ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വമേറെയെന്ന് പ്രിയങ്കാഗാന്ധി എം പി
മാനന്തവാടി: ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വം ഏറെയാണെന്ന് പ്രിയങ്കാഗാന്ധി എം പി. സാധാരണക്കാർ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്നത് പ്രദേശത്തെ മെമ്പർമാരോടാണെന്നും, അവരാണ് ജനങ്ങളുമായി നേരിട്ട് സംവാദിക്കുന്നതെന്നും അവർ പറഞ്ഞു. മാനന്തവാടി മുൻസിപ്പാലിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും, നഗരസഭയുടെ പയ്യമ്പള്ളി മേഖല ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു എം പി. കേരളത്തിൽ പാർട്ടികൾക്ക് അധീതമായി മെമ്പർമാർക്ക് പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനകരമായ നേട്ടമാണെന്നും പ്രിയങ്ക പറഞ്ഞു. അതിനാൽ വികസനപ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുന്നുണ്ട്. ജനങ്ങൾക്ക് സേവനം ചെയ്യുന്നത് ഓരോ…
