കെ.സി.വേണുഗോപാലിന്റെയും ടി. സിദ്ദിഖിന്റെയും ഇടപെടൽ ബന്ദിപ്പൂരിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസം

കെ.സി.വേണുഗോപാലിന്റെയും ടി. സിദ്ദിഖിന്റെയും ഇടപെടൽ; ബന്ദിപ്പൂരിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസം രാത്രികാല ഗതാഗത നിയന്ത്രണത്തെത്തുടർന്ന് മണിക്കൂറുകളോളം ദുരിതത്തിലായ നൂറിലേറെ യാത്രക്കാർക്ക് കേരളത്തിലേക്ക് മടങ്ങാൻ അനുമതി തിരുവനന്തപുരം: രാത്രികാല ഗതാഗത നിയന്ത്രണത്തെത്തുടർന്ന് കർണാടകയിലെ ബന്ദിപ്പൂർ വനത്തിലെ മദ്ദൂർ ചെക്ക്പോസ്റ്റിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന നൂറിലേറെ യാത്രക്കാർക്ക് ആശ്വാസമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെയും ഇടപെടൽ. മൈസൂരു ദസറ ആഘോഷങ്ങൾക്കുശേഷം കേരളത്തിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളും വിദ്യാർഥികളും മുതിർന്ന പൗരന്മാരുമടക്കമുള്ള യാത്രക്കാരാണ് മൂന്ന് കെഎസ്ആർടിസി ബസുകളിലും…

Read More

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം, പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണത്തോട് സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള കാര്യങ്ങൾ സൂചിപ്പിച്ച് പൊലീസ് ജാമ്യാപേക്ഷയെ എതിർക്കും. അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചതെന്നാണ്…

Read More

മാനന്തവാടി–കല്ലോടി റോഡിലെ മരണപ്പാച്ചിലിന് പൂട്ടിടണം: എസ്.ഡി.പി.ഐ

എടവക: മാനന്തവാടി–കല്ലോടി റോഡിൽ വർധിച്ചുവരുന്ന വാഹനാപകടങ്ങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ ചുണ്ടമുക്ക് 2/4 ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ റൂട്ടിൽ തുടർച്ചയായി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കഴിഞ്ഞ ദിവസം 12 വയസ്സുകാരി അതിദാരുണമായി മരണപ്പെട്ട സംഭവവും പ്രദേശത്തെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം ഇനിയും ജീവനുകൾ പൊലിയാതിരിക്കാൻ ഈ മേഖലകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും വേഗനിയന്ത്രണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ…

Read More

ഓപ്പറേഷന്‍ തൂഫാന്‍: 14807 പേര്‍ അറസ്റ്റില്‍; കേസുകളുടെ എണ്ണം 13725 ആയി

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14807 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 52 കേസുകളിലായി 55 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13725 ആയി. ഇതുവരെ 28377.503 ഗ്രാം എം.ഡി.എം.എയും 1842.748 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.   കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 14 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് 5…

Read More

ബാലസഭയുടെ ഭക്ഷ്യമേള ശ്രദ്ധേയമായി

വെള്ളമുണ്ട: ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. ബാലസഭയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ കൊടുവേരി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ സക്കീന യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബാലസഭ ആർ.പി. നന്ദി അറിയിച്ചു. മേളയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് മേളയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനവിതരണവും നടന്നു.

Read More

നിയമങ്ങൾ കാറ്റിൽപ്പറത്തി അനധികൃത നിർമ്മാണം; നടപടിയെടുക്കാതെ നഗരസഭയെന്ന് ആരോപണം

മാനന്തവാടി: ജീവനും സ്വത്തിനും ഭീഷണിയായ കെട്ടിട നിർമ്മാണത്തിനെതിരെ നഗരസഭ അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടും നടപടികളുണ്ടായില്ലെന്ന് പ്രദേശവാസികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വള്ളിയൂർക്കാവ് റോഡിൽ വീണ ടാക്കീസിന് സമീപം എട്ട് സെന്റ് സ്ഥലത്ത് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മൂന്ന് നില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച 2023 മുതൽ പരാതികൾ ഉന്നയിച്ചിരുന്നതിനെ തുടർന്ന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകി ഒരാഴ്ച പ്രവർത്തികൾ നിർത്തിവെപ്പിച്ചിരുന്നെങ്കിലും പിന്നീട് നിർബാധം നിർമ്മാണം തുടരുകയായിരുന്നു. രണ്ട് മീറ്റർ താഴ്ചയിൽ നിലവിൽ വെള്ളമുള്ള സ്ഥലത്ത്…

Read More

വൈത്തിരിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം: നാല് വയസ്സുകാരി മരിച്ചു

വൈത്തിരി: ലക്കിടി താസ ഹോട്ടലിന് സമീപം കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ നാല് വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ – ഷാഹിത ദമ്പതികളുടെ മകൾ ആയിഷ ഫാത്തും (4) ആണ് മരണപ്പെട്ടത്. അപകടം നടന്നയുടൻ പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുഞ്ഞിനെ ഉടൻ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടി ഡി എം വിംസ് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ഒയിസ്ക മിൽമ ടോപ്പ് ടീൻ ദേവ് കൃഷ്ണ ലെനീഷ് &ദേവതീർത്ഥ രതീഷ് എന്നിവർ വിജയികൾ

കൽപ്പറ്റ: സംസ്ഥാനത്തെ മികച്ച ടീനേജ് പ്രതിഭകളെ കണ്ടെത്തുന്നതിനായി മിൽമയുമായി സഹകരിച്ച് ഒയിസ്ക ഇന്റർനാഷണൽ കേരള ചാപ്റ്റർ നടത്തുന്ന ഒയിസ്ക മിൽമ ടോപ് ടീൻ മത്സരത്തിന്റെ ജില്ലാതല മത്സരം നടത്തി . മീനങ്ങാടി ഒയിസ്ക ഇക്കോ റിസോഴ്സ് സെന്ററിൽ വെച്ച് നടത്തിയ മത്സരത്തിൽ ജില്ലയിലെ 15 സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മത്സരിച്ചത്.ജില്ലാതല മത്സരം ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ചാപ്റ്റർ പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുറഹിമാൻ കാദിരി അധ്യക്ഷത വഹിച്ചു.ജില്ലാ…

Read More

ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി പുത്തൂർവയൽ മണ്ഡകക്കുനിയിൽ ഉറവിൽ വർഗീസിന്റെ മകൻ ഷൈജു (51) വിനെയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് കുടിവെള്ള പൈപ്പിൻ്റെ തകരാർ പരിഹരിക്കാൻ പോയ ഷൈജുവിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Read More

കൃഷിവകുപ്പിനെ കർഷക രക്ഷാകേന്ദ്രമാക്കി മാറ്റും: മന്ത്രി ടി സിദ്ധിഖ്

വെണ്ണിയോട്: കേരളത്തിലെ കൃഷിവകുപ്പിനെ കർഷകരക്ഷാകേന്ദ്രമാക്കി മാറ്റുമെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ ടി സിദ്ധിഖ് പറഞ്ഞു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .2021 മുതൽ കാലവർഷക്കെടുതി മുലം കർഷകർക്ക് നൽകാനുണ്ടായിരുന്ന നഷ്‌ടപരിഹാരം നൽകാൻ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു വന്യമൃഗ ശല്യം മൂലം കൃഷിനശിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയായി വർദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു . കോട്ടത്തറക്കാർ തനിക്ക് എന്നും നൽകുന്ന സ്‌നേഹം കരുതലോടെ മനസ്സിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണസമിതിയുടെ പ്രത്യേക…

Read More