‘വായനയാണ് ലഹരി’ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ച് എൽ.ഐ.എസ്.ആർ.

വെള്ളമുണ്ട: ലഹരിക്കെതിരെ വായനയുടെ സന്ദേശമുയർത്തി ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൽ.ഐ.എസ്.ആർ) സംഘടിപ്പിക്കുന്ന ‘വായനയാണ് ലഹരി’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. മാനന്തവാടി എം.എൽ.എ. ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി നേതൃസമിതി പ്രസിഡന്റ് കെ. കെ. ചന്ദ്രശേഖരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. നാഷണൽ അബാക്കസ് ഫെഡറേഷൻ പ്രസിഡന്റ് ഡി. ചിന്നരാജ് മുഖ്യാതിഥിയായി. ചടങ്ങിൽ എൽ.ഐ.എസ്.ആർ. ഡയറക്ടർ അഡ്വ. ജുനൈദ് കൈപ്പാണി, എച്ച്.ബി….

Read More

വയനാട് വിമാനത്താവളം : സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളക്കുന്നു. നിർണ്ണായക നീക്കവുമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്

കൽപ്പറ്റ : വയനാട് വിമാനത്താവളം എന്ന ചിരകാല സ്വപ്നത്തിന് വീണ്ടും ചിറക് മുളക്കുന്നു. നിർണ്ണായക നീക്കവുമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി. ഉടൻ പദ്ധതി രേഖ തയ്യാറാക്കും. വയനാട് ജില്ലയിൽ വിമാനത്താവള നിർമ്മാണത്തിന് പല സ്ഥലങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു ഇതിൽ അനുയോജ്യമായി കണ്ടെത്തിയ സ്ഥലങ്ങളിൽ ഒന്ന് കൽപ്പറ്റ എസ്റ്റേറ്റ് ആയിരുന്നു ഇവിടെ മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതി ആയ ടൗൺഷിപ്പ് വന്നതോടെ ആ ശ്രമം മുടങ്ങി . മറ്റു സ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് 2013ൽ കണ്ടെത്തിയത്…

Read More

കവുങ്ങ് വീണ് തലക്ക് പരിക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സക്ക് സഹായം തേടുന്നു

കൽപ്പറ്റ : എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി ഉണ്ടായ ചുഴലിക്കാറ്റിൽ കവുങ്ങ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള 7 വയസ്സുകാരന്റെ ചികിത്സയ്ക്ക് സഹായം അഭ്യർത്ഥിച്ച് നാട്ടുകാർ.വെള്ളമുണ്ട ഒഴുക്കൻമൂല മാടപ്പള്ളികുന്നേൽ സുനീഷിന്റെ മകൻ ആൽബർട്ടോ റെയ്ഡൻ ജോസഫിന് ആണ് ഉദാരമതികളുടെ കാരുണ്യം ആവശ്യമുള്ളത്. 2026 ഒക്ടോബർ ഒന്നിന് വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴിയാണ് ദാരുണമായ അപകടമുണ്ടാകുന്നത്.റെയ്ഡന്റെ വലിയച്ഛൻ മുൻപിലും അമ്മ അഷിത പിൻപിലുമായി നടന്നു പോകവേ മധ്യഭാഗത്ത് ഉണ്ടായിരുന്ന റെയ്ഡൻ്റെ തലയിലേക്ക് കവുങ്ങ് ഒടിഞ്ഞു വീഴുകയായിരുന്നു….

Read More

സംസ്ഥാന കായികമേള: താരങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു.

സംസ്ഥാന കായികമേള: താരങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു. സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്ന ജില്ലയിലെ കായിക താരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ജേഴ്സി നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ കൽപ്പറ്റ ജി.വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിനി സിത്താര ഷാഫിക്ക് ജേഴ്സി കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.

Read More

ബി.എസ്.സി. നഴ്സിംഗിന് 100 സീറ്റുകളുമായി ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്

മേപ്പാടി: ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ബി.എസ്.സി. നഴ്സിംഗ് കോഴ്സിന്റെ വാർഷിക പ്രവേശന ശേഷി 100 സീറ്റുകളായി വർധിപ്പിച്ചു. 2026–27 അധ്യയന വർഷം മുതൽ 100 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിനുള്ള അനുമതിയാണ് ഇതോടെ കോളേജ് കൈവരിച്ചത്. കേരള സർക്കാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KUHS), കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ (KNMC), ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (INC) എന്നിവയിൽനിന്നും ആവശ്യമായ അനുമതികളും അംഗീകാരങ്ങളും ലഭിച്ചതോടെയാണ് സീറ്റുകളുടെ എണ്ണം 85 ൽ നിന്നും 100…

Read More

ഹോപ്പ് പ്രൊജക്ടിന്റെ ‘പ്രതീക്ഷോത്സവം’ സംഘടിപ്പിച്ചു.

കല്‍പ്പറ്റ: 10, 12 ക്ലാസുകളില്‍ പരാജയപ്പെട്ട കുട്ടികള്‍ക്കും, പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്കും തുടര്‍പഠനം നടത്തുന്നതിനുള്ള കേരളാ പോലീസിന്റെ സോഷ്യല്‍ പോലീസിങ് ഡിവിഷന്റെ കീഴിലുള്ള പദ്ധതിയായ ഹോപ്പിന്റെ ഭാഗമായി ‘പ്രതീക്ഷോത്സവം’ സംഘടിപ്പിച്ചു. ഹോപ്പ് പ്രൊക്ടിലേക്ക് പുതുതായെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വരവേല്‍പ്പ് നല്‍കുകയും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഉന്നത വിജയികളെ ആദരിച്ചു. മാനന്തവാടി എ.എസ്.പി ബി. കാര്‍ത്തിക് ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ എ.ഡി.എന്‍.ഒ എന്‍.കെ. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.   ജില്ലയില്‍ ആറു സെന്ററുകളിലായി(കല്‍പ്പറ്റ,…

Read More

കാർഷികോൽപ്പാദക കമ്പനികൾക്ക് വയനാട്ടിൽ പുതിയ മുന്നേറ്റം.

കൽപ്പറ്റ : കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണ വിപണന മേഖലയിൽ പുതിയ മുന്നേറ്റത്തിന് തുടക്കം . വിവിധ കേന്ദ്ര – കേരള സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. വയനാട് ചേംബർ ഓഫ് കൊമേഴ്സിൻ്റെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. കൃഷി വകുപ്പ്, നബാർഡ് , എസ് എഫ് എ സി . എന്നിവക്ക് പുറമെ സ്വതന്ത്രമായും പ്രവർത്തിക്കുന്ന കാർഷികോൽപ്പാദക കമ്പനികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചത്. വയനാട് ചേംബർ…

Read More

അച്ചടക്കത്തിന്റെ ചുവടുവെപ്പുകള്‍; മാനന്തവാടിയില്‍ എസ്.പി.സി സംയുക്ത പാസിംഗ് ഔട്ട് പരേഡ്

അച്ചടക്കത്തിന്റെ ചുവടുവെപ്പുകള്‍; മാനന്തവാടിയില്‍ എസ്.പി.സി സംയുക്ത പാസിംഗ് ഔട്ട് പരേഡ് – എട്ട് സ്‌കൂളുകളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത് മാനന്തവാടി: ഉത്തരവാദിത്വബോധമുള്ള പൗരന്മാരായി പുതുതലമുറയെ വാര്‍ത്തെടുക്കുന്ന വലിയ പ്രസ്ഥാനമാണ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയെന്ന് മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍. ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയില്‍ നടന്ന മാനന്തവാടി പോലീസ് സബ് ഡിവിഷനിലെ എട്ട് സ്‌ക്കൂളുകളില്‍ നിന്നുള്ള കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അവര്‍. മാനന്തവാടി എ.എസ്.പി ബി….

Read More

ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

പനമരം: അഞ്ചുകുന്ന് ഡോക്ടർ വളവിൽ വച്ചു ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 9 മണിക്കായിരുന്നു അപകടം നടന്നത്. നാലാം മൈൽ കാപ്പും കുന്ന് അർജുൻ (23 )ആണു മരണപ്പെട്ടത്. സഹയാത്രികനായ പാലുകുന്നു സ്വദേശി ആദിത്യൻ (20) മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.

Read More

പ്രസംഗമത്സരത്തിൽ ജില്ലയിൽ ഒന്നാമത്; സംസ്ഥാനതലത്തിലേക്ക് അമേലിയ

കൽപ്പറ്റ: 2026-27 വയനാട് ജില്ല ശിശുക്ഷേമ സമിതി സംഘടിപ്പിച്ച എൽ. പി വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി മൂന്നാം ക്ലാസ് വിദ്യാർഥിനി അമേലിയ മനു. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുപുലർത്തുന്ന അമേലിയ ദ്വാരക എ.യു. പി. സ്‌കൂളിലെ വിദ്യാർത്ഥിയാണ്. സഹോദരി ആൽഫിയ മനു 2024 ലെ സംസ്ഥാനതല പ്രസംഗവിജയി ആയിരുന്നു. ദ്വാരക അറക്കൽ വീട്ടിൽ ഹെൽന, മനു ദമ്പതികളുടെ മകളാണ്. സ്‌കൂൾ മാനേജ്മെൻ്റും, പി.ടി.എ. യും അമേലിയ യെ…

Read More