അശാസ്ത്രീയമായ പരിഷ്‌കാരങ്ങൾ പൊതു വിദ്യാലയങ്ങളെ തകർക്കും : കെ പി എസ് ടി എ
ബത്തേരി : പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും പുറത്തിറങ്ങുന്ന ഉത്തരവുകൾ പൊതുവിദ്യാലയങ്ങളിൽ നിന്നും കുട്ടികളെ അകറ്റുന്ന തരത്തിലുള്ളവയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ബത്തേരിയിൽ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ഷാജു ജോൺ അധ്യക്ഷനായി.അധ്യാപകരുടെ ചെലവിൽ സർക്കാർ മേനി നടിക്കേണ്ട. പരിഷ്‌കരിച്ച ഉച്ചഭക്ഷണമെനുവിന്റെ സാമ്പത്തികബാധ്യത പ്രധാനാധ്യാപകരുടെ മേൽ കെട്ടിവെക്കാൻ അനുവദിക്കില്ല. സംസ്ഥാനജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, വൈസ് പ്രസിഡന്റ്…
