വാർദ്ധക്യം മറന്ന് വനക്കാഴ്ചകളിൽ; വയോജനങ്ങൾക്ക് ഉല്ലാസദിനമൊരുക്കി ജനമൈത്രി പോലീസ്
കൽപ്പറ്റ: 87 വയസുള്ള ലക്ഷ്മിയമ്മയും 80 തികഞ്ഞ എൽസമ്മയും കേശവനും, നാരായണനുമെല്ലാം പുറംലോകത്തെ വിശാലതയിലേക്ക് കുട്ടികളെ പോലെ നോക്കിനിന്നു. മുത്തങ്ങ ആനപന്തിയിലെ ആനകളെ കണ്ടപ്പോൾ കണ്ണുകൾ വിടർന്നു. കൂട്ടത്തിലെ മറ്റുള്ളവർക്കും അവർ ആവേശത്തോടെ ആനയെ കാണിച്ചു കൊടുത്തു. “ആന വന്നാൽ ഓടി രക്ഷപ്പെടാൻ പോലും പറ്റാത്തവരാണല്ലോ…” എന്ന തമാശയ്ക്ക്, “വേണമെങ്കിൽ ആന ഓടി രക്ഷപ്പെട്ടോട്ടെ” എന്ന മറുപടിയുയർന്നു. പിന്നാലെ പൊട്ടിച്ചിരികളുയർന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകളും ആകുലതകളും മറന്ന് ഒരു ദിനം മുഴുവൻ ആഘോഷിമാക്കി മാറ്റുകയായിരുന്നു അവർ. കൽപ്പറ്റ ക്ലാര…
