ഗവൺമെൻ്റ് ഹൈസ്കൂൾ പരിയാരം 100-ാം വാർഷികാഘോഷം:ലോഗോയും പേരും ക്ഷണിക്കുന്നു

പരിയാരം : വയനാടിൻ്റെ വിദ്യാഭ്യാസ രംഗത്ത് മികവാർന്ന സംഭാവനകൾ നൽകിയ പരിയാരം ഗവൺമെൻ്റ് ഹൈസ്കൂളിന് നൂറ് വയസ്സ്.നൂറാം വാർഷികാഘോഷങ്ങൾ ഭംഗിയായി നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും.പ്രസ്തുത നൂറാം വാർഷിക ആഘോഷങ്ങൾക്ക് ലോഗോയും പേരും ക്ഷണിക്കുന്നു.2026 സെപ്റ്റംബർ 25 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി ghspariyaram@gmail.com എന്ന മെയിലിലേക്കോ 9562124336,9447189037 വാട്സപ്പ് നമ്പറുകളിലേക്കോ അയക്കുക.

Read More

പരിസ്ഥിതി ലോല മേഖല വിഞാപനം പിൻവലിക്കണം:ഒപ്പ് ശേഖരണം നടത്തി.

കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ലോല മേഖല വിഞാപനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് വില്ലേജ് കേന്ദ്രങ്ങളിൽ ഒരു ലക്ഷം ഒപ്പ് ശേഖരണത്തിന്റെ ജില്ലാ തലഉദ്ഘാടനം മാനന്തവാടിയിൽ കേരകർഷകസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സി.ജി. പ്രത്യുഷ് നിർവഹിച്ചു. ഏരിയ പ്രസിഡൻ്റ് എ വി മാത്യു മാസ്റ്റർ അധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റി അംഗങ്ങൾ കെ എം വർക്കി മാസ്റ്റർ, വി കെ തുളസിദാസ് ,കെ സൈനബ എന്നിവർ പ്രസംഗിച്ചു. ഒപ്പുശേഖരണത്തിന് ടി രമേശൻ , ഷാജി ബാബു, രാജു മൈക്കിൾ,…

Read More

സണ്ടേസ്‌കൂൾ ഭദ്രാസന കലോൽസവം; ഈസ്റ്റ് മീനങ്ങാടി മേഖലക്ക് ഒന്നാം സ്ഥാനം

മീനങ്ങാടി: മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്ക്കൂൾ അസോസിയേഷൻ ഭദ്രാസന കലോൽസവത്തിൽ ഈസ്റ്റ് മീനങ്ങാടി മേഖല ഓവറോൾ കിരീടം നേടി. ബത്തേരി മേഖല റണ്ണേഴ്സ് അപ്പ് കിരിടം നേടി മിനങ്ങാടി , പുൽപ്പള്ളി മേഖലകൾക്കാണ് മൂന്നാം സ്ഥാനം . മീനങ്ങാടി ജെക് സ് ക്യാമ്പസിൽ നാല് വേദികളിലായിരുന്നു മൽസരം. മൽസരത്തിൽ വിവിധ മേഖലകളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു .വൈ. പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു….

Read More

കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദർശിച്ചു

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കിയ ടൗണ്‍ഷിപ്പ് എം.പി. പ്രിയങ്ക ഗാന്ധി, മന്ത്രിമാരായ എ.പി. അനിൽകുമര്‍, പി.സി വിഷ്‌ണുനാഥ്, ജനപ്രതിനിധികള്‍ എന്നിവര്‍ സന്ദർശിച്ചു. ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി എം. പി വിലയിരുത്തി. എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി, എ.ഡി.എം. കെ. അജീഷ്, വാർഡ് കൗൺസിലർ ഷമീർ ഒടുവിൽ, ടൗൺഷിപ്പ് സി.ഇ.ഒ. ഇ.ടി. രാകേഷ്, ജനപ്രതിനിധികള്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍…

Read More

അതിമാരക മയക്കുമരുന്നുമായി വയനാട്ടിൽ ഒരാൾ പിടിയിൽ

അതിമാരക മയക്കുമരുന്നുമായി വയനാട്ടിൽ ഒരാൾ പിടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീനും പാർട്ടിയും പട്രോൾ ചെയ്ത് വരവേ വൈത്തിരി താലൂക്കിൽ,കുന്നത്തിടവക വില്ലേജിൽകോഴിക്കോട് കൊല്ലകൽ ദേശീയപാതയിൽ ലക്കിടി ഭാഗത്ത് ഈ റോഡിന് ഇടതുവശത്തുള്ള ധീര ജവാൻ വി വി വസന്തകുമാർ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം വെച്ച് KL 08 BM 5332 നമ്പർ കാറിൽ 7.028 ഗ്രാം MDMA കടത്തി കൊണ്ട് വന്ന കുറ്റം ചെയ്തതിന് തൃശ്ശൂർ താലൂക്കിൽ, കോടന്നൂർ വില്ലേജിൽ, പള്ളിപ്പുറം ദേശത്ത് പുളി…

Read More

അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടും: ഭക്ഷ്യ കമ്മീഷൻ

അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മൻ പറഞ്ഞു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൻ്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിലെ അപ്പപ്പാറ, കക്കേരി, കോളൂർ, ആനക്യാമ്പ് ഉന്നതികളിൽ സന്ദർശനം നടത്തുകയായിരുന്നു കമ്മീഷന്‍. ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 പ്രകാരം വിവിധ വകുപ്പുകളുടെ പദ്ധതി നിർവ്വഹണം കമ്മീഷന്‍ വിലയിരുത്തി. അപ്പപ്പാറയിൽ പ്രവർത്തിക്കുന്ന 44-ാം നമ്പർ അങ്കണവാടിയും നെടുന്തനയിൽ പ്രവർത്തിക്കുന്ന 62-ാം നമ്പർ…

Read More

സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം ആചരിച്ചു

കൽപ്പറ്റ : സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം ആചരിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എ കെ ജി ഭവനിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം സി. കെ ശശീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ, വി ഹാരിസ്, ലോക്കൽ സെക്രട്ടറിമാരായ പി കെ ബാബുരാജ്, പി എം ഷംസുദ്ധീൻ, ലോക്കൽ കമ്മിറ്റി അംഗം മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.

Read More

“മിദാദ്”ജില്ലാ തല ശില്പശാല നടത്തി; വിദ്യാഭാസ രംഗത്ത് കാലോചിത മാറ്റങ്ങൾക്ക് സമസ്ത നേതൃത്വം നൽകി : കെ. വി. എസ് തങ്ങൾ

പനമരം : രാജ്യത്ത് ആദ്യമായി “മിദാദ്” എന്ന പേരിൽ വിദ്യാഭ്യാസ ആപ്പ് രൂപ കൽപ്പന ചെയ്ത് സമസ്ത നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ മാതൃകാ പരമാണെന്ന് എസ്. കെ. ജെ. എം ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ. വി. എസ് തങ്ങൾ അഭിപ്രായപ്പെട്ടു. എസ് .കെ.എം.എം.എ , എസ്. കെ. ജെ.എം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പനമരം മൻസൂറുൽ ഇസ് ലാം മദ്‌റസയിൽ നടത്തിയ “മിദാദ്” ആക്ടിവേഷൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. കെ. എം. എം….

Read More

പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ഒരുക്കുന്ന *‘ഹൃദയതാളം’* പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജ് സീനിയർ കൺസൾട്ടന്റും കാർഡിയോളജി വിഭാഗം മേധാവിയും ചീഫ് ഓഫ് മെഡിക്കൽ സർവീസസുമായ ഡോ. ചെറിയാൻ അക്കരപ്പറ്റി, കൺസൾട്ടന്റുമാരായ ഡോ. അനസ് ബിൻ അസീസ്, ഡോ. അരുൺ കുമാർ ആർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഹൃദയാരോഗ്യ പരിശോധനകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിശോധനകളും വിദഗ്ധ കൺസൾട്ടേഷനുകളും ഉൾപ്പെട്ടിട്ടുള്ള 3180 രൂപയുടെ പാക്കേജ്…

Read More

700 ബസുകൾ ഓട്ടം നിർത്തി, പ്രിയദർശിനി ജീവിതം വഴിമുട്ടിച്ചെന്ന് സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ഫ്ലാഗ് ഷിപ്പ് പദ്ധതിയായ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി പ്രിയദർശിനിക്ക് നൂറ് ദിവസം പിന്നിട്ടു. വൻ വിജയമായ പദ്ധതി പക്ഷെ തങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. 700 ബസുകൾ ഓട്ടം നിർത്തി. ഇപ്പോൾ ഓടുന്നത് 11000 ബസുകൾ മാത്രമാണ്. ഇതിൽ പകുതിയിലധികവും നടത്തുന്നത് പകുതി സർവീസ് മാത്രം. ശമ്പളം നൽകാൻ‌ കഴിയാത്തതിനാൽ പല തൊഴിലാളികളും വരുന്നില്ല. തൊഴിലാളികളില്ലാത്തതിനാലും സർവീസ് മുടങ്ങുന്നു. ഏറ്റവും വലിയ പ്രതിസന്ധി കൊല്ലം പത്തനംതിട്ട കോട്ടയം വയനാട് ജില്ലകളിലാണെന്ന്…

Read More