ഗാന്ധിപാര്‍ക്ക്- മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിച്ചു

മാനന്തവാടി: മാനന്തവാടി ഗാന്ധിപാര്‍ക്ക്, മെഡിക്കല്‍ കോളേജ് ജംങ്ഷന്‍ മുതല്‍ ഫോറസ്റ്റ് ഓഫീസ് പരിസരം വരെ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി നിര്‍വഹിച്ചു. 75 ലക്ഷം രൂപ ചെലവിലാണ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. എരുമത്തെരുവ് മുതല്‍ ബിഷപ്പ് ഹൗസ് വരെയും ജോസ് ടാക്കീസ് ജംങ്ഷന്‍ മുതല്‍ സെന്റ് ജോസഫ് ആശുപത്രി വരെയും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍…

Read More

സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ചൊവ്വാഴ്‌ച മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിവെച്ചത്. 140 കിലോമീറ്റർ മുകളിലുള്ള പെർമിറ്റിൻ്റെ കാര്യത്തിൽ നിയമ സാഹചര്യങ്ങൾ നോക്കി തീരുമാനമെടുക്കാം എന്നും വിദ്യാർഥി യാത്രയുടെ കാര്യത്തിൽ ചർച്ചയിലൂടെ സമവായത്തിൽ എത്താം എന്നുമുള്ള മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. സംയുക്ത സമര സമിതിയാണ് പണിമുടക്കിന്…

Read More

ചന്ദ്രോത്സവം ആഘോഷമാക്കി ജി യുപിഎസ് കമ്പളക്കാട്

കമ്പളക്കാട്: ചാന്ദ്രദിനത്തോടനുബന്ധിച്ച് കമ്പളക്കാട് യുപി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. ഡോക്യുമെന്ററി പ്രദർശനം, ചാന്ദ്ര മനുഷ്യനുമായുള്ള അഭിമുഖം,ചാന്ദ്രദിന ക്വിസ്,ചാന്ദ്രദിന പതിപ്പ്, ചാന്ദ്രദിന ഗാനലാപനം, ചാന്ദ്രദിന ഡാൻസ് എന്നിവ നടത്തി. ചന്ദ്രനിലും വിത്തിറക്കാം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് സീഡ് ക്ലബ്‌ അംഗങ്ങൾ നടത്തിയ സ്കിറ്റ് ശ്രദ്ധേയമായി. പ്രധാനാദ്ധ്യാപകൻ ഒ. സി എമ്മാനുവൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് റോസ്മേരി പി ൽ,എസ് ആർ ജി കൺവീനർ സ്വപ്ന വി…

Read More

വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു.

  തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു മരണം. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് രാത്രി പൊതു ദര്‍ശനത്തിനു വയ്ക്കും.നാളെ രാവിലെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും.വൈകിട്ട് ആലപ്പുഴയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനുവയ്ക്കും. മറ്റെന്നാള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ സംസ്‌ക്കാരം നടത്തും.

Read More

വില്‍പ്പനക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

മേപ്പാടി: വില്‍പ്പനക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. നത്തംകുനി, തട്ടികപ്പാലം, കമലക്കുന്നുമ്മല്‍, കെ.ബി. വിപുലാല്‍(39)നെയാണ് മേപ്പാടി പോലീസ് പിടികൂടിയത്. 20.07.2025 വൈകീട്ടോടെ നെടുമ്പാല, ഇല്ലിച്ചോട് എന്ന സ്ഥലത്ത് നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കെ.എല്‍ 30 എ 5872 നമ്പര്‍ കാറില്‍ വില്‍പ്പനക്കായി കടത്തുകയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച വാഹനവും കൈവശമുണ്ടായിരുന്ന 4130 രൂപയും പിടിച്ചെടുത്തു. ഇയാള്‍ മുന്‍പും സമാന കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. എക്സൈസില്‍ അഞ്ചു കേസുകളും മേപ്പാടി…

Read More

വിത്ത് വിതച്ച് കുഞ്ഞു കരങ്ങൾ

വെൺമണി: പുതു തലമുറയ്ക്ക് അജ്ഞാതമായ നെൽകൃഷിയുടെ ബാലപാഠങ്ങളുമായി 2025-2026 അദ്ധ്യയന വർഷത്തെ തനത് പ്രവർത്തനമായ കരനെൽകൃഷിക്ക്‌ പ്രാരംഭം കുറിച്ച് വെൺമണി.എ. എൽ .പി സ്ക്കൂളിലെ കുരുന്നുകൾ. കാവിൽ പാടം തറവാട്ടിലെ കാരണവരായ ശ്രീ. കേളു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ കെ. കെ. പ്രേമചന്ദ്രൻ മാസ്റ്റർ കുട്ടികൾക്ക് നെൽ കൃഷിയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തി. പി ടി എ ഭാരവാഹികളും പ്രദേശവാസികളും ‘ പ്രവർത്തനത്തിൻ്റെ ഭാഗമായി.

Read More

തോണ്ടാർ ജലസേചന പദ്ധതി ഉപേക്ഷിക്കണം: മുസ്ലിം ലീഗ് 

തൊണ്ടർനാട്,: എടവക പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മൂളിത്തോട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന തോണ്ടാർ ജലസേചന പദ്ധതി നൂറുക്കണക്കിന് കുടുംബങ്ങളെ വഴിയഥാരമാക്കുകയും കിടപ്പാടം നഷ്ട്ടപെടുത്തുകയും ചെയ്യും ഇനി ഒരു ജലസേചന പദ്ധതിക്ക് വയനാട് അനുയോജ്യമല്ലന്ന റിപ്പോർട്ടുകൾ കാറ്റിൽ പറത്തിവീണ്ടും പരിസ്ഥിക അഘാത്തിന്നു വാസിവെക്കുന്ന തൊണ്ടർ പദ്ധതി വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ട് തയ്യാറാക്കുന്നതിനു ഭരണാനുമതി നൽകിയ സർക്കാർ നടപടി പ്രേദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രസ്തുത പദ്ധതി ഉപേക്ഷിക്കണമെന്നും തൊണ്ടർനാട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് കൗൺസിൽ ക്യാമ്പ് ഒരുക്കം 2025പ്രേമേയം മുഖേനെ സർക്കാരിനോട്…

Read More

വിദ്യാഭ്യാസ മുന്നേറ്റത്തിന് ബത്തേരി മികച്ച മാതൃക: രമേശ് ചെന്നിത്തല

ബത്തേരി : വിദ്യാഭ്യാസ മേഖലയിലെ വൈവിധ്യങ്ങളായ പദ്ധതികളിലൂടെ എസ്എസ്എൽസി പരീക്ഷയിൽ വയനാട് ജില്ലയെ ആറാം സ്ഥാനത്ത് എത്തിക്കുന്നതിൽ ബത്തേരി മണ്ഡലത്തിലെ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്നുംഈ മേഖലയിൽ എംഎൽഎ നടത്തുന്ന പദ്ധതികൾ ഫലപ്രദമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐ. സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തുന്ന ഫ്ളെയർ എം എൽ എ എക്സലൻസ് അഞ്ചാം വർഷ അവാർഡ് ദാനം ബത്തേരി എടത്തറ ഓഡിറ്റോറിയത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു….

Read More

സമസ്ത നൂറാം വാർഷികം: താലൂക്ക് സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു

തരുവണ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി താലൂക്ക് സ്വാഗതസംഘ ഓഫീസ് കെല്ലൂർ കാട്ടിച്ചിറക്കലിൽ സമസ്ത മുശാവറ അംഗം വി. മൂസക്കോയ ഉസ്താദ് ഉദ്ഘാടനം ചെയ്തു. “നൂറ്റാണ്ടിന്റെ സുവർണപാതയിലൂടെ മുന്നേറുന്ന സമസ്തയുടെ വർണ്ണാഭമായ ചരിത്രത്തിൽ ഇസ്‌ലാമിക നന്മയും അറിവിന്റെ ദീപങ്ങളുമാണ് സംഘടനയുടെ അടിസ്ഥാനശക്തിയെന്നും യുഗാന്തരങ്ങളിൽ കൈമാറ്റം ചെയ്ത് പോന്ന മതത്തിന്റെ നന്മയെ സംരക്ഷിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് സമസ്‌ത നിർവ്വഹിച്ചതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. യോഗത്തിൽ ഹസൻ മുസ്ലിയാർ അദ്ധ്യക്ഷനായി സയ്യിദ്…

Read More

കാരിയർ ഗൈഡൻസ് ക്ലാസും സ്നേഹദരവും നടത്തി.

പടിഞ്ഞാറത്തറ: ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും പടിഞ്ഞാറത്തറ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരിയർ ഗൈഡൻസ് ക്ലാസും സ്നേഹദരവും നടത്തി. വിക്ടറി ഫെസ്റ്റ് എന്ന പേരിൽ ബാഫഖി സൗദത്തിൽ വച്ച് സംഘടിപ്പിച്ച സ്നേഹാദര പരിപാടി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എംകെ മമ്മൂട്ടി അധ്യക്ഷനായി. പരീക്ഷകളിൽ വിജയിച്ച ശാഖയിലെ എഴുപതോളം വിദ്യാർഥി വിദ്യാർഥിനികൾക്ക് എംഎൽഎ മൊമെന്റോ നൽകി…

Read More