നവകേരള സദസ്സ്: മോണിങ്ങ് വാക്ക് നടത്തി

മാനന്തവാടി : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാനന്തവാടിയിൽ പ്രഭാത സവാരി നടത്തി. ഒ.ആർ കേളു എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രഭാത നടത്തത്തിൽ കുട്ടികളടക്കം സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ നിരവധി പേർ അണിനിരന്നു. രാവിലെ 8.15ന് മാനന്തവാടി മണ്ഡലത്തിലെ നവകേരള സദസ്സിൻ്റെ വേദിയായ മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സ് മൈതാനത്ത് നിന്നും തുടങ്ങിയ പ്രഭാത സവാരി മാനന്തവാടി നഗരം ചുറ്റി കാലത്ത് 9 മണിയോടെ മാനന്തവാടി ഗാന്ധി പാർക്കിൽ സമാപിച്ചു. നവകേരള സദസ്സിൻ്റെ ടീ ഷർട്ടുകൾ…

Read More

മുപ്പത്തിരണ്ടാമത് വയനാട് ഫ്‌ളവർ ഷോ സ്വാഗതസംഘം രൂപീകരിച്ചു

കൽപ്പറ്റ : വയനാട് അഗ്രി ഹോര്ട്ടികള്ച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്പ്പറ്റയിൽ 1986 മുതൽ നടത്തി വരുന്ന വയനാട് പുഷ്പ ഫല സസ്യ പ്രദര്ശനത്തിന് 2023 നവംബര് 20ന് തിരിതെളിയുകയാണ്. ഫ്‌ലവര്‌ഷോയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിളിച്ച് ചേര്ത്ത സ്വാഗതസംഘം രൂപീകരണ യോഗം സൊസൈറ്റി വൈസ് പ്രസിഡണ്ട് .ജോണി പാറ്റാനിയുടെ അധ്യക്ഷതയിൽ കല്പ്പറ്റ മുന്‌സിപ്പൽ ചെയര്മാൻ ,.കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോര്ട്‌സ് കൗണ്‌സിൽ മെമ്പർ .കെ.റഫീഖ് മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് മുന്‌സിപ്പൽ…

Read More

നിസ്വാർത്ഥ സേവകരായിരിക്കണം പൊതുപ്രവർത്തകർ – ടി സിദ്ധിഖ് എം എൽ എ

കൽപ്പറ്റ: കോൺഗ്രസ് നേതാവും കൽപ്പറ്റ നഗരസഭാ കൗൺസിലറും കലിക കോളേജ് സ്ഥാപകനുമായ കെ കെ ജോൺ മാസ്റ്ററുടെ രണ്ടാം വാർഷികത്തിൽ കർഷക കോൺഗ്രസ്സ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും ജോൺ മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കേളർഷിപ്പ് വിതരണവും നടത്തി. പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്ന രാഷ്ട്രീയ പ്രവർത്തകനായിരുന്നു ചുണ്ടയിൽ അദ്ദേഹം ആരംഭിച്ച കലിക കോളേജ് എന്ന സ്ഥാപനം ഒരു കാലത്ത് വയനാട് ജില്ലയിലെ തന്നെ സമാന്തര വിദ്യാഭ്യാസ മേഖലയിലെ മികവിന്റെ കേന്ദ്രമായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിന് പരിമിതമായ സൗകര്യങ്ങൾ…

Read More

കൂട് ഗൈഡൻസ് സെൻറർ കൂദാശ നടത്തി

മാനന്തവാടി: നല്ലൂര്‍നാട് ജില്ലാ ക്യാന്‍സര്‍ സെന്‍ററില്‍ വരുന്ന രോഗികള്‍ക്ക് താമസ സൗകര്യത്തിനായി മലബാർ ഭദ്രാസനത്തിൻ്റെ കീഴിൽ നല്ലൂർനാട് ക്യാൻസർ സെൻ്ററിനോട് ചേർന്ന് പൂർത്തികരിച്ച കൂട് എന്ന പേരിലുള്ള ഗൈഡൻസ് സെൻററിൻ്റെ കൂദാശ നടത്തി.. മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് തിരുമേനിയും കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോർ ഐറേനിയോസ് തിരുമേനിയും മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ സ്തേഫാനോസ് തിരുമേനി അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ.ബിജുമോന്‍ കര്‍ലോട്ടുകുന്നേല്‍ സ്വാഗതം പറഞ്ഞു. പൗലോസ് മോര്‍ ഐറേനിയോസ്…

Read More

അക്ഷയ ദിനാഘോഷവും കുടുംബ സംഗമവും നടത്തി

മീനങ്ങാടി : സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങൾ ആരംഭിച്ച് 21 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി നടന്ന വയനാട് ജില്ലയിലെ അക്ഷയ കുടുംബ സംഗമവും അക്ഷയ ദിനാഘോഷവും തുറമുഖ,പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് വയനാട് അക്ഷയ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനുശേഷം ജില്ലയിലെ അക്ഷയ സംരംഭകരും ജീവനക്കാരും കുടുംബാംഗങ്ങളും സംഘടിപ്പിച്ച…

Read More

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കെല്ലൂർ : കെല്ലൂർ ഡബ്ല്യൂഎംഒ ബോയ്‌സ് ഹാബിറ്റേറ്റിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡബ്ല്യൂഎംഒ കൺവീനർ മായൻ മണിമ അധ്യക്ഷനായിരുന്നു. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, വെള്ളമുണ്ട ഗ്രാമപഞ്ചാ യത്ത് മെമ്പർ റംല, ആഷിക്, മുഹമ്മദലി ഗസാലി, അബ്ദുറഹ്മാൻ, അഹമ്മദ് മാസ്റ്റർ, കെ എം അബ്ദുല്ല, ചെമ്പൻ ഉസ്മാൻ ഹാജി, എന്നിവർ പങ്കെടുത്തു.

Read More

പൗരധ്വനി ത്രിദിന ക്യാമ്പ് തുടങ്ങി

നൂൽപ്പുഴ : സംസ്ഥാന സാക്ഷരത മിഷൻ, നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ കല്ലൂർ കാടോരം 67 ൽ സംഘടിപ്പിച്ച പൗരധ്വനി ത്രിദിന പഠന ക്യാമ്പ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി. വി. ശാസ്തപ്രസാദ് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡണ്ട് എൻ. എ. ഉസ്മാൻ, ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മണി…

Read More

ജൈവ വൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരം നടത്തി

കൽപ്പറ്റ : പതിനാറാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിൻ്റെ ഭാഗമായുള്ള വയനാട് ജില്ലാതല മത്സരങ്ങൾ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്ര വ്യാസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നാല്പതോളം കുട്ടികൾ ജൈവവൈവിധ്യ കോൺഗ്രസ്സിൽ പങ്കെടുത്തു. കുട്ടികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പെൻസിൽ ഡ്രോയിങ്ങ്, ജലച്ചായം, ഉപന്യാസം, പ്രോജക്ട് അവതരണം എന്നീ…

Read More

വെള്ളമുണ്ടയിൽ പട്ടാള മേള സംഘടിപ്പിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ വിരമിച്ചവരും അല്ലാത്തവരുമായ മുഴുവൻ പട്ടാളക്കാരെയും സ്നേഹോപഹാരവും ഗ്രാമാദരവും നൽകി അനുമോദിച്ചു. പട്ടാള മേള എന്ന പേരിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിജ്ഞാൻ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് മുൻ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം ഓൺലൈനായി ഉദ്ഘടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. വിജ്ഞാൻ ലൈബ്രറി പ്രസിഡന്റ്‌ കെ. കെ ചന്ദ്രശേഖരൻ,എസ്.ഐ സാദിർ…

Read More

നവകേരള സദസ്സിന് ജില്ലയൊരുങ്ങുന്നു; പ്രഭാത യോഗത്തില്‍ ഇരുന്നൂറോളം ക്ഷണിതാക്കൾ

കൽപ്പറ്റ : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയൊരുങ്ങുന്നു. നവംബര്‍ 23 ന് രാവിലെ 9 ന് ചന്ദ്രിഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ ജില്ലയില്‍ നിന്നുള്ള 200 ഓളം ക്ഷണിതാക്കള്‍ പങ്കെടുക്കും. പുരസ്‌കാര ജേതാക്കള്‍, കലാകാരന്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കര്‍ഷക പ്രതിനിധികള്‍, വെറ്ററന്‍സ് പ്രതിനിധികള്‍, കര്‍ഷക തൊഴിലാളികള്‍, സഹകരണ സ്ഥാപന തൊഴിലാളികകളുടെ പ്രതിനിധികള്‍ തുടങ്ങി സാമൂഹത്തിന്റെ നാനാമേഖലയിലുള്ളവര്‍ നവകേരള സദസ്സിലെ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയില്‍ ഇടം തേടും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇവരോട് സംവദിക്കും. സര്‍ക്കാരിന്റെ…

Read More