വിദ്യാർത്ഥികളെ സാമൂഹിക മുഖ്യധാരയിലേക്ക് സംയോജിപ്പിക്കണം:ജുനൈദ് കൈപ്പാണി

തരുവണ: വിദ്യാർത്ഥികളെ സാമൂഹിക മുഖ്യധാരയിലേക്ക് സംയോജിപ്പിക്കുവാനുള്ള ശ്രമങ്ങൾ ഗൗരവമായി പ്രോത്സാഹിപ്പിക്കണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. തരുവണ ഗവ.ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രചോദന സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുക യായിരുന്നു ജുനൈദ് കൈപ്പാണി. ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ. ആർ. സി)പരിപാടി യുടെ ഭാഗമായി നടത്തിയ പരിപാടിയിൽ ഹെഡ്മാസ്റ്റർ മുസ്തഫ എം, പ്രീതി കെ, സന്ധ്യ വി, മുഹമ്മദലി കെ. എ, ഹംസ കെ, സാജിദ്…

Read More

സ്‌കൂള്‍ സമയമാറ്റം: കലക്ടറേറ്റ് മാര്‍ച്ച് ഓഗസ്റ്റ് അഞ്ചിന്

  കല്‍പറ്റ: കേരളത്തില്‍ മത പഠനത്തെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ഒരു ചര്‍ച്ചയുമില്ലാതെ സര്‍ക്കാര്‍ സ്‌കൂള്‍ സമയമാറ്റം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അഞ്ചിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്താനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ജില്ലയിലെ മുഴുവന്‍ മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍, മദ്രസ മുഅല്ലിമുകള്‍, സമസ്തയുടെ പോഷക സംഘടന ഭാരവാഹികള്‍ ധര്‍ണയില്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ജില്ലയിലെ മുഴുവന്‍…

Read More

“ഒരു കൊട്ടപ്പൂവും, ഒരു മുറം പച്ചക്കറിയും” പദ്ധതിക്ക് തുടക്കമായി

പനമരം. ഈ വർഷത്തെ ഓണത്തെ വരവേൽക്കുന്നതിനായി പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ഏക്കർ സ്ഥലത്ത് പൂ കൃഷിയും, പച്ചക്കറി കൃഷിയും ആരംഭിക്കും. പനമരം ബ്ലോക്ക് പഞ്ചായത്തിലെ 5 ഗ്രാമപഞ്ചായത്തുകളിലുമായി കർഷക ഗ്രൂപ്പുകൾ, കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ, സ്വാശ്രയ സംഘങ്ങൾ,തുടങ്ങിയവ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനാല് ലക്ഷം രൂപയാണ് ഇതിനുവേണ്ടി മാറ്റിവെച്ചിട്ടുള്ളത്. പ്രാദേശികമായി ഓണക്കാലത്ത് പൂവും പച്ചക്കറികളും തദ്ദേശീയമായി ഉൽപ്പാദിപ്പിച്ച് വിലക്കുറവിൽ ഇവ…

Read More

സ്വാഭാവിക നീരോഴുക്ക് മണ്ണിട്ട് നികത്തിയ സംഭവം നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം

കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിലെ സ്വാഭാവിക നീരോഴുക്ക് മണ്ണിട്ട് നികത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം. എമിലി റോഡിൽ ആറാം വാർഡിലാണ് സ്വകാര്യ വ്യക്തി നിലം മണ്ണിട്ട് നികത്തിയതിനെ തുടർന്ന് നീരൊഴുക്ക് പൂർണമായും അടയുകയും മഴവെള്ളം വലിയ തോതിൽ കെട്ടിക്കിടുകയും ചെയ്തത്. വിഷയത്തിൽ നഗരസഭയ്ക്കും റവ്യു വകുപ്പിനും പ്രദേശവാസികൾ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് പ്രദേശവാസിയായ മാട്ടിൽ നൗഷാദ് കേരള സ്റ്റേറ്റ് ലീഗർ സർവീസ് അതോറിറ്റി മുഖേന ഹൈക്കോടതിയെ സമീപിച്ചത്. നിരവധിതവണ ആവശ്യപ്പെട്ടിട്ടും സ്ഥലം ഉടമ…

Read More

കാർഷിക ജാഗ്രത സെമിനാർ ജൂലൈ 27ന്

കാർഷിക ജാഗ്രത സെമിനാർ 27 ന് കൽപറ്റ:ഇഞ്ചി കർഷകരെ ഭീതിയിലാക്കി പൈരിക്കൂലാറിയ ഫംഗസ് ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തിൽ യുണൈറ്റഡ് ഫോർമേഴ്സ് ആൻഡ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻകാർഷിക ജാഗ്രത സെമിനാർ നടത്തും. 27ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുൽപള്ളി എസ്‌.എൻ ബാലവിഹാർ ഓഡിറ്റോറിയത്തിൽ ആണ് “അറിവ് ”കാർഷിക ജാഗ്രത സെമിനാർ നടത്തുന്നത്. സംഘടനയുടെ മെഡിസിൻ വിങ്ങിന്റെ നിരീക്ഷണത്തിൽ ഫംഗൽ അറ്റാക്കിനെ പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ ഞങ്ങളുടെ അനുഭവങ്ങളും കാർഷിക വിദഗ്ധരുടെ ഉപദേശങ്ങളും എല്ലാ കർഷകരിലേക്കും എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ…

Read More

ബാണസുര ഡാമിൻ്റെ ഒരു സ്പിൽവെ ഷട്ടർ കൂടി 15 സെൻ്റീമീറ്റർ ഉയർത്തും

കല്പറ്റ: ബാണാസുര സാഗര്‍ ഡാമിലെ ഒരു സ്‌പിൽവെ ഷട്ടർ നിലവിൽ 15 സെ മി ഉയർത്തിയിട്ടുള്ളതാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്തു മഴ ലഭിക്കുന്നതിനാൽ ഡാമിലെ അധിക ജലം ഒഴുക്കി കളയുന്നതിന്റെ ഭാഗമായി ഒരു സ്‌പിൽവെ ഷട്ടർ കൂടി ഇന്ന് ( 25-7-26) രാവിലെ 10.00 ന് 15 സെൻ്റീ മീറ്റർ ഉയർത്തും. കരമാൻതോട്, പനമരം പുഴകളിൽ 15 മുതൽ 25 സെൻ്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്…

Read More

നവാസ് മാനന്തവാടിക്ക്‌ ശ്രീ കലാക്ഷേത്രയുടെ സ്നേഹാദരം

നവാസ് മാനന്തവാടിക്ക്‌ ശ്രീ കലാക്ഷേത്രയുടെ സ്നേഹാദരം UAE ലെ മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പ്രേം നസീർ കർമ്മ മുഖ്യ അവാർഡ് നേടിയ നവാസ് മാനന്തവാടിയെ UAE ലെ കലാ കൂട്ടായ്മയായ ശ്രീ കലാക്ഷേത്ര ആദരിച്ചു. അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ചീഫ് അഡ്മിൻ രജനി ടീച്ചർ പൊന്നാട അണിയിച്ചു . അഡ്മിൻ റഷീദ മുഹമ്മദ് ഉപഹാരം കൈമാറി . ചടങ്ങിൽ സിനി ആർട്ടിസ്റ്റ് രശ്മി നായർ , ഔർ TV ചെയർമാൻ ഷാജി…

Read More

ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം

വാഴവറ്റ: വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ വീട്ടില്‍ വര്‍ക്കിയുടെ മക്കള്‍ അനൂപ് പി വി (37), ഷിനു (35)എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും മൃതദേഹം കല്‍പ്പറ്റ സഹകരണ ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിക്കുകയാണ്. വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. ഫാമിന് ചുറ്റും കെട്ടിയ വൈദ്യുതി വേലിയില്‍ നിന്നാണ് അപകടമുണ്ടായതെന്നാണ് സംശയം. മീനങ്ങാടി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Read More

വയനാട്ടിൽ വീണ്ടും ലഹരി വേട്ട; ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മേപ്പാടി: വില്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മേപ്പാടി, കാപ്പംകൊല്ലി, കർപ്പൂരക്കാട്, അത്തിക്കൽ വീട്ടിൽ, എ.ആർ. വിഷ്ണു ഗോപാൽ(24)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. 24.07.2025 തിയതി രാവിലെ പോലീസ് പട്രോളിംങ്ങിനിടെ മേപ്പാടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലാകുന്നത്. 1010 ഗ്രാം കഞ്ചാവ് ഇയാളുടെ ഹാൻഡ് ബാഗിൽ നിന്ന് പിടിച്ചെടുത്തു. ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി മേപ്പാടി പരിസരങ്ങളിൽ വിൽപ്പന നടത്താനായിരുന്നു ശ്രമം. മേപ്പാടി…

Read More

വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടർ തസ്തിക വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്‌ടർ തസ്‌തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ജില്ലകളിലെ റവന്യൂ ഭരണത്തിലെ ഓരോ ഓഫിസ് അറ്റൻ്റൻ്റ് തസ്‌തികയും ടൈപ്പിസ്റ്റ് തസ്ത‌ികയും നിർത്തലാക്കിയാണ് ദുരന്തനിവരണത്തിനു വേണ്ടി ഒരു ഡെപ്യൂട്ടി കലക്‌ടർ തസ്‌തിക സൃഷ്ടിക്കുക.ഭൂമി കൈമാറ്റം ഡിജിറ്റൽ യൂനിവേഴ്‌സിറ്റി കേരളയുടെ രണ്ടാംഘട്ട ക്യാമ്പസ് നിർമാണത്തിനായി മേൽതോന്നക്കൽ, അണ്ടൂർക്കോണം പഞ്ചായത്തുകളിലുൾപ്പെട്ട 28 ഏക്കർ ഭൂമി കൈമാറാനും യോഗം തീരുമാനിച്ചു. ടെക്നോപാർക്ക് നാലാം ഘട്ട…

Read More