ശ്രേയസ് ദിനാചരണം നടത്തി

ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നമ്പ്യാർകുന്ന് യൂണിറ്റിൽ ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ശ്രേയസ് പതാക ഉയർത്തി.യൂണിറ്റ് പ്രസിഡന്റ്‌ മോളമ്മ ബാബു അധ്യക്ഷത വഹിച്ചു.അധ്യാപക ദിനാചാരണത്തിന്റെ ഭാഗമായി നമ്പ്യാർകുന്ന് ജി.എൽ.പി.സ്കൂളിലെ പ്രധാന അധ്യാപകൻ ബാബു സാറിനെ മെമെന്റോ നൽകി ആദരിച്ചു.വയനാട് ജില്ലാതല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 80 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ പൊൻപുലരി ബാലജ്യോതി അംഗം ഇശാൽ രാജിനെയും മെമെന്റോ നൽകി ആദരിച്ചു.സി ഡി ഒ…

Read More

ഓപ്പറേഷൻ തൂഫാൻ 2.0; രണ്ടാം ഘട്ടത്തിന് ജില്ലയിലും ആവേശ തുടക്കം

കൽപ്പറ്റ: സംസ്ഥാനത്ത് നിന്ന് ലഹരിയെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടത്തിന് ജില്ലയിലും ആവേശ തുടക്കം. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ ജനകീയ പരിപാടികൾ സംഘടിപ്പിച്ചു. തൂഫാൻ ഫ്ളാഗ് ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, ബോധവത്കരണ ക്ലാസുകൾ, സിഗ്നേച്ചർ ക്യാമ്പയിൻ, കിക്ക് ഓഫ് തുടങ്ങിയവ നടത്തി. ഓരോ വാർഡിലും സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി തൂഫാൻ വാരിയേഴ്‌സിനെ കണ്ടെത്തിയാണ് തുഫാൻ ബാഡ്ജുകൾ വിതരണം ചെയ്തത്.   കൽപ്പറ്റ നഗരസഭയിൽ വച്ച് നഗരസഭാതല ഉദ്ഘാടനം രാവിലെ…

Read More

അന്താരാഷ്ട്ര കാപ്പി ദിനാഘോഷം ഒക്ടോബർ ഒന്നിന് കൽപ്പറ്റയിൽ: 2500 കോടി രൂപയുടെ പദ്ധതി നിർദ്ദേശവുമായി കോഫീ ബോർഡ്.

കൽപ്പറ്റ: ഏഴാമത് അന്താരാഷ്ട്ര കാപ്പി ദിനാഘോഷം സംസ്ഥാനതല പരിപാടി ഒക്ടോബർ ഒന്നിന് കൽപ്പറ്റയിൽ നടക്കും. ചരിത്രത്തിൽ ആദ്യമായി കൃഷി വകുപ്പിന്റെയും കോഫി ബോർഡിന്റെയും സംയുക്ത നേതൃത്വത്തിലാണ് ദിനാഘോഷ പരിപാടികൾ നടക്കുന്നത്. കോഫി ബോർഡ് ,സംസ്ഥാന കൃഷി വകുപ്പ് ,വ്യവസായ വകുപ്പ് , വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, കേരള എഫ് പി ഒ – എഫ്.പി.സി കൺസോർഷ്യം , സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഇത്തവണത്തെ ദിനാഘോഷ പരിപാടികൾ നടക്കുന്നത്. ഒക്ടോബർ…

Read More

യങ് ഡെമോക്രാറ്റ്സ് കൽപ്പറ്റ അസംബ്ലി യൂത്ത് കൗൺസിൽ സമാപിച്ചു. ടി. എം. അഷ്‌റഫ് പ്രസിഡന്റ്, നൗഫൽ പി ടി,അർഷാദ് സെക്രട്ടറിമാർ

മേപ്പാടി: യങ് ഡെമോക്രാറ്റ്സ് കൽപ്പറ്റ അസംബ്ലി യൂത്ത് കൗൺസിൽ മേപ്പാടി ലൈബ്രറി ഹാളിൽ സമാപിച്ചു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് യുവജനങ്ങളുടെ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് കൗൺസിൽ രൂപം നൽകി.   ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം അനസ് കെ വിയുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ എസ്.ഡി.പി.ഐ കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് കരീം മുട്ടിൽ ഉദ്ഘാടനം ചെയ്തു.   യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റിയംഗം കെ. ഷെമീർ, ജില്ലാ കൺവീനർ കെ.എസ്….

Read More

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി

കൽപ്പറ്റ: തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയും നീതിപൂർവ്വകമായും സുതാര്യമായും നടക്കേണ്ട പൊതു തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കുന്നതിന് കൂട്ടുനിൽക്കുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, സ്വാതന്ത്രത്തിന് കാവലാളാവുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് കരിം മുട്ടിൽ, സെക്രട്ടറി ജാഫർ എം, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഉസ്‌മാൻ മൗലവി, യു.കെ. ഫൈസി, ജാഫർ റിപ്പൺ എന്നിവർ…

Read More

ഫിനിക്സിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ടി.സിദ്ധിഖ്

ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ചാരിറ്റി പ്രസ്ഥാനമായ ഫിനിക്സ് സഹായ നിധി സമൂഹത്തിന് ചെയ്യുന്നത് മഹത്തരമായ കാര്യങ്ങളാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് . ഫിനിക്സിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇടവക മെത്രാപ്പോലീത്ത ഗീവർഗീസ് മോർസ് തേഫാനോസ് ചടങ്ങിൽ ആദ്യക്ഷം വഹിച്ചു.വികാരി ഫാ. ഷീൻസൺ മത്തോക്കിൽ, ട്രസ്റ്റി പീറ്റർ താണേലി മാലിൽ സെക്രട്ടറി ഷിജോ N വർഗീസ്, ജോ. ട്രസ്റ്റി ടി.ജി…

Read More

പ്രവാസി കോൺഗ്രസ്‌ മണ്ഡലം കൺവൻഷൻ നടത്തി.

മേപ്പാടി :പ്രവാസി കോൺഗ്രസ്‌ മേപ്പാടി മണ്ഡലം കൺവൻഷൻ ഫാരിസ് ടവറിൽ വച്ച് നടത്തുകയുണ്ടായി. പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ചെമ്പോത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൽപറ്റ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ മുഖ്യ പ്രഭാഷണം നടത്തി. നോർക്ക കെയർ ഇൻഷുറൻസ്, ക്ഷേമനിധി, ചികിത്സാ സഹായം, എന്നീ ഒട്ടനവധി വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. മേപ്പാടി പഞ്ചായത്ത്‌ യുഡിഫ് കൺവീനർ ഒ. ഭാസ്ക്കരൻ, ഗ്രാമ പഞ്ചായത്ത്‌…

Read More

എൻഎസ്എസ് ദിനാഘോഷം നടത്തി

മാനന്തവാടി: നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എൻഎസ്എസ് ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂൾ വളപ്പിൽനിന്നു തോണിച്ചാൽ അങ്ങാടിയിലേക്ക് വാക്കത്തൺ നടത്തി. പ്രിൻസിപ്പൽ എ. സ്വർഗിണി ഉദ്ഘാടനം ചെയ്തു. തോണിച്ചാലിൽ വായനശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ സിവിൽ എക്‌സൈസ്ഓഫിസർ വിജീഷ് കുമാർ എൻഎസ്എസ് വോളന്റിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിച്ചു. വോളന്റിയർമാർ ഫളാഷ് മോബ് അവതരിപ്പിച്ചു. പങ്കെടുത്തവർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിവിരുദ്ധ ബോർഡിൽ ഒപ്പിട്ടു. വായനശാല പ്രസിഡന്റ് ബാബുരാജ്, സ്‌കൂൾ സീനിയർ സൂപ്രണ്ട് ദിലീപ്കുമാർ, എൻഎസ്എസ്…

Read More

പോഷൺ മാ 2026 വിപുലമായി ആഘോഷിച്ചു

കൽപ്പറ്റ:2026-ലെ രാഷ്ട്രീയ പോഷൺ മാ ആഘോഷത്തിന്റെ ഭാഗമായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് കൽപ്പറ്റ ഐസിഡിഎസ്സും സംയുക്തമായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ, പോഷകപ്പൂരം എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. അങ്കണവാടി ഹെൽപ്പര്മാരുടെ പോഷകാഹാര പ്രദർശന മത്സരം, ‘നോ മിഠായി കാമ്പയിൻ’ പ്രഖ്യാപനം, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.പോഷകാഹാര പ്രദർശൻ മത്സരത്തിൽ പടിഞ്ഞാറെ തറ പഞ്ചായത്ത്‌ ഒന്നാം സ്ഥാനവും, മുട്ടിൽ പഞ്ചായത്ത്‌, കൽപ്പറ്റ മുനിസിപ്പാലിറ്റി എന്നിവർ രണ്ടാം സ്ഥാനവും,…

Read More

കേരള ഗവൺമെന്റ് ആയുർവേദ നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

ബത്തേരി: കേരള ഗവൺമെന്റ് ആയുർവേദ നഴ്സസ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം സുൽത്താൻ ബത്തേരി ‘ലേ സഫയർ’ ഹോട്ടലിൽ വെച്ച് നടന്നു. ഡി.എം.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് എം.എസ്. വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ടി. മാലതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി സിന്ധു കെ.ആർ. സ്വാഗതം ആശംസിച്ചു. കെ.ജി.എ.എൻ.എ സംസ്ഥാന ലീഗൽ അഡ്വൈസർ ബഷീർ കെ.എ. മുഖ്യാതിഥിയാകുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ധർമ്മജ…

Read More