കർഷകൻ്റെ ആത്മഹത്യ; സർക്കാർ കുടുംബത്തെ ഏറ്റെടുക്കണം

മാനന്തവാടി: കൃഷി നാശവും, ബാങ്കുകളുടെ ഭീഷണി മൂലവുംആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തെ സർക്കാർ ഏറ്റെക്കണമെന്നും, കട ബാധ്യതകൾ മുഴുവൻ എഴുതിത്തള്ളണമെന്നും കർഷക കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു. ബാങ്കുകളുടെ നിരന്തരമായ ഭീഷണിയും, കൃഷി നാശവും, ഏക വരുമാന മാർഗ്ഗമായകറവപ്പശു അടുത്തിടയായി ചത്തുപോകുകയും ചെയ്തത് തോമസിനെ മാനസീകമായി തകർത്തുവെന്നും, കർഷക ആത്മഹത്യ നിർമ്മിക്കുന്ന ഫാക്ടറികളായി സർക്കാർ മാറിയെന്നും കർഷക കോൺഗ്രസ് കുറ്റപ്പെടുത്തി. കാർഷിക മേഖല പൂർണ്ണമായും തകർത്ത് ശവപറബിലൂടെ നടത്തുന്ന നവകേരളം എന്ന…

Read More

നിർത്തിവെച്ച സ്പോർട്സ് കിറ്റ് വിതരണം പുനരാരംഭിക്കണം – എസ്.ഡി.പി.ഐ

റിപ്പൺ :ഗ്രാമപഞ്ചായത്തിനു കീഴിൽ സ്പോർട്സ് അക്കാദമികൾക്കും, ക്ലബ്ബുകൾക്കും നൽകിവന്നിരുന്ന സ്പോർട്സ് കിറ്റ് വിതരണം പുനരാരംഭിക്കണമെന്ന് എസ്.ഡി.പി.ഐ മൂപൈനാട് പഞ്ചായത്ത് കമ്മിറ്റി. കഴിഞ്ഞ മൂന്നുവർഷത്തോളമായി സ്പോർട്സ് കിറ്റുകളുടെ വിതരണം നിർത്തിവെച്ചിട്ട്.. ഇത് പഞ്ചായത്തിലെ കായിക താരങ്ങളോടുള്ള വെല്ലുവിളിയാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തിൽ അലി കുന്നക്കാടൻ അദ്ധ്യക്ഷത വഹിച്ചു.നൗഫൽ.പി ടി,അഷ്റഫ് ടി എം, അനസ് എന്നിവർ സംസാരിച്ചു.

Read More

മുളങ്കാടുകൾ സ്വപ്നം കണ്ട ശോഭീന്ദ്രൻ മാഷ്.

തൃക്കൈപ്പറ്റ :-മനസ്സിലും ശരീരത്തിലും പച്ച പുതച്ച ശോഭീന്ദ്രൻ മാഷ് തന്റെ സ്വപ്ന ഭൂമിയിൽ ഒരു മുളങ്കാട് ഉണ്ടാക്കാൻ അവസാന നാളിൽ ആഗ്രഹിച്ചിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തക സംഗമത്തിൽ വെളിപ്പെടുത്തി. മുളങ്കാട് ഉണ്ടാക്കാൻ ആഗ്രഹിച്ച വോയ്സ് മെസ്സേജ് സാമൂഹ്യ പ്രവർത്തകൻ എം. ബാബുരാജാണ് സദസ്സിനെ കേൾപ്പിച്ചത്. തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവ് റിസോർട്ടിൽ നടന്ന അനുസ്മരണ ചടങ്ങിലും പരിസ്ഥിതി സ്നേഹി സംഗമത്തിലും കേരളത്തിൽ വിവിധ സ്ഥലങ്ങളിലെ പരിസ്ഥിതി സംസ്കാരീക പ്രവർത്തകർ പങ്കെടുത്തു. ശോഭീന്ദ്രൻ മാഷിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് പ്രതീകമായി ഒരു…

Read More

ഏകദിന പരിശീലനം നടത്തി

കൽപ്പറ്റ: വിമുക്തി മിഷന്റെ ഭാഗമായി ജില്ലാ ഭരണകൂടം, എക്സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഡ്രീംസ് എന്‍.ജി.ഒ എന്നിവര്‍ സംയുക്തമായി ജില്ലയിലെ അധ്യാപകര്‍ക്കായി എകദിന പരിശീലനം നടത്തി. കല്‍പ്പറ്റ ഓഷിന്‍ ഹോട്ടലില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ കെ.എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.മണി, വിമുക്തി മാനേജര്‍ ടി ഷറഫുദ്ദീന്‍, ഡ്രീംസ് എന്‍.ജി.ഒ ഡയറക്ടര്‍ ഡോ. ആന്റണി ജോണ്‍, വിമുക്തി ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ വി ഫെബിന എന്നിവര്‍…

Read More

നവകേരള സദസ്സ്: ഒരുക്കങ്ങള്‍ വിലയിരുത്തി

മാനന്തവാടി മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്ന മാനന്തവാടി ജി.വി.എച്ച്.എസ് സ്‌കൂള്‍ മൈതാനത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പോലീസ് മേധാവി പദം സിംഗ് എന്നിവര്‍ സന്ദര്‍ശിച്ചു.സദസ്സിന്റെ മുന്നോടിയായി ഒരുങ്ങുന്ന പന്തലിന്റെ നിര്‍മ്മാണ പുരോഗതി സുരക്ഷാ ക്രമീകരണങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ക്രമീകരണങ്ങള്‍ തുടങ്ങിയവ എം.എല്‍.എ അടങ്ങുന്ന സംഘം വിലയിരുത്തി. സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എം.എല്‍.എ യോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന…

Read More

എയ്ഡ്സ് ദിനാചരണം: സംഘാടക സമതിയോഗം ചേര്‍ന്നു

കൽപ്പറ്റ : എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാ തല സംഘാടക സമിതി യോഗം കല്‍പ്പറ്റ നഗരസഭയില്‍ ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ ഷിജിന്‍ ജോണ്‍ ആളൂര്‍ വിഷയാവതരണം നടത്തി. ‘സമൂഹങ്ങള്‍ നയിക്കട്ടെ’ എന്ന ഈ വര്‍ഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സര്‍ക്കാരേതര സംഘടനകളുടെയും പൊതു -സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെയും സഹകരണത്തോടെ നവംബര്‍ 30 നും ഡിസംബര്‍ 1…

Read More

മാനന്തവാടി ഉപജില്ല കലോത്സവം നിതാന്ത ജാഗ്രതയിൽ പ്രോഗ്രം കമ്മിറ്റി

കല്ലോടി: മാനന്തവാടി ഉപജില്ല കലോത്സവം കണ്ണിലെണ്ണ ഒഴിച്ചുള്ള പ്രവർത്തനമാണ് പ്രോഗ്രം കമ്മിറ്റി നടത്തിയത്. ആറായിരത്തിലധികം മത്സരാർത്ഥികളുടെ എൻട്രി മുതൽ 20 വേദികണ്ടെത്തൽ ജില്ലക്ക് പുറത്ത് നിന്ന് നൂറ് കണക്കിന് വിധികർത്താക്കളെ എത്തിക്കുക, സമയബന്ധിതമായി മത്സരം പൂർത്തിയാക്കി വിജയികളെ കണ്ടെത്തുക തുടങ്ങിയ ശ്രമകരമായ പ്രവർത്തനങ്ങളാണ് പ്രോഗ്രാം കമ്മിറ്റി പൂർത്തിയാക്കിയത്. മാനന്തവാടി ഉപജില്ല കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് രൂപം നല്കിയത്.കൺവീനറായി പ്രദീപ് കുമാർ.എം റോബി.ടി.ജെ, മുരളീദാസ്.പി, ബിജു .കെ.ജി, വിൽസൻ.ടി.എം, പ്രേംദാസ്, രമോശൻ ഏഴോക്കാരൻ, അശോകൻ.എം,…

Read More

മുട്ടക്കോഴി വിതരണം നടന്നു

പനമരം :പനമരം ഗ്രാമപഞ്ചായത്തില്‍ മുട്ടക്കോഴി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. കോഴിമുട്ടയുടെ സ്വയം പര്യാപ്തത നേടുക, കുട്ടികളിലും മുതിരന്നവരിലുമുള്ള പോഷകാഹാരക്കുറവ് പരിഹരിക്കുക, ഗുണമേന്മയുള്ളതും വിഷ രഹിതവുമായ മുട്ട ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക, സ്വയം തൊഴിലും നിത്യ വരുമാനവും വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ഡ് മെമ്പര്‍ ശാന്ത, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ജയ്‌സന്‍, ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

Read More

മെഡിക്കൽ ക്യാമ്പ് നടത്തി.

തൊണ്ടാര്‍നാട് : തൊണ്ടാര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തിമെഡിക്കല്‍ ക്യാമ്പ് നടത്തിന്റേയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ വഞ്ഞോട് എടമുണ്ട എഫ്.ആര്‍.സി ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ.ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സിനി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ പരിശോധനകള്‍ നടത്തി മരുന്ന് വിതരണം ചെയ്തു. എന്നീ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാക്കി. ഡോ: കെ.ആര്‍ ദീപ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More

കെഎസ്ആർടിസി ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി കട്ടിൽ വിതരണം ചെയ്തു

പെരിക്കല്ലൂർ : മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പെരിക്കല്ലൂരിൽ പ്രവർത്തിക്കുന്ന ബസ് ഓപ്പറേറ്റിംഗ് സെന്ററിൽ എത്തുന്ന ദീർഘ ദൂര KSRTC ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കട്ടിലുകളും ബെഡ്‌ഡുകളും നല്കി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു വർഗീസ്, മെമ്പർമാരായ പി.കെ.ജോസ് , പി.എസ്. കലേഷ്, KSRTC ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Read More