പി.കെ മൊയ്തു (77) നിര്യാതനായി.

വെള്ളമുണ്ട: മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവും വെളളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.കെ മൊയ്തു ( 77 ) അന്തരിച്ചു.മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി,വെള്ളമുണ്ട പഞ്ചായത് മുസ്ലിം ലീഗ് സെക്രട്ടറി,യൂത്ത് ലീഗ് പഞ്ചായത് പ്രസിഡന്റ്,സെക്രട്ടറി,കട്ടയാട് മഹല്ല് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.നിലവിൽ കട്ടയാട് മഹല്ല് ചെയർമാൻ ആണ്. ദീര്‍ഘ കാലം മാനന്തവാടിയില്‍ പി.കെ ട്രാവല്‍സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഭാര്യ ഫാത്തിമ കോട്ടക്കാരന്‍. മക്കള്‍ : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ അമീന്‍,സാജിർ,താജുദീൻ, ഖമറുന്നിസ,…

Read More

മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് റീത്ത് വെച്ച് യുഡിവൈഎഫ് പ്രവർത്തകർ.

മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് റീത്ത് വെച്ച് UDYF പ്രവർത്തകർ. മീനങ്ങാടി : ആരോഗ്യമേഖലയിലെ സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് UDYF പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഉന്നതികളിൽ നിന്ന് ഗർഭിണികളായ സ്ത്രീകളെ ആശുപത്രിയിൽ എത്തിക്കാൻ ഉപയോഗിക്കുന്ന ആംബുലൻസിൻ്റെ തകരാർ പരിഹരിക്കാൻ കഴിയാത്തതിലും രണ്ട് വർഷം മുമ്പ് പണി പൂർത്തിയാക്കിയ പുതിയ ബ്ലോക്ക് പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതും, കേരളത്തിലെ സി എച്ച് സി ഹോസ്പിറ്റലുകളിൽ ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്ന ഏക…

Read More

മഡ് ഫുട്ബാൾ ആവേശത്തിൽ നിലഗിരി കോളേജ്

താളൂർ : നീലഗിരി കോളേജിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ മഡ് ഫുഡ്‌ബോൾ മത്സരം ജൂലൈ 18 വെള്ളിയാഴ്ച നടന്നു. മാനേജിങ്ങ് ഡയരക്ടർ ഡോ. റാഷിദ്‌ ഗസ്സാലി ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു , പ്രിൻസിപ്പൽ ഡോ. ബാലഷൺമുഖ ദേവി, കായിക വിഭാഗം മേധാവി ഡോ. സരിൽ വർഗീസ്, രാധിക എച്ച്. സന്തോഷ്‌ എന്നിവർ നേതൃത്വം നൽകി. കോളേജിൽ എല്ലാ വർഷവും നടത്തുന്ന മഡ് ഫുട്ബോൾ വിദ്യാർത്ഥികൾക്ക് മാനസികമായും ശരീരികമായും ഉന്മേഷം നൽകുന്നതും മറക്കാനാവാത്ത അനുഭവവും ആയി….

Read More

ഉമ്മൻ‌ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.

മാനന്തവാടി : മുൻ മുഖ്യമന്ത്രിഉമ്മൻ‌ചാണ്ടിയുടെ രണ്ടാം ചരമ വാർഷികദിനത്തിൽ ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഡിന്റോ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കോർഡിനേറ്റർ ശശികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബേസിൽ വർഗീസ്,കോഡിനേറ്റർമാരായ ഷെഫീഖ് സി, അനൂപ് കുമാർ,ജിജി വർഗീസ്, ജോയ്സി ഷാജു, ജില്ലാ ഭാരവാഹികളായ അശ്വന്ത് വിഎസ്,നിവേദ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

Read More

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന -മെഡിക്കൽ കോളജ് ആയ വർഷം അധികം എത്തിയത് 1,33,853 പേർ 2021 ഫെബ്രുവരിയിൽ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി ഉയർത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2020 ൽ ജില്ലാ ആശുപത്രി ആയിരുന്നപ്പോൾ 2,70,416 പേർ ഒപിയിലും ഐപിയിലുമായി ചികിത്സയ്ക്ക് എത്തിയപ്പോൾ പിറ്റേ വർഷം മെഡിക്കൽ കോളജ് ആശുപത്രി ആയി ഉയർത്തിയശേഷം എത്തിയത് 4,04269 പേർ; 1,33,853 പേരുടെ…

Read More

ഉമ്മൻചാണ്ടി അനുസ്മരണം നാളെ രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും

മാനന്തവാടി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ [ജൂലൈ 20] ഞായറാഴ്ച രാവിലെ പത്ത് മണിക്ക് തലപ്പുഴ ചുങ്കം പാരിഷ് ഹാളിൽ എ ഐ സി സി വർക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും.പ്രസ്തുത പരിപാടിയിൽ ഐ.സി.ബാലകൃഷ്ണൻ എം എൽ എ,അഡ്വ.ടി.സിദ്ധീഖ് എം എൽ എ, അമൽ ജോയി തുടങ്ങിയ സംസ്ഥാന ജില്ലാ ബ്ലോക് നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടക സമതി ചെയർമാൻ ജോസ് കൈനിക്കുന്നേൽ, ജനറൽ കൺവീനർ അസിസ്…

Read More

കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാനത്തെ മികച്ച അക്വാ കൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സമൂനയെ ആദരിച്ചു.

തൊണ്ടർനാട്: കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാനത്തെ മികച്ച അക്വാ കൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സമൂനയെ ആദരിച്ചു. പുഴയോരം ഫിഷ് ഫാർമേഴ്സ് സൊസൈറ്റിയും തൊണ്ടർനാട് മത്സ്യകർഷക ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫിറോസ് വി പി സ്വാഗതം പറഞ്ഞ ചടങ്ങിൽ തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, പ്രസിഡണ്ട് അംബിക ഷാജി ഉദ്ഘാടനം നിർവഹിച്ചു. എഫ്.ഡി.ഒ. ഹനീഫ, ഫിഷറീസ് കോഡിനേറ്റർ അനു, ഫിഷറീസ് പ്രമോട്ടർ സിന്ധു , പഞ്ചായത്ത് മെമ്പർമാരായ കുസുമം ടീച്ചർ,…

Read More

അസമിലെ കുടിയൊഴിപ്പിക്കൽ ; എസ്‌ഡിപിഐ പ്രതിഷേധിച്ചു.

മാനന്തവാടി: അസമിലെ ധുബ്രി,ഗോൽപാര എന്നിവിടങ്ങളിൽ നടക്കുന്ന മനുഷ്യത്വ രഹിതമായ കുടിയൊഴിപ്പിക്കലിൽ പ്രതിഷേധിച്ചവർക്കു നേരെ നടന്ന പോലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐ മാനന്തവാടി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പ്രതിഷേധം നടത്തി. സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നു എന്ന വ്യാജേന, ആയിരക്കണക്കിന് ബംഗാളി സംസാരിക്കുന്ന കുടുംബങ്ങളെ കുടിയിറക്കിയ ഈ നടപടി ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ആക്രമണമാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ നടന്ന ഈ ഓപ്പറേഷന്‍ ഒരു കേവല ഭരണപരമായ നടപടിയല്ല, മറിച്ച് ഇന്ത്യയുടെ ഭരണഘടനയില്‍ അന്തര്‍ലീനമായ നീതി,…

Read More

പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി

പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി -നീലിയും കുടുംബവും ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പുഞ്ചിരിമട്ടം പട്ടികവർഗ ഉന്നതിയിലെ താമസക്കാരിയായ നീലിയുടെ പ്രതീക്ഷ മുഴുവൻ സംസ്ഥാന സർക്കാർ നിർമിക്കാൻ പോകുന്ന വെള്ളരിമല പുതിയ വില്ലേജ് പരിസരത്തെ സുരക്ഷാ ഭീഷണിയില്ലാത്ത പുതിയ വീടിനെ ചുറ്റിപ്പറ്റിയാണ്. മുണ്ടക്കൈ-ചൂരൽമല പ്രദേശത്തെ ഉന്നതിക്കാർക്ക് 15 ഏക്കറിൽ സർക്കാർ നിർമിക്കുന്ന വീടുകളിൽ ഒന്ന് നീലിയുടേതായിരിക്കും. 2024 ജൂലൈ 29 വൈകുന്നേരം. ഇടമുറിയാതെ പെയ്ത മഴയില്‍ പട്ടികവർഗ…

Read More

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

‎ബത്തേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. എറണാംകുളം, ചേലമറ്റം, വരയില്‍ വീട്ടില്‍, വി.കെ. അനീഷ്(24)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.  മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് 0.31 ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ കെ സോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

Read More