിലെ മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റണമെന്ന് എം.എല്‍.എ ഉഷ വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഭാഗമായി കോഫീ ബോര്‍ഡ്, കേര പദ്ധതി, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, കേരള എഫ്.പി.ഒ-എഫ്.പി.സി. കണ്‍സോര്‍ഷ്യം എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. കാപ്പിയുടെ കയറ്റുമതി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ജില്ലയിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍…

Read More

കാര്യമ്പാടി എൽദോ മോർ ബസേലിയോസ് യാക്കോബായ സുറിയാനി ചാപ്പലിൽ ഓർമ്മപ്പെരുന്നാൾ

മീനങ്ങാടി – സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ കീഴിലുള്ള കാര്യമ്പാടി എൽദോ മോർ ബസേലിയോസ് യാക്കോബായ സുറിയാനി ചാപ്പലിൽ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്റ്റോബർ 1, 2 വ്യാഴം,വെള്ളി ദിവസങ്ങളിൽ നടത്തപ്പെടും. ഒന്നാം തീയതി വൈകിട്ട് അഞ്ച് മണിക്ക് കൊടി ഉയർത്തൽ , ആറ് മണിക്ക് സന്ധ്യാ നമസ്ക്കാരം, തുടർന്ന് കാരക്കുനിയിൽ സ്ഥാപിതമായ കുരിശിങ്കലേക്ക് പ്രദിക്ഷിണം, ആശിർവാദം സ്നേഹവിരുന്ന് എന്നിവ നടത്തപ്പെടും . രണ്ടാം തീയതി രാവിലെ…

Read More

ഡബ്ല്യു.എം.ഒ കുടുംബസന്ദർശനം: ശ്രദ്ധേയമായി ഇമാമുമാരുടെ സംഗമം.

മുട്ടില്‍: ഒക്ടോബര്‍ 20, 21 തിയ്യതികളില്‍ വയനാട് മുസ്‌ലിം യതീംഖാനയില്‍ നടക്കുന്ന കുടുംബസന്ദർശനത്തിന് മുന്നോടിയായി വയനാട് ജില്ലയിലെ ഇമാമുമാരുടെ സംഗമം സംഘടിപ്പിച്ചു.അനാഥ അഗതി സംരക്ഷണത്തിലൂടെനന്മയിലധിഷ്ടിതമായ ഒരു സാമൂഹ്യ പരിസരം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 5 പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന വയനാട് മുസ്‌ലിം യതീംഖാനയെ അടുത്തറിയാന്‍ സംഘടിപ്പിക്കുന്ന കുടുംബസന്ദർശനത്തിന് മഹല്ലുകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനായാണ് ഇമാമുമാരുടെ സംഗമം സംഘടിപ്പിച്ചത്. മുട്ടില്‍ ഡബ്ല്യു.എം.ഒ കാമ്പസില്‍ നടന്ന പരിപാടി സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.ഒയുടെ…

Read More

മാനന്തവാടി നഗരസഭയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു.

മാനന്തവാടി: ‘കൈയോടു കൈ സ്വച്ഛതാ ഹി സേവാ 2026’ ക്യാമ്പയിനിന്റെ ഭാഗമായി മാനന്തവാടി നഗരസഭയിലെ മുഴുവന്‍ ഹരിതകര്‍മ്മ സേനാംഗങ്ങളെയും ആദരിച്ചു. നഗരസഭാ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിബു കെ. ജോര്‍ജ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി. ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഫ്രാന്‍സിസ്, നഗരസഭാ സെക്രട്ടറി…

Read More

സ്വഛതാ ഹി സേവ-2026; ശുചീകരണം നടത്തി.

“സ്വഛതാ ഹി സേവ-2026” ക്യാമ്പയിൻ്റെ ഭാഗമായി നെൻമേനി ഗവ. വനിതാ ഐ.ടി.ഐ യുടെ നേതൃത്വത്തിൽ ചുള്ളിയോട് ടൗണിലും കുടുംബാരോഗ്യ കേന്ദ്രത്തിലും സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി കോട്ടയിൽ ഉദ്ഘാടനം ചെയ്തു. നെൻമേനി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് നമ്പിച്ചാൻകുടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഹനീഫ, പ്രിൻസിപ്പൽ ജീവൻ ജോൺസ് എന്നിവർ സംസാരിച്ചു.

Read More