ജ്വാല 2026; കായിക മേള ഉദ്ഘാടനം ചെയ്തു.

ജിവിഎച്ച്എസ്എസ് വെള്ളാർമലയിൽ കായികമേള ജ്വാല 2026 വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ ഉദ്ഘാടനം ചെയ്തു. ബൈജു കള്ളാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഭവ്യലാൽ സ്വാഗതവും, സ്കൂൾ എസ് എം സി ചെയർമാൻ റഷീദ്, എം പി ടി എ പ്രസിഡണ്ട് അഞ്ജലി, സ്കൂൾ പ്രധാന അധ്യാപിക ജസ്ന ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ ജോൺസൺ നന്ദിയും രേഖപ്പെടുത്തി. കായികമേളക്ക് ബിബിഷ, ജനിഫർ,അനീഷ് ടി കെ, മെഹബൂബ് റാസി, അടുത്തിരിക്കുന്ന…

Read More

മാതൃകയാമായി പ്രവാസി കൂട്ടായ്മ: പനമരം സ്കൂളിലെ കുരുന്നുകൾക്ക് ഇനി ശുദ്ധജല സമൃദ്ധി

പനമരം: പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ആശ്വാസമായി പനമരം മഹല്ല് പ്രവാസി ഗ്രൂപ്പ്. കാലാവസ്ഥയ്ക്കനുസരിച്ച് ചൂടുവെള്ളവും തണുത്ത വെള്ളവും നൽകുന്ന രണ്ട് വാട്ടർ പ്യൂരിഫയറുകളാണ് പ്രവാസി കൂട്ടായ്മ സ്കൂളിന് സമ്മാനിച്ചത്. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് സുബൈർ കെ.ടി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും പ്രവാസി കൂട്ടായ്മ ഭാരവാഹികളും സ്കൂൾ അധികൃതരും പങ്കെടുത്തു. നാടിന് മാതൃകയായ പ്രവാസി കൂട്ടായ്മയുടെ കരുണാർദ്രമായ…

Read More

പട്ടികജാതി-ഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത്: 39 പരാതികള്‍ തീര്‍പ്പാക്കി

കൽപറ്റ:സംസ്ഥാന പട്ടികജാതി-ഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ 39 കേസുകള്‍ തീര്‍പ്പാക്കി. പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ബന്ധപ്പെട്ട് കമ്മീഷന്‍ മുമ്പാകെ ലഭിച്ചതും വിചാരണയിലുള്ളതുമായ 41 പരാതികളാണ് കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്റെ നേതൃത്വത്തില്‍ പരിഗണിച്ചത്. കലക്ടറേറ്റ് ആസൂത്രണ ഭവന്‍ എ പി ജെ ഹാളില്‍ നടന്ന അദാലത്തില്‍ പരാതിക്കാര്‍, എതിര്‍കക്ഷികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ കമ്മീഷന്‍ നേരില്‍ കേട്ടു.കര്‍ണാടക സംസ്ഥാനത്തെ എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബഗുഡ വിഭാഗക്കാരെ കേരളത്തില്‍ എസ്.ടിയായി പരിഗണിക്കണമെന്ന അപേക്ഷയില്‍ ആവശ്യമായ നടപടി…

Read More

സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ വാർഷികം ആഘോഷിച്ചു.

മാനന്തവാടി സെന്റ് വിൻസെന്റ് ഡി പോൾസൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിലിന്റെ 48 – മത് വാർഷികം ആഘോഷിച്ചു .ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന വാർഷിക ആഘോഷങ്ങൾ മാനന്തവാടി രൂപത സഹായ മെത്രാൻ മാർ . അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി 500- ഓളം പ്രതിനിധികൾ വാർഷികാഘോഷങ്ങളിൽ പങ്കെടുത്തു . രൂപത പ്രസിഡന്റ് ഷൈജൻ തടങ്ങഴിയിൽ അധ്യക്ഷത വഹിച്ചു. രൂപത സെക്രട്ടറി ജോസ് ചാത്തമല റിപ്പോർട്ട്, രൂപത ട്രഷറർ വിൻസെന്റ് റാത്തപ്പള്ളി കണക്ക്…

Read More

കാമ്പ്രത് മുഹമ്മദ് ആശിഖിനെ ബദ്റുൽഹുദയിൽ അനുമോദിച്ചു

കാമ്പ്രത് മുഹമ്മദ് ആശിഖിനെ ബദ്റുൽഹുദയിൽ അനുമോദിച്ചു കേരള സംസ്ഥാന യുവ കർഷക അവാർഡ് നേടി വയനാടിന്റെ അഭിമാനമായ പൊഴുതന കാമ്പ്രത് മുഹമ്മദ് ആശിഖിന് ബദ്റുൽ ഹുദയുടെ സ്നേഹാദരവ് , സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി തങ്ങൾ മെമന്റോ നൽകി ഈ കാല ഘട്ടത്തിൽ ഓർഗാനിക്ക് കൃഷി പ്രോത്സാഹിപ്പിക്കണമെന്നും യുവാക്കൾ കൃഷിയിൽ താൽപര്യം കാണിക്കണമെന്നും ആദരവിന് നന്ദി പറഞ്ഞുകൊണ്ട് ആശിഖ് പറഞ്ഞു സയ്യിദ് ഹാഷിർ തങ്ങൾ പി ഉസ്മാൻ മൗലവി, കെ കെ മമ്മൂട്ടി മദനി, ഇബ്രാഹിം സഖാഫി…

Read More

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ജലസ്രോതസ്സുകൾ സംരക്ഷിച്ചു പരമാവധി ജലം സംഭരിക്കാൻ ശ്രമിക്കാൻ ശ്രമം തുടങ്ങി

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ജലസ്രോതസ്സുകൾ സംരക്ഷിച്ചു പരമാവധി ജലം സംഭരിക്കാൻ ശ്രമിക്കാനുള്ള ഭാഗമായി പഞ്ചായത്തിലെ കടമാൻതോട്, മുദ്ദള്ളിത്തോട് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ തടയണുകൾ നിർമ്മിക്കുവാനും നിലവിലുള്ള തടയണകൾക്ക് ഷട്ടർ നിർമ്മിച്ച് ജലം സംഭരിക്കുവാനും, കോറക്കുഴികൾ പൊതു കുളങ്ങൾ എന്നിവ ക്ലിയർ ചെയ്തു വെള്ളം സംഭരിക്കുവാനും പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സാബുവിനെ നേതൃത്വത്തിൽ വൈസ് പ്രസിഡൻറ് ഷിനു കച്ചിറ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മിനി മാപ്പനാത്ത്, മുനീർ ആച്ചിക്കുളത്ത്, ഷൈനി സണ്ണി, ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് ഓവർസിയർ സാജു…

Read More

സംസ്ഥാന സ്‌കൂൾ ഗെയിംസ് റസ്‌ലിംങ്ങ് ചാമ്പ്യൻഷിപ്പിൽ ജിവിഎച്ച്എസ്എസ് മാനന്തവാടി സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ രണ്ടാമത്

മാനന്തവാടി : സംസ്ഥാന സ്‌കൂൾ റസ്‌ലിംങ്ങ് ചാമ്പ്യൻഷിപ്പിൽ 2 സ്വർണവും , 2 വെള്ളിയും , 2 വെങ്കലവും നേടി വിദ്യാലയം സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ രണ്ടാമതെത്തി അമാർ മുഹമ്മദ് ടി , ഇഷാന എസ് മാത്യു എന്നിവർ സ്വർണവും ജൂഡ്സിയ വില്യംസ് , ഷിഖ വിജേഷ് എന്നിവർ വെള്ളിയും . ശ്രീഹരി പി നായർ , നോയൽ മാനുവൽ എന്നിവർ വെങ്കലമെഡലും കലസ്ഥമാക്കി . കായികാധ്യാപകനായ ജെറിൽ സെബാസ്റ്റ്യൻ്റെ കീഴിൽ വിദ്യാലയത്തിൽ തന്നെയാണ് പരിശീലനം .

Read More

ദാറുൽ ഉലൂം മദ്റസ വിദ്യാർത്ഥികൾക്ക് അനുമോദനം

പരിയാരമുക്ക്: തരുവണ റെയ്ഞ്ച് നബിദിന റാലിയിലും വിവിധ തലങ്ങളിൽ നടന്ന ദഫ് മത്സരങ്ങളിലും മികച്ച വിജയം നേടി ചാമ്പ്യന്മാരായ ദാറുൽ ഉലൂം മദ്റസയിലെ വിദ്യാർത്ഥികളെ മാനേജ്‌മെന്റും സ്റ്റാഫ് കൗൺസിലും ചേർന്ന് അനുമോദിച്ചു. വിജയികളായ പ്രതിഭകൾക്കും ദഫ് പരിശീലകർക്കുമുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സദർ മുഅല്ലിം ഉസ്മാൻ ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം അനസ് വാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

Read More

അളവിൽ കവിഞ്ഞ മദ്യം കൈവശംവെച്ചെന്ന കേസ്; റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

വയനാട്ടിലെ വീട്ടിൽ അനുവദനീയമായ അളവിൽ കൂടുതലായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മെസിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയ്ക്കിടെയാണ് വീട്ടിൽ നിന്ന് 67 ലിറ്ററിലധികം മദ്യശേഖരം കണ്ടെത്തിയത്. കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് നടന്ന നാടകീയ രംഗങ്ങൾക്കൊടുവിലാണ് ആന്റോയെ കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം എക്സൈസ് സംഘം ആന്റോയുമായി വയനാട്ടിലേക്ക് തിരിക്കും.  …

Read More

മോട്ടറും പമ്പും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി

മുള്ളൻകൊല്ലി : ജലസേചന ആവശ്യത്തിന് ചേലൂർ തട്ടാംപറമ്പിൽ അഭിലാഷ് കടമാൻതോട്കരയിൽ സ്ഥാപിച്ചിരുന്ന മോട്ടറും പമ്പും വെട്ടിനശിപ്പിച്ചതായി പരാതി. 3 എച്ച്പിയുടെ മോട്ടർ, അതിലേക്കുള്ള വൈദ്യുതി കണക്ഷൻ, പമ്പ് ഹോസ്കേബിൾ എന്നിവ മുറിച്ചുമാറ്റിയതായി കണ്ടെത്തി. പട്ടാണിക്കൂപ്പ് സ്റ്റേഡിയത്തിനു പിൻഭാഗത്താണ് സംഭവം. മോട്ടർ തോടിനക്കരെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പട്ടാണിക്കൂപ്പ് സ്റ്റേഡിയം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു. സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ കിടക്കുന്നതും കാണാം. പൊലീസ് പട്രോളിങ് ഈ ഭാഗത്തേക്കുകൂടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Read More