അക്ഷയ ദിനാഘോഷം നടത്തി

കൽപ്പറ്റ : അക്ഷയ പദ്ധതിയുടെ 21-ാം വാര്‍ഷികാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ അക്ഷയ സംരംഭകര്‍ക്കും അനുമോദന പത്രം നല്‍കി. എ ഫോര്‍ ആധാര്‍ പദ്ധതി, പെന്‍ഷന്‍ മസ്റ്ററിംഗ്, എല്ലാവര്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കിയ എ.ബി.സി ഡി പദ്ധതി. ഡി.സി ലൈവ് പരാതി പരിഹാര അദാലത്ത് എന്നിവയുടെ നടത്തിപ്പില്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ നിര്‍ണായകമായ സ്ഥാനമാണ് വഹിച്ചതെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് തദ്ദേശഭരണ…

Read More

കടബാധ്യത മൂലം വയനാട്ടിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു

മാനന്തവാടി : കടബാധ്യത മൂലം വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു കല്ലോടി പറപ്പള്ളിയിൽ ജോയി എന്ന തോമസ് 59 ആണ് തൂങ്ങിമരിച്ചത് വീടിനടുത്തുള്ള അനിയന്റെ സ്ഥലത്താണ് ഉച്ചകഴിഞ്ഞ് 3.30 ന് ഇദ്ദേഹം മരത്തിൽ തൂങ്ങിക്കിടക്കുന്നതായി സമവാസികൾ കണ്ടത് ഇദ്ദേഹത്തിന്റെ മൃതശരീരം മാനന്തവാടി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ട് പ്രദേശത്തെ നാലു ബാങ്കുകളിലായി ഇദ്ദേഹത്തിന് ലോൺ എടുത്ത കടമുണ്ട് ക്ഷീര കർഷകനാണ് ഇദ്ദേഹം ഭാര്യയും രണ്ടു മക്കളും മാണ് ഉള്ളത്

Read More

പൊഴുതനയിൽ 11 കിലോ കഞ്ചാവ് പിടികൂടി

പൊഴുതന: കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും പൊഴുതന ടൗണിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ അടുക്കള ഭാഗത്ത് കുഴിച്ചിട്ട നിലയില്‍ 11.300 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് സൂക്ഷിച്ചുവച്ച  പൊഴുതന സ്വദേശി  കാരാട്ട് വീട്ടില്‍ ജംഷീര്‍ അലി (35 ), ആലപ്പുഴ സ്വദേശി സൗമ്യഭവനം വീട്ടില്‍  ടി.എസ് സുരേഷ്  (27) എന്നിവരെഅറസ്റ്റ് ചെയ്തു. വയനാട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വില്‍പ്പനക്കാരാണ് പിടികൂടിയ ജംഷീര്‍ അലിയും സുരേഷും. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ…

Read More

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

 മുള്ളന്‍കൊല്ലി: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമല എ.പി.ജെ. നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബാബു (60)വിനെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. ഇരുളത്തുള്ള മകന്‍ ബിജുവിനെ ഫോണില്‍ വിളിച്ച് അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകാനെത്തണമെന്നും ബാബു ആവശ്യപ്പെട്ടതായി പറയുന്നു. ഇതുപ്രകാരം മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മിണിയുടെ ശരീരത്തിൽ മര്‍ദനമേറ്റ ലക്ഷണങ്ങളുമുണ്ട്. തുടര്‍ന്ന് സമീപവാസികളേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. കുടുംബ…

Read More

എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ജില്ലാ ആയുർവേദ ആശുപ്രതിയിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.

കൽപ്പറ്റ: മാലിന്യ മുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി ആയുർവേദ വകുപ്പിലെ ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയീസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ആയുർവേദ ആശുപ്രതിയിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. വയനാട് ജില്ലാ മെഡിക്കൻ ഓഫീസർ ഡോ. എ പ്രീത ഉദ് ഘാടനം ചെയ്ത പരിപാടിയിൽ എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ചെയർമാൻ ഡോ.എബി ഫിലിപ്പ്,സെക്രട്ടറി വിനോദ് എം.എസ്. ഡോ. വി. പി.ആരിഫ, സ്മിത ജോൺ, എം പ്രദീപൻ, കെ ജി സുധാകരൻ, അഭിലാഷ് പത്രോസ് തുടങ്ങിയവർ നേതൃത്വം…

Read More

അപകട ഭീഷണി ഉയർത്തുന്ന മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണം: എസ്.ഡി.പി.ഐ 

 അഞ്ചാംമൈൽ : അഞ്ചാംമൈൽ കെട്ടിടത്തിനു മുകളിൽ അപകടഭീഷണി ഉയർത്തി മൊബൈൽ ടവർ മാറ്റി സ്ഥാപിക്കണമെന്ന് എസ്.ഡി.പി.ഐ പനമരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് മാനന്തവാടി ദേശീയപാതയിൽ മത്സ്യമാംസ മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളുമടങ്ങുന്ന തിരക്കേറിയ സ്ഥലത്താണ് ടവർ സ്ഥാപിച്ച കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിരവധി വാഹനങ്ങൾ കെട്ടിടത്തിനോട് ചേർന്നാണ് പാർക്ക് ചെയ്യുന്നത്. ബലക്ഷയം ബാധിച്ചു തുടങ്ങിയ കെട്ടിടത്തിനു നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിന് പഞ്ചായത്ത് മുകളിൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും തൊട്ടടുത്ത കെട്ടിടങ്ങൾക്കും ഭീഷണിയായി നിൽക്കുമ്പോഴും മൊബൈൽ ടവറിന് വീണ്ടും…

Read More

ജൈവവൈവിധ്യ ക്ലബ്ബിന്റെ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.

വെള്ളമുണ്ട: എ.യു.പി സ്കൂൾ ജൈവവൈവിധ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ജ്യോതി സി അധ്യക്ഷത വഹിച്ചു. ജുബൈരിയ അൻസാർ, മുനീർ പൊന്നാണ്ടി,മോയി പി,ബാവ.കെ, പി ഷൈല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കാര്‍ഷിക മേഖലയിലേക്ക് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനോടൊപ്പം കൃഷിയറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും കാര്‍ഷിക വിള പരിപാലന രീതികള്‍ പരിചയപ്പെടുക, പ്രായോഗികാനുഭവങ്ങളിലൂടെ കാര്‍ഷിക രംഗത്തെ സാധ്യതകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുക എന്നിവയാണ്…

Read More

ജോലി വാഗ്ദാനം; ലക്ഷങ്ങള്‍ തട്ടി മൂന്ന് പേരെ വിദേശത്ത് ജയിലാക്കിയ തമിഴ്‌നാട് സ്വദേശി പിടിയില്‍

മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് 6 ലക്ഷം തട്ടിയെടുക്കുകയും വിസയില്ലാതെ മലേഷ്യയിലേക്ക്് കടത്തിവിട്ടതിനെ തുടര്‍ന്ന്് മൂന്ന് യുവാക്കളെ അവിടുത്തെ ജയിലിലാക്കുകയും ചെയ്ത തമിഴ്‌നാട് സ്വദേശിയെ മീനങ്ങാടി പോലീസ് പിടികൂടി. ഗൂഡല്ലൂര്‍, ഒന്നാംമൈല്‍ അന്‍വര്‍ സാദത്ത്(38)നെയാണ് മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബിജു ആന്റണിയും സംഘവും അതിവിദഗ്ദമായി പിടികൂടിയത്. തനിക്കെതിരെ കേസെടുത്തതറിഞ്ഞ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന് ഇയാളെ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ് കസ്റ്റഡിയിടെുത്തത്. മീനങ്ങാടി, അപ്പാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. ഇയാള്‍ ഇത്തരത്തില്‍ പലരെയും…

Read More

രക്തദാന ക്യാംപ് നടത്തി

മാനന്തവാടി: സി ഡിറ്റ് പoന കേന്ദ്രം മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാംപ് നടത്തി. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. സി ഡിറ്റ് പoന കേന്ദ്രം മാനേജിങ് ഡയറക്ടർ എ.വി. അനീഷ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ സഞ്ജു ജോണി, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. എം.കെ. അനുപ്രിയ, സിബി മാത്യു, കെ.പി. മുസ്തഫ, മിനി മാത്യു, പി.സി. അഭിജിത്ത്, വിദ്യാർത്ഥി പ്രതിനിധികളായ ടി.ജെ. ആതിര, ഗ്രീഷ്മ അനീഷ്, മുഹമ്മദ്…

Read More

500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപ്പളളി : ഇന്ന് രാവിലെ 500 ഗ്രാം കഞ്ചാവുമായി പുൽപ്പളളി ബസ്റ്റാൻഡിൽ നിന്നും ബാലുശ്ശേരി തുരുത്തിയാട് സ്വദേശി ശിവദാസന്റെ മകൻ ഗോപാലൻ(48) പിടിയിലായി. പുൽപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ സാജൻ, ASI പ്രകാശൻ, അനീഷ് എന്നിവർ കൂടിയാണ് പിടികൂടിയത്.

Read More