മാഗസിൻ പ്രകാശനം ചെയ്തു മേരി മാതാ ആർട്സ് & സയൻസ് കോളേജിൽ അഭിമാനമുറപ്പിച്ച് ഡാർവോസ് യൂണിയൻ

മാനന്തവാടി: മേരി മാതാ ആർട്സ് & സയൻസ് കോളേജിലെ 2023-24ലെ ഡാർവോസ് കോളേജ് യൂണിയൻ പുറത്തിറക്കുന്ന മാസികയുടെ പ്രകാശനം മുൻ പ്രതിപക്ഷ നേതാവും എം.എൽ.എയുമായ ശ്രീ. രമേശ് ചെന്നിത്തല നിർവഹിച്ചു. ആദ്യ കോപ്പി കെ.എസ്.യു. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ആതിൽ ന് കൈമാറി. ചടങ്ങിൽ യൂണിയൻ യൂണിവേഴ്സിറ്റി കൗൺസിലറായി പ്രവർത്തിക്കുന്ന ഷിജാസ് കൈപ്പാണി, ksu വയനാട് ജില്ല ജനറൽ സെക്രട്ടറി സിറാജ് , ഷാബിൻ കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യുവജനങ്ങളുടെ കഴിവുകൾക്കും കലാപാരമ്പര്യത്തിനും വേദിയൊരുക്കുന്നതിൽ യൂണിയന്റെ…

Read More

ഉമ്മൻചാണ്ടി നീതിമാനായ ഭരണാധികാരി: രമേശ് ചെന്നിത്തല

മാനന്തവാടി: ജന സമ്പർക്ക പരിപാടിയിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ പരാതി നേരിട്ട് കേൾക്കുകയും അപ്പോൾ തന്നെ അത് പരിഹരിക്കുകയും ചെയ്ത് ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിച്ച നീതിമാനായ ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് എ ഐ സി സി വർക്കിങ് കമ്മിററി അംഗം രമേശ് ചെന്നിത്തല, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസമരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.സ്വജനപക്ഷപാതവും കുടുംബ വാഴ്ച്ചയും കൈമുതലാക്കി മകളുടെ പേരിൽ കോടികളുടെ അഴിമതികൾക്ക് നേതൃത്വം നൽകുകയും സർക്കാർ ഖജനാവിൽ നിന്നും കോടികൾ…

Read More

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

  മാനന്തവാടി :പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. പ്രദേശവാസിയായ വിജയനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നാലുമണിയോടെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഉടൻതന്നെ നാട്ടുകാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീടിന് സമീപം വച്ചാണ് കേട്ടുപോത്ത് ആക്രമിച്ചത്.

Read More

ഒയിസ്ക വരാഘോഷം ആരംഭിച്ചു

കൽപ്പറ്റ. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്ററിൽ ഒയിസ്ക വാരാഘോഷം ആരംഭിച്ചു. വാരോഘോഷത്തോടനുബന്ധിച്ച് പരിസ്ഥിതി – ജൈവ വൈവിധ്യ സംരംക്ഷണ സെമിനാർ സംഘടിപ്പിക്കുകയും ഈ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച പരിസ്ഥിതി പ്രവർത്തകരെ ആദരി ക്കുകയും ചെയ്തു. കാലാവസ്ഥ പ്രതിസന്ധിയുടെ കാലത്ത് നമ്മുടെ സുസ്ഥിരമായ നില നില്പിനായി പ്രവർത്തിച്ച് ലോകാദരവ് നേടിയ, പുതുച്ചേരിയിൽ നൂറേക്കർ മഴക്കാടുണ്ടാക്കിയ, കഴിഞ്ഞ റിപ്രബ്ലിക് ദിനത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്ന ഡി. ശരവണൻ (ആരണ്യ ഓറോവിൽ പുതുച്ചേരി ), കഴുകന്മാരുടെ…

Read More

രമേശ്‌ ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർഷിച്ചു.

മാനന്തവാടി: മുൻ ആഭ്യന്തര മന്ത്രിയും കോണ്ഗ്രസ് പാർലമെന്ററി പാർട്ടി നേതാവുമായ രമേശ്‌ ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർഷിച്ചു. മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിഅനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം സമരിട്ടൻഭവനിൽ എത്തിയത്, സമരിട്ടൻ ഭവൻ സിസ്റ്റർ സൂപ്പറിയർ കാർമൽ, സിസ്റ്റർ അനീന , സിസ്റ്റർ റെൻസി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സമരിട്ടൻ ഓൾഡ് ഏജ്‌ ഹോം അന്ധേവാസികൾക്കൊപ്പം അൽപ്പ സമയം ചിലവഴിച്ചതിനു ശേഷമാണു…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കണ്ണൂർ-കാസറഗോഡ്…

Read More

സുല്‍ത്താന്‍ ബത്തേരിയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃക

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃകയാവുന്നു. മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി ആഘാതം കുറയ്ക്കുക ലക്ഷ്യമിട്ട സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപ്പാക്കുന്ന നൂതന ആശയമാണ് മ. ഈ വര്‍ഷം ഫെബ്രുവരി 14 ന് സ്വച്ഛ് സര്‍വേക്ഷന്‍ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. സുല്‍ത്താന്‍ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് സമീപത്താണ് ആര്‍ആര്‍ആര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുക്ക് ആവശ്യമില്ലാത്തതും എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാവുന്ന വസ്തുക്കള്‍ ഉത്തരവാദിത്വത്തോടെ ഏല്‍പ്പിക്കാന്‍ ഒരിടം ഒരുക്കുകയാണ്…

Read More

ബെയ്‌ലി സംരംഭകര്‍ക്ക് പരിശീലനം നല്‍കി

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത പ്രദേശത്തെ ബെയ്‌ലി സംരംഭകര്‍ക്ക് പരിശീലനം നല്‍കി. ദുരന്ത ബാധിത പ്രദേശത്തെ വനിതകളുടെ ജീവിത മാര്‍ഗ്ഗത്തിനായി സ്ഥാപിച്ച ബെയ്‌ലി ബാഗ്, ബെയ്‌ലി കുട നിര്‍മ്മാണ യൂണിറ്റുകളിലെ വനിതകള്‍ക്ക് ലൈറ്റ്ഹൗസ് കണ്‍സണ്‍ടിങ് ആന്‍ഡ് ഇനിഷ്യേറ്റിവ്‌സ് സ്ഥാപനമാണ് പരിശീലനം നല്‍കിയത്. ബെയ്‌ലി യൂണിറ്റിനായി ലൈറ്റ്ഹൗസ് തയ്യാറാക്കിയ ബിസിനസ് ഡവലപ്പ്‌മെന്റ് പദ്ധതി രേഖ യൂണിറ്റിന്റെ ഭാരവാഹികള്‍ക്ക് കൈമാറി. സംരംഭത്തിനാവശ്യമായ അടിസ്ഥാന കാര്യങ്ങള്‍, ലീഡര്‍ഷിപ്പ് പരിശീലനം, ആശയവിനിമയം തുടങ്ങീയ വിഷയങ്ങളില്‍ പരിശീലനം നല്‍കി. ബെയ്‌ലി…

Read More

താർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിന് ഇടിച്ചു 5 പേർക്ക് പരിക്ക്

മാനന്തവാടി: തോൽപ്പെട്ടിയിൽ കർണാടക സ്വദേശിയുടെ താർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിന് ഇടിച്ചു 5 പേർക്ക് പരിക്ക്… മാനന്തവാടി അഗ്നിരക്ഷാ സേന എത്തി,വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു പുറത്ത് എടുത്തു മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.. സീനിയർ ഫയർ and റെസ്ക്യൂ ഓഫീസർ ശ്രീ.ഓ ജി പ്രഭാകരൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേഷ് എം ബി,ജയൻ സി എ,പ്രവീൺ കുമാർ സി യു,സുജിത്ത് എംഎസ്,രജീഷ് കെ,ലജിത്ത് ആർ സീ,ആദർശ് ജോസഫ്, ഹോം ഗാർഡ്മാരായ ശിവദാസൻ കെ,ബിജു…

Read More

പി.കെ മൊയ്തു (77) നിര്യാതനായി.

വെള്ളമുണ്ട: മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവും വെളളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.കെ മൊയ്തു ( 77 ) അന്തരിച്ചു.മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി,വെള്ളമുണ്ട പഞ്ചായത് മുസ്ലിം ലീഗ് സെക്രട്ടറി,യൂത്ത് ലീഗ് പഞ്ചായത് പ്രസിഡന്റ്,സെക്രട്ടറി,കട്ടയാട് മഹല്ല് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.നിലവിൽ കട്ടയാട് മഹല്ല് ചെയർമാൻ ആണ്. ദീര്‍ഘ കാലം മാനന്തവാടിയില്‍ പി.കെ ട്രാവല്‍സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഭാര്യ ഫാത്തിമ കോട്ടക്കാരന്‍. മക്കള്‍ : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ അമീന്‍,സാജിർ,താജുദീൻ, ഖമറുന്നിസ,…

Read More