വഞ്ചനാദിനം- പ്രതിഷേധ ധർണ്ണ നടത്തി
കല്‍പറ്റ: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണം നടപ്പിലാക്കേണ്ട സമയം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഒരു കമ്മിഷനെ പോലും പ്രഖ്യാപിക്കാത്തത് ജീവനക്കാര്‍ തിരിച്ചറിയണമെന്നും ഇത് അയ്യഞ്ചാണ്ട് പരിഷ്‌കരണ തത്വം അട്ടിമറിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്നും ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു.കേരള എന്‍.ജി.ഒ അസോസിയേഷന്‍ കല്‍പറ്റ സിവില്‍ സ്റ്റേഷനു മുമ്പില്‍ സംഘടിപ്പിച്ച ജൂലൈ 1 വഞ്ചനാദിനം – പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവനക്കാരുടെ 11ാം ശമ്പള പരിഷ്‌കരണ കുടിശിക, ക്ഷാമബത്ത കുടിശിക, പങ്കാളിത്ത പെന്‍ഷന്‍…
