ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തി

കല്‍പ്പറ്റ: കല്‍പ്പറ്റ മുസ്്‌ലിം കോ ഓഡിനേഷന്റെ ആഭിമുഖ്യത്തില്‍ ഇസ്രായേല്‍ ഭീകരതക്കും കൂട്ടക്കൊലക്കുമെതിരെയും ഫലസ്തീനിലെ കൊലചെയ്യപ്പെടുന്ന കുട്ടികളടക്കമുള്ള നിസഹായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും കല്‍പ്പറ്റ നഗരത്തില്‍ റാലി സംഘടിപ്പിച്ചു. വിവിധ മുസ്്‌ലിം സംഘടനകളുടെയും കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ റാലിക്ക് വലിയ പള്ളി ഇമാം ഹാഫിള് സ്വാലിഹ് ഹുദവി, ചെറിയ പള്ളി ഖതീബ് സയ്യിദ് മുഹമ്മദ് ഫള്‌ല് ജിഫ്രി, കെ.എന്‍.എം ജംഇയ്യത്തുല്‍ ഉലമാ ജില്ലാ സെക്രട്ടറി സി. സൈതലവി സ്വലാഹി, ജമാഅത്തേ ഇസ്്‌ലാമി ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ്, പി.കെ അബൂബക്കര്‍,…

Read More

ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

കണിയാമ്പറ്റ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മില്ല്മുക്കിൽ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് റോഡ് മുറിച്ച് കടക്കുകയായിരുന്ന ജെറാൾഡ് (ബേബി 55) എന്ന വെള്ളച്ചിമൂല പന്തലാടി സ്വദേശിയായ മധ്യവയസ്കന് ബൈക്കിടിച്ച് പരിക്കേൽക്കുകയും തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു ബേബി.തുടർന്ന് ഇന്ന് മരണസംഭവിക്കുകയും ചെയ്തു.

Read More

കളക്ടറേറ്റ് പടിക്കല്‍ ‘ആക്ട’ ധര്‍ണയും ഒപ്പുശേഖരണവും 20ന്

  കല്‍പ്പറ്റ: വയനാട് ടൂറിസം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 20ന് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണയും മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനത്തിലേക്കുള്ള ഒപ്പുശേഖരണവും നടത്തുമെന്ന് ഭാരവാഹികളായ രമിത് രവി, മനു മത്തായി, അനീഷ് വരദൂര്‍, കെ. ദിലീപ്കുമാര്‍ എന്നിവര്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും ടിക്കറ്റ് നിയന്ത്രണമില്ലാതെ തുറന്നു പ്രവര്‍ത്തിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. ജില്ലയിലെ വിനോദസഞ്ചാരമേഖലയുടെ പുരോഗതിക്ക് ഉതകുന്ന ഇടപെടല്‍ ആവശ്യപ്പെട്ട് ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്തിക്കു നല്‍കുക. ഒപ്പുശേഖരണത്തിന്റെ…

Read More

ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഫാസ്റ്റ് ട്രാക്ക് ഒ പി ആരംഭിച്ചു

മേപ്പാടി : എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ ഉദ്ഘാടനം നിർവഹിച്ച ഫാസ്റ്റ് ട്രാക്ക് ഒ പി യിൽ എമർജൻസി ഫീസിഷ്യൻ ആദ്യം കണ്ടതിനു ശേഷം ആവശ്യമെങ്കിൽ മറ്റു ജനറൽ, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. അനാവശ്യമായി ഉണ്ടായേക്കാവുന്ന കാലതാമസം ഒഴിവാകുകയും ഒപ്പം രോഗിക്ക് പെട്ടെന്ന് ചികിത്സ നൽകാനും ഇതുവഴി സാധ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 8111881234 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Read More

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മികവുകാട്ടി സെന്റ് റോസല്ലോസ്.

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഉജ്വല പ്രകടനവുമായി പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂള്‍. കേള്‍വി പരിമിതിയുളളവരുടെ വിഭാഗത്തിലാണ് റോസല്ലോസിലെ വിദ്യാര്‍ഥികള്‍ മത്സരിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 50ല്‍ 50 പോയിന്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 50ല്‍ 46 പോയിന്റ് നേടി രണ്ടാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നാടോടിനൃത്തം, സംഘനൃത്തം എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. എച്ച്എസ് നാടോടി നൃത്തത്തില്‍…

Read More

ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി.

ബത്തേരി : ക്ഷയരോഗ മുക്ത കേരളം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്ഷയരോഗ മുക്ത പഞ്ചായത്തുകള്‍ പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന പരിശീലനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ അധ്യക്ഷത വഹിച്ചു. ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.സിന്ധു മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സതീഷ്, ഷീല പുഞ്ചവയല്‍, പ്.സി.കെ.ഹഫ്സത്ത്, ജില്ലാ ടി.ബി ഓഫീസര്‍…

Read More

കേരള കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ 21ന്

 കൽപ്പറ്റ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ 21 ന് കൽപ്പറ്റ ഹോളിഡേയ്സ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റ പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും. സംസ്ഥാന പ്രസിഡണ്ട് ജി ജയപാൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഭക്ഷ്യ ഉൽപാദന മേഖലയിലെ സമ്പൂർണ്ണ സുരക്ഷിതത്വം എന്ന വിഷയത്തിൽ സെമിനാർ നടക്കും.  ജില്ലയിലെ മുഴുവൻ യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി എന്നിവർക്ക് പുറമേ…

Read More

ക്ഷീരകർഷകർക്ക് സർക്കാർ നൽകിയിരുന്ന സബ്‌സിഡികൾ പുനഃസ്ഥാപിക്കുക

കൽപ്പറ്റ :- സർക്കാർ നൽകിയിരുന്ന ക്ഷീരകർഷകർക്കുള്ള സബ്‌സിഡികൾ (കാലിത്തീറ്റ, പച്ചപുൽ, ചോളം, സൈലേക്ക്, കാലി ഇൻഷൂറൻസ്) എന്നിവ പുനഃസ്ഥാപിക്കണമെന്ന് കേരള ക്ഷീര കർഷക കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) വയനാട് ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷീര കർഷകർക്ക് 4% പലിശ നിരക്കിൽ ലോൺ അനുവദിക്കുക, മഹാത്മാ ദേശീയ തൊഴിൽ ദിന പ്രവൃത്തിയിൽ ക്ഷീര കർഷകർക്ക് 100 തൊഴിൽ ദിനം അനുവദിക്കുക, 60 വയസ്സ് കഴിഞ്ഞ ക്ഷീര കർഷകര്‍ക്ക് പെൻഷൻ അതാത് മാസം നൽകുകയും മുഴുവൻ ക്ഷീര കർഷകരെ ഉൾപ്പെടുത്തുകയും…

Read More

പിണങ്ങോട് യു.പി.സ്‌കൂൾ റോഡിന്‍റെ ശോചന്യാവസ്ഥ; കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

പൊഴുതന: പിണങ്ങോട് യു.പി. സ്‌കൂൾ റോഡിന്‍റെ ശോച്യാവസ്ഥ. കോൺഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. മാസങ്ങൾക്ക് മുമ്പ് റോഡ് പണി ആരംഭിച്ചിട്ടും നിർമ്മാണത്തിൽ അശാസ്ത്രീയവും കാലതാമസവും മൂലം ജനങ്ങൾ ദുരിതം പേറുന്ന പിണങ്ങോട് യു.പി സ്‌കൂൾ തേവണ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരികണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റി പിണങ്ങോട് ടൗണിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. നിർമ്മാണത്തിൽ അഴിമതി നടന്നതായും നിർമ്മാണം ഏറ്റെടുത്ത കരാറുകർക്കെതിരെ ശക്തമായ നടപടി സ്വികരിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി…

Read More

മികച്ച വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് ഗോമിത്ര പുരസ്‌ക്കാരം

കൽപ്പറ്റ : മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വെറ്ററനറി ഡോക്ടര്‍മാര്‍ക്ക് കേരള ഫീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഗോമിത്ര പുരസ്‌കാരം നല്‍കുമെന്ന് മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. വിവിധ മാനദണ്ഡങ്ങളുടെയും കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌ക്കാരം നല്‍കുക. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സയന്‍സ് കോണ്‍ഗ്രസ്സില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. പുതിയ കാലഘട്ടത്തില്‍ വെറ്ററിനറി സയന്‍സിന്റെ അനന്തസാധ്യതകള്‍ എന്ന വിഷയത്തിലാണ് സയന്‍സ് കോണ്‍ഗ്രസ് നടക്കുന്നത്….

Read More